Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

എന്റെ രക്തം

എന്റെ പേനാ  എന്നെ തോൽപ്പിക്കുന്നു .
അവയെ കീഴടക്കാൻ ഞാൻ എന്റെ
രക്തം കൊണ്ട് നാനാവയെ നിറച്ചു
എന്നിട്ടും  അവ എന്നേ തോല്പിച്ചതു
അവയുടെ അഗ്രഹങ്ങൾ ഒ ടിച്ചുകൊണ്ടായിരുന്നു

പിന്നീട് ഞാൻ ആയുധം ആക്കിയതു എന്ടെ
സ്വന്തം കൈവിരൽ തന്നെ ആയിരുന്നു
പിന്നെയും അവർ എന്നെ തോൽപിച്ചതു
എൻറെ കടലാസ് കഷണങ്ങളിലേക്ക്
ചെളി വാരി എരിഞ്ഞുകൊണ്ടയിരുന്നു

പരാജയം സമ്മതിക്കാതെ നാൻ വായുവിൽ എഴുതി
പക്ഷേ അവയും എന്നേ ദയനീയമായി തോല്പിച്ചു
ഒരു കൊടുംകാറ്റു കൊണ്ടു അവയെ മാച്ചു കളഞ്ഞു
പരാജയം  സമ്മതിക്കാതെ നാൻ എന്റെ ഹൃദയത്തിൽ എഴുതി
അപ്പോളാണ് ഞാനാസത്യം അറിഞ്ഞതു
എന്ടെ ഹൃദയത്തിൽ എഴുതാൻ
എന്ടെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു എന്ന്





കണ്ണുനീരിന്റെ മന്ദസ്മിതം

കണ്ണുനീരിന്റെ  മന്ദസ്മിതം
പാടിയത് : നവീന്‍

തിരമാലകളുടെ പ്രളയത്തില്‍ മുങ്ങുന്നു ഞാന്‍
കൊടുംകാട്ടില്‍ ആടി ഉലയുന്നു ഞാന്‍
മകര മാസത്തിലെ തണുപ്പല്ല ഇതു
മരം കോച്ചുന്ന തണുപ്പാണിത്
വസന്തവും ശിശിരവും ഇല്ലെനിക്ക്
വെറുതെ ഒരു രാവും പകലും മാത്രം
പിന്നെ എന്നെ വിഴുങ്ങാന്‍ പാഞ്ഞടുക്കുന്ന
ആ തിരമാലകളും മാത്രം
ഒരിക്കല്‍ ഞാനവയെ സ്നേഹിച്ചിരുന്നു
ഇന്ന് അവ എന്നെ കൊല്ലാന്‍ പാഞ്ഞടുക്കുകയാണ്
ഒരിക്കല്‍ അവര്‍ എന്നെ കീഴ്പ്പെടുത്തും
ആ ശക്തിയില്‍ ഞാന്‍ ഈ ആഴക്കടലിലേക്ക്
മുങ്ങി താഴും ,പക്ഷെ ,
എന്റെ മനസിലെ തിരമാലകളെ കാണാന്‍
ആവില്ലോരിക്കലും അവയ്ക്ക്
എന്നോ കൈമോശം വന്നു അവരുടെ കണ്ണുകള്‍
എന്നോ നഷ്ടപ്പെട്ടു അവരുടെ കേള്‍വി ശക്തി
അവ എന്നെ തിരിച്ചറിയുംമ്പോളേക്കും ഞാന്‍ മരിച്ചിരിക്കും
മനസിനുള്ളിലെ തിരമാലകള്‍ക്കിടയില്‍
പെട്ട് ഞാന്‍ നെരിഞ്ഞമര്‍ന്നിരിക്കും
പാപ ഭാരങ്ങള്‍ ഗംഗയില്‍ ആഴ്താനാവില്ലെനിക്ക്
രക്ടകറകളാല്‍ ആ ജലം കലുഷിതമാവാതിരിക്കട്ടെ
നിന്റെ പാപങ്ങള്‍ ഞാനേറ്റെടുക്കുന്നു
ആ നീലിമയോടൊപ്പം ഞാനും വിടപറയുന്നു..
Rollin Waves Myspace Layout 2.0

കണ്ണുനീരിന്റെ മന്ദസ്മിതം

കണ്ണുനീരിന്റെ  മന്ദസ്മിതം

തിരമാലകളുടെ പ്രളയത്തില്‍ മുങ്ങുന്നു ഞാന്‍
കൊടുംകാട്ടില്‍ ആടി ഉലയുന്നു ഞാന്‍
മകര മാസത്തിലെ തണുപ്പല്ല ഇതു
മരം കോച്ചുന്ന തണുപ്പാണിത്
വസന്തവും ശിശിരവും ഇല്ലെനിക്ക്
വെറുതെ ഒരു രാവും പകലും മാത്രം
പിന്നെ എന്നെ വിഴുങ്ങാന്‍ പാഞ്ഞടുക്കുന്ന
ആ തിരമാലകളും മാത്രം
ഒരിക്കല്‍ ഞാനവയെ സ്നേഹിച്ചിരുന്നു
ഇന്ന് അവ എന്നെ കൊല്ലാന്‍ പാഞ്ഞടുക്കുകയാണ്
ഒരിക്കല്‍ അവര്‍ എന്നെ കീഴ്പ്പെടുത്തും
ആ ശക്തിയില്‍ ഞാന്‍ ഈ ആഴക്കടലിലേക്ക്
മുങ്ങി താഴും ,പക്ഷെ ,
എന്റെ മനസിലെ തിരമാലകളെ കാണാന്‍
ആവില്ലോരിക്കലും അവയ്ക്ക്
എന്നോ കൈമോശം വന്നു അവരുടെ കണ്ണുകള്‍
എന്നോ നഷ്ടപ്പെട്ടു അവരുടെ കേള്‍വി ശക്തി
അവ എന്നെ തിരിച്ചറിയുംമ്പോളേക്കും ഞാന്‍ മരിച്ചിരിക്കും
മനസിനുള്ളിലെ തിരമാലകള്‍ക്കിടയില്‍
പെട്ട് ഞാന്‍ നെരിഞ്ഞമര്‍ന്നിരിക്കും
പാപ ഭാരങ്ങള്‍ ഗംഗയില്‍ ആഴ്താനാവില്ലെനിക്ക്
രക്ടകറകളാല്‍ ആ ജലം കലുഷിതമാവാതിരിക്കട്ടെ
നിന്റെ പാപങ്ങള്‍ ഞാനേറ്റെടുക്കുന്നു
ആ നീലിമയോടൊപ്പം ഞാനും വിടപറയുന്നു..
Rollin Waves Myspace Layout 2.0

കാത്തിരിപ്പ്‌

ഞാന്‍ തഴുകി ലാളിച്ചിരുന്ന സ്നേഹമാകുന്ന
അരുവിയിലെന്‍ ജീവിത നൌകയേകമായി 
എന്‍ മനസ്സാകുന്ന പൂമരത്തില്‍
മായാ വസന്തം സൃഷ്ടിച്ച നീ എന്തി - 
നെന്നെ പിരിഞ്ഞകന്നു പോയി ?
എന്‍ ജീവിതത്തിനൊരു പുതുവര്‍ത്ഥ -
മേകിയ നിന്നോര്‍മ്മകളിലൊരു
മെഴുകു തിരിപോല്‍ ഞാന്‍ ഉരുകുന്നു
നീയാകുന്ന നദിയിലൊരു മഴയായ് പൊഴിയാ - 
നൊരു മേഘമായ്  ഞാന്‍ കാത്തു നില്‍ക്കുന്നു ..  

ഉറങ്ങുകയാണോ മൂങ്ങേ ?


മൂങ്ങേ മൂങ്ങേ , ക്ലാസ്സില്‍ നീ എന്തിനു വന്നു ?
പഠിക്കാനോ , അതോ ഉറങ്ങാണോ ?
നിന്റെ  കാഷ് ഠങ്ങള്‍   കണ്ടു ഞാന്‍ , അയ്യേ !!
എന്തൊരു സുന്ദരമീ കാഷ് ഠങ്ങള്‍ ഹാ !  ഹാ ! !

സ്വസ്ഥമായ് പഠനം നടത്തുന്ന നേരത്ത് 
കലപില കൂട്ടി നീ കുഴപ്പം ഉണ്ടാക്കരുതേ
തല താഴ്ത്തി നോക്കുന്ന കഴുത്തെത്ര സുന്ദരം
താഴെ വീണ വിസര്‍ജ്യങ്ങള്‍ അതിലും സുന്ദരം

നിന്റെ ജീവന്റെ ജീവനെ സ്വര്‍ഗവാതില്‍ 
സമര്‍പ്പിക്കാന്‍ ആള്‍ വരുഉന്നു , പ്രിയ മിത്രമേ
മരണം മുഴങ്ങുന്ന കെണി വാതില്‍ തരാന്‍ 
അവന്‍ വരുമ്പോള്‍ , അന്ധകാരത്തില്‍ നീ എന്തു ചെയ്യും ?
അതോ മരണമാകുന്ന മഹാ തപസ്സിനു
കീഴടങ്ങാന്‍ തീരുമാനിച്ചുവോ ?

മരണം പടിവാതിലില്‍ നില്‍ക്കുമ്പോഴും
അറിയാതുറങ്ങുന്ന നിന്നെ കഷ്ടം !
കരയും ഞാന്‍ , എന്നോമലേ
ആ ദുര്‍ദിന സ്മൃതിയില്‍
കാലന്റെ കുരുക്കില്‍ മുറുകുമ്പോഴും
ഉറങ്ങുക മൂങ്ങേ , നീ ഉറങ്ങുക...
starry-starry-night.gif starry starry night animated

ആത്മഗതം

മൌനമാകുന്ന കണ്ണാടിയില്‍ എന്നെ ഞാന്‍
കാണുന്നതേതു  മുഖം , അറിയുമോ ?
പിന്നെയും പിന്നെയും എന്‍ ജാലക വാതില്‍
തുറന്നു തന്നെയിരുന്നു , എന്തിനോ ?
എന്റെ ഹൃദയത്തെ തിരിച്ചറിയാന്‍
എന്റെ മനസ്സിന് കഴിയുമോ ?
എന്‍ തൂലിക ചാലിക്കുന്നതാര്‍ക്ക് വേണ്ടി ?
എന്‍ വാതായനങ്ങളില്‍ തങ്ങി നില്‍ക്കുന്നതേതു മുഖം ?
എന്റെ സ്വപ്നങ്ങള്‍ക്ക് കുറി ചാര്‍ത്തുവാന്‍ 
എന്റെ ആഗ്രഹാരത്തിന്‍ വാതിലിലേക്ക് 
എന്നിലെ സുന്ദരിയെ തിരിച്ചറിയാന്‍
കഴിയുമോ , അതോ എന്നെന്നേക്കുമായ്   
എന്റെ ഹൃദയം തേങ്ങുമോ ?
കാലന്റെ ചിന്തകള്‍ പോലെ, കഴുകന്റെ നോട്ടം പോലെ
പറിച്ച്‌   എടുക്കുമോ   , എന്നില്‍ നിന്ന് നീ ?
എന്റെ ജീവനെ അടര്‍ത്തുന്ന നിമിഷം
നീയറിയുമോ തുളച്ചു കയറുന്ന വേദന ?
നീയറിയുമോ ഈയാം പാറ്റയുടെ ഈ ജന്മം ?
നീയറിയുമോ , എന്തിനു വേണ്ടി ഈ ജന്മം ?
നീയറിയുമോ , ഇതാണീ ജീവിതം 
നിനക്കറിയുമോ നഷ്ട ബോധത്തിന്‍ ഈ ജന്മം ?



ഉമിത്തീയിലെ ഈയാംപാറ്റ


എന്റെ  കണ്ണുകള്‍ക്ക്‌  കാഴ്ച  ഉണ്ടായിരുന്നില്ല  പക്ഷേ 
ഞാന്‍  കണ്ടതു  എന്റെ  ഹൃദയം  കൊണ്ടായിരുന്നു 
എന്റെ  ഹൃദയം  കണ്ട  രൂപത്തിന്   ഇവ  രണ്ടും  ഉണ്ടായിരുന്നു 
ആ  രൂപം  എന്നെ  കണ്ടതു  അവയുടെ  കണ്ണ്  കൊണ്ടായിരുന്നു 
എന്റെ  ഹൃദയം കണ്ടതു  അവളുടെ  ഹൃദയത്തെയായിരുന്നു  
അവളുടെ  കണ്ണുകള്‍  കണ്ടതു  മറ്റെന്തൊക്കെയോ   
കണ്ണുകളും  കണ്ണുകളും  ഒരിക്കലും  കണ്ടുമുട്ടിയില്ല 
ഹൃദയവും  ഹൃദയവും  ഒരിക്കലും കൂടി ചേര്‍ന്നില്ല 
ഇവ  രണ്ടിനും  മനസുകളെ  കാണാന്‍  കഴിഞ്ഞില്ല 
കണ്ണടച്ചിരുട്ടാക്കിയും രക്തക്കറകളാലും   
എവിടെയോ  ചെന്ന്  തട്ടി  നിന്നു  വ്യഥാ 
ഉമിത്തീയില്‍ എരിഞ്ഞടങ്ങി  ആ  മനസും
ഇനി  ബാക്കി  ഉള്ളതു  മാംസ്യ പിണ്ടങ്ങള്‍  മാത്രം 
അവയെക്കാണാന്‍ ഒരു  നിമിഷത്തേക്ക്     
എന്റെ  ഹൃദയം  ഞാന്‍  കടം  കൊടുക്കും 
എന്തെന്നാല്‍   എന്റെ  കണ്ണുകള്‍ക്ക്‌ കാഴ്ച  ഉണ്ടായിരുന്നില്ല …

മാറ്റൊലി

എനിക്ക്  പാടാന്‍  കവിതകളുണ്ടായിരുന്നു   
എനിക്ക്  കേള്‍ക്കാന്‍  കാതുകളുണ്ടായിരുന്നു   
എനിക്ക്  കാണാന്‍  കണ്ണുകളുണ്ടായിരുന്നു 
എന്റെ  കാലടി  പിന്തുടരാന്‍  നിഴലുകളുണ്ടായിരുന്നു 

പക്ഷെ ,ഞാന്‍  പോയ  വഴിയില്‍  പ്രാണവായു  ഉണ്ടായിരുന്നില്ല   
ഞാന്‍ പോയ  വഴിയില്‍  ശബ്ദമുണ്ടയിരുന്നില്ല     
ഞാന്‍ പോയ  വഴിയില്‍  വെളിച്ചമുണ്ടായിരുന്നില്ല 
എന്റെ  നിഴലിനു  രൂപമുണ്ടായിരുന്നില്ല     

ഈ  അന്ധകാരത്തില്‍ ഞാന്‍  തനിച്ചിരുന്നുറങ്ങുന്നു         
വെളിച്ചമില്ലാത്ത പ്രഭാതങ്ങളെ ഞാന്‍  പ്രണയിച്ചിരുന്നു 
പക്ഷെ  ഇരുട്ടിന്റെ  ആത്മാവ്  നെഞ്ചില്‍  പിടയും 
ഇരുളിനെ  സ്നേഹിച്ച  മണ്ടന്‍  കവിയായി  ഞാന്‍  വാഴ്ത്തപ്പെടും     ..

ചിറകു മുളക്കാത്ത സ്വപ്‌നങ്ങള്‍


ഏകാകിയാം  എന്റെ  സ്വപ്നങ്ങള്‍ക്കൊക്കെ 
ഏഴ്  സ്വരങ്ങള്‍  കൊണ്ട്  ചിറകുകള്‍  നല്‍കി 

കാണാത്ത  പൂവിന്റെ  സുഗന്ധം  ഈറന്‍ 
കാറ്റു  സൂക്ഷിച്ചപോള്‍  ഇളം മുളം  തണ്ടുകള്‍ 
പരസ്പരം  തൊട്ടുരുമ്മി  മെല്ലെ  പറഞ്ഞു 
അവളെ  സ്നേഹിക്കാന്‍ ,ചുണ്ടിലെ  പുഞ്ചിരിയവാന്‍   
അവളുടെ  മാത്രമാവാന്‍  ആരോ  വന്നിരിക്കുന്നു 
ഈ  മഞ്ചാടി  കുന്നില്‍  നിന്നെയും കാത്തു  നിന്നപ്പോള്‍    
നിന്റെ  ശരീരത്തിന്റെ  മണമുള്ള  കാറ്റിലൂടെ        
കുറെ  കനവുകള്‍  എനിക്കുവേണ്ടി   കൊടുത്തയക്കാനുണ്ടോ   ?
എന്നെ ഇഷ്ടമായിരുന്നെന്ന്  പറയാന്‍  എല്പിച്ചിരുന്നോ   ?

പകലിന്റെ  കോലാഹലങ്ങള്‍  മാറി  വരുന്നു 
രാത്രിയുടെ  രൂക്ഷഗന്ധം  ഞാന്‍  മണക്കുന്നു 
ഞാന്‍  കാത്തിരിക്കുന്നു  അറിയില്ലെന്തിനെന്നു   
എനിക്ക്  കാത്തിരുന്നേ  പറ്റൂ   
എന്നെ  സ്നേഹിക്കാന്‍  നിനക്കാവില്ല   
തിരിച്ചു  കിട്ടാത്ത  സ്നേഹത്തിനു  വേണ്ടി 
കൊതിച്ചു  മൃതിയടയാന്‍  അനുവദിക്കുമോ  എന്നെ  നീ ?...


ഇനിയും എന്തിനു നീ ..


ചില്ല്  ജാലക വാതിലിനുള്ളില്‍  എനിക്ക് 
ശ്വസിക്കാനാവുന്നില്ല ,എങ്കിലും 
എന്നെ  സ്വതന്ത്രമാക്കുവാന്‍ വരുന്നുണ്ട് ഒരാള്‍       
കേള്‍ക്കുന്നു  ഞാന്‍  കാലടി  സ്വരങ്ങള്‍ 
ഒരായിരം  കുന്നിക്കുരുകള്‍ നിലത്തു  വീഴും  പോലെ 
ഒരായിരം  മുത്തുമണികള്‍ ചിതറി വീണപോലെ     

നീ  എന്തേ  ഇത്ര മെല്ലെ  നടന്നു  വരുന്നു ?       
എന്തേ  നിനക്കിത്ര   താമസം ?
എന്തിനുവേണ്ടിയാണ്  നീ  മടിച്ചു  നില്കുന്നത്   ?
ആര്‍ക്കുവേണ്ടിയാണ്  നീ  കാത്തു  നില്കുന്നത് ?
അതോ  നിനക്കായി  കാത്തിരിക്കുന്ന  ആരെങ്കിലും  ഉണ്ടോ ?’
നിനക്കായി  മനമുരുകുന്ന  ഒരു  കുഞ്ഞു  തെന്നലുണ്ടോ   ?
നിന്റെ  സാമീപ്യത്തിനായി  കൊതിക്കാന്‍   
നിന്റെ  സ്വാന്ത്വന വാക്കുകള്‍  കേള്‍ക്കാന്‍ 
നിന്റെ  ഒരു  ഇളം  തലോടലിനായി 
ഒരു  ചെറു  മന്തഹാസതിനായി   
ആരോ  കാത്തിരിക്കുന്നുണ്ടാവുമല്ലേ   ?
എന്നിരുന്നാലും  ഈ  കുഞ്ഞു  പരിഭവം ,
നീ  കേള്‍ക്കുന്നില്ലേ  ഈ  ദീനരോദനം   ?
നീ  അറിയുന്നില്ലേ  ഈ  ഹൃദയഭാഷ   ?

നിന്നെ  ഇത്രമേല്‍  സ്നേഹിക്കാന്‍ 
നിന്നെ  താലോലിക്കാന്‍  ഓമനിക്കാന്‍ 
നിന്റെ  കിളി കൊഞ്ചല്‍ കേള്‍ക്കാന്‍ 
ആരാണവന്‍ , എന്തിനവന്‍ ഇത്രമേല്‍ ആഗ്രഹിച്ചതു ?
നിന്റെ  സാമീപ്യം ആഗ്രഹിക്കുന്നതു ?
ഒരു  കുഞ്ഞു  സ്നേഹത്തിന്‍ അരുവിയിലൂടെ   
നിലാവാകുന്ന  സ്നേഹഗംഗയില്‍  അലിയാന്‍ 
എന്തിനാണ് അവന്‍ ഇത്രമേല്‍  ആഗ്രഹിക്കുന്നതു ?


പണി തീരാത്ത സ്വപ്നം


ആ  കിളിക്കൂടിനു ജനാലകളും  വാതിലുകളും ഉണ്ടായിരുന്നില്ല      
ഒരുപാടു  സംവത്സരങ്ങള്‍  കാത്തിരുന്നു  ഞാന്‍  ആ  സൃഷ്ടിക്കു 
എതു  കൈകള്‍    കൊണ്ടാണ്  ബ്രഹ്മ്മാവേ 
ഇതിനെ  നീ  തിലക  കുറി  ചാര്‍ത്തിയത്     ?
എതു  താമര  തണ്ടുകള്‍  കൊണ്ടാണ് 
 നീ  അവയ്ക്ക്  കാലുകള്‍  പണിതത്   ?
ഇനിയെത്ര  ശിശിരങ്ങള്‍  നിന്നെ  തഴുകി  പോയാലും 
എത്ര  കുളിരുകള്‍  നിന്റെ  കാല്‍പാദത്തിനു  കതോര്‍ത്താലും       
ഒരുമധുര  സ്വപ്നം  മുറിഞ്ഞ  വിലാപം 
എന്നും  ഞാന്‍  നിനക്കായി    കാത്തു  സൂക്ഷിക്കും 
ജന്മമെടുക്കുന്ന  ഒരു  വസന്തവും  ശിശിരവും 
നിനക്കായി മാത്രം തളിരിടട്ടെ 

എന്റെ   മടക്കയാത്രയില്‍  ഞാന്‍  ബാക്കി  വെക്കും 
ആ  വീണയുടെ പ്രകമ്പനങ്ങള്‍ 
ഒരുപാടു  വൈകിയതു ഞാന്‍  മനസിലാക്കിയപ്പോള്‍      
ആ  പ്രകംബനങ്ങള്‍ക്ക്  ചോരയുടെ  ഗന്ധമായിരുന്നു ……

ഒരു പാഴ് സ്വപ്നം

എന്റെ  ഹൃദയ  നിശ്വാസത്തില്‍ വേഗതയില്‍  പൊയ് 
ആ  മനോഹര  ശിശിരവും  വസന്തവും 
എന്റെ  തേങ്ങല്‍  നീ  അറിയുന്നില്ലെങ്ങിലും 
നിന്നെ ഞാന്‍  അറിയുന്നു  നാദമായ്   , ലയമായ്  
എന്നെ  അറിയാന്‍  വൈകിപ്പോയെങ്കിലും   
നിന്നെ  ഞാന്‍  അറിയുന്നു  ജന്മജന്മാന്തരങ്ങളായ്       
എന്റെ  മനസിലെ  ചുവര്‍  ചിത്രങ്ങള്‍ക്ക് 
നിന്റെ  ദിവ്യരൂപം  എങ്ങിനെ  വന്നു 
നിന്റെ  നഷ്ട  സ്വപ്നങ്ങള്‍ക്ക്  ചിറകേകുവാന്‍ 
ഒരു  പനിനീര്‍  തുള്ളിയായി  ഇറങ്ങി  വരട്ടെ  ഞാന്‍ ?
എന്റെ  കവിളില്‍  വിരിയുന്നതു  സന്ധ്യകളാണ്   
മനസിന്റെ  താമരചെപ്പുകള്‍  തുറക്കുകയാണ് 
എന്റെ  കനവുകള്‍ക്കു  നിറങ്ങള്‍  കൊണ്ടൊരു 
കൂട്  പണിയുകയാണ് 
എന്റെ  കവിതകള്‍ക്ക്   ആത്മാവുണ്ടാകുകയാണ്     ………….

തേങ്ങല്‍

എന്‍  മൌനാനുരാഗത്തിന്‍ മണിവീണ 
മീട്ടുന്നു  ഞാന്‍ , ആര്‍ക്കു  വേണ്ടി 
അറിയാനുണ്ടാശയെങ്കിലും     
മനസേ എന്‍  തണലാവുക   നീ 
നീയെന്റെ  മനം അറിഞ്ഞുവോ  എന്‍ 
മനസിന്റെ  മായാവനിയില്‍  വന്നുവോ 
നിന്‍  സൌഹൃദത്തിന്‍ തീവ്രതയോ   
എന്റെ  പ്രിയ  സ്നേഹം  അലിയുന്നു 
ലോലമാം പ്രാവിന്റെ  നെറുകയില്‍ തൊട്ടപ്പോള്‍   
എന്നുള്ളിലൊരു  സുഖം  നാമ്പിടുന്നു 
എന്‍  സൌഹൃദത്തില്‍  വിരിഞ്ഞ  വാടാ  പുഷ്പമേ   
എന്തിനെന്‍  പ്രിയമാനസങ്ങളില്‍  വന്നു  നീ ?
അറിയുന്നതെപ്പോള്‍ നീ  എന്‍  മൌനാനുരാഗം ?
അതോ  അറിഞ്ഞിട്ടും  എന്തിനീ   മൌനം ?
എല്ലാം  അറിഞ്ഞിട്ടും  അറിയാതെ  അറിയാതെ 
എന്തിനോ സ്നേഹിച്ചു  പോയതാണ്  ഞാന്‍ 
സ്നേഹമാകുന്ന ഗാനത്തില്‍ സ്നേഹിയ്ക്കപ്പെടാന്‍   
സ്നേഹപൂര്‍വ്വം ക്ഷണിക്കപ്പെടുന്നു ഞാന്‍ 
സ്നേഹിയ്ക്കപ്പെടുന്നവന്റെ  സുഖവും   
അറിയാത്ത സ്നേഹത്തിന്റെ  ദുഖവും   
ദേവി  നീ  തരുമോ എനിക്ക് ?
കാത്തിരുപ്പിന്റെ  മായിക പ്രപഞ്ചത്തില്‍    
അനുവദിക്കുമോ നീ  കാത്തിരിക്കാനെങ്കിലും...   

Friendship Scraps

പ്രണയരാഗം

കുടവുമായിപോകുന്ന  ഒരു  അമ്പാടിമുകില്‍     
എന്റെ   ഹൃദയത്തില്‍  അമൃതം  തളിച്ചു 
പനിനീരുപെയ്യുന്ന  പാതിരാവിന്റെ          
പല്ലവി  എനിക്ക്  നീ  പാടിത്തരുമോ ?
എന്നോട്  പരിഭവത്തില്‍ ആണോ  ?
എവിടെയോ  കണ്ടു  മറന്ന  മുഖം ആണ്    
നിന്റെ  എന്ന്  നിനച്ചിരികുമ്പോള്‍  ഒരു 
കുളിര്‍ക്കാറ്റു  തഴുകുന്ന  ഓര്‍മയുടെ 
പരിമളം  പ്രണയമായി  പൂവിട്ടു  വരുന്നുണ്ടോ ?
എന്റെ  കവിളില്‍  സന്ധ്യകള്‍  വിരിയുന്നു 
എന്റെ  മനസിന്റെ  താമര  ചെപ്പുകള്‍ 
അതിനെ  തൂവല്‍  കൊണ്ട്  തഴുകുകയാണോ   ?
ഇതിനാണോ  അനുരാഗമെന്ന  പേര് ?
ഇതാണോ  പ്രണയമെന്ന  മൂന്നക്ഷരം ?
Love Glitter, Scraps, Graphics and comments


മേഘം

താളം തുടിക്കുന്ന താഴികക്കുടത്തിലെ
താമരയിതളിന്റെ താലിയാണോ ?
അതോ മുല്ലപ്പൂവിന്‍ മേനിപോലുള്ള ഒരു
പച്ചമുന്തിരിയുടെ അകക്കാമ്പോ ?

ദര്‍പ്പണം ആകുന്ന മേനിയഴകെനിക്ക്
ദര്‍ശിക്കാന്‍ തോന്നുന്നതെന്തിനാണ്
വന്നുവല്ലോ നീയെന്റെ മനസിന്റെ വാതായനങ്ങളില്‍
പിന്നെയാ ചില്ലിട്ട കിനാക്കളിലും

എന്നമ്മയുടെ വദ്ദനത്തിന്‍ തേജസ്സുപോലെ
മധ്യാഹ്ന നേരത്തു നിന്നുടെ തുടിപ്പ്
ആദിത്യ ദേവന്റെ കൂട്ട് ചേര്‍ന്നുള്ള
നിന്നുടെ വികൃതികള്‍ ഒരു രഹസ്യമോ ?

നിന്റെ ഭീകര രൂപമത് തുലാമാസത്തിലും
കര്‍ക്കശ സ്വരമത് കര്‍ക്കിടകത്തിലും
ഇന്നലെയുടെ പൊയ് മുഖംങ്ങള്‍
മാത്രമായിരുന്നുവെന്നെനിക്ക് തോന്നി

ഇന്നലെയുടെ പൊയ് മുഖംങ്ങള്‍ക്കിന്നുള്ള
സ്ഥാനമാനങ്ങള്‍ ചവറ്റുകൂനയില്‍
അങ്ങയുടെ വിശ്വരൂപത്തിന്‍ കീഴില്‍
ഇനിയെന്നും ആലസ്യമുഖം മാത്രമോ ?

ദേവിയാം ധരിത്രിയുടെ മരണശേഷവും
ആ മകുടമായിരുന നീ നിന്റെ
കുളിര്‍മഴയില്‍ പെയ്ത രാഗം
തുടരണം എന്നാശയുണ്ടോ ?

പച്ചയാം വിരിപ്പിട്ട സഹ്യനില്‍
ചുംബിക്കുന്ന നിന്നുടെ വദനം
ഇനിയൊരു ദിനം കാണുമ്പോള്‍
ചോദിക്കും ഞാന്‍ ഇതെന്തിന് വേണ്ടി ?

ഇനിയും മരിക്കാത്ത വനജ്യോത്സ്ന

ചക്രവാളശോണിമ മാഞ്ഞുവരികയാണ്‌
നിറങ്ങള്‍ ചാലിക്കാന്‍ എന്റെ വിരല്‍ മുറിക്കേണ്ടി വന്നു
തൂലിക താങ്ങാന്‍ എനിക്കാവില്ലെന്നോ
മടക്കയാത്രക്ക്‌ ഭാണ്ഡം തിരയുകയാണോ ?
കൂടെ എന്തു കൊണ്ടുപോകാന്‍
ഈ വറ്റുകള്‍ ബലിക്കാക്കകള്‍ കൊത്തട്ടെ
മനസിന്റെ ഗര്‍ഭാശയം ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു
പിറക്കാനിരിക്കുന്ന ബീജങ്ങളോടും എനിക്ക് ക്ഷമാപണം
നിങ്ങളെ ഏറ്റുവാങ്ങാന്‍ ഈ മണ്ണിന്നു കരങ്ങള്‍ ഇല്ല
നിങ്ങളെ പാലുട്ടുവാന്‍ അവയ്ക്ക് സ്തനങ്ങള്‍ ഇല്ല
തീരാ ച്ഹായകളെ തേടി അവളും നടക്കുകയാണ്
തോക്കിന്‍ കുഴല്‍ പോലെ നേര്‍ത്തതാണ് സഞ്ചാര പഥം

നേരമില്ലിനി പല്ലവി പാടുവാന്‍
ക്ഷണികമാണ് മര്‍ത്യജന്മ ,ഭുമി
ദേവി ജീവിക്കും വരെ ഞാന്‍ നിന്നെ ഓര്‍മിക്കും ..

ഓണം

കുളിര്‍മഞ്ഞിന്‍ നിറമുള്ള ഒരോണം വന്നേ
കുളിരേകാന്‍ മാളോരേ ഒരുങ്ങികൊള്ളൂ
കളിക്കാനും ചിരിക്കാനും വന്നേ വന്നേ
പായാരമില്ലാത്തോരോനം വന്നേ
കേരള മണ്ണിലേക്ക് ആഗതമായ്‌
ഉള്സവനാളുകള്‍ ആഗതമായ്‌
ക്ഷണിക്കുന്നു നിങ്ങളെ ഞാന്‍ തനിയെ
കുറിമാനം അയച്ചിട്ടുണ്ട് എല്ലാവര്‍ക്കും
ചിങ്ങക്കുളിരിലേക്ക് ഇറങ്ങിവരൂ
ആലസ്യ കര്‍ക്കിടമേ പൊയ് വരൂ
പൂവുകള്‍ പൂക്കുന്ന കാലത്തു നീ
അരുതരുതു ചതിയരുത് മിത്രമേ നീ
ആഗതനാകുന്ന തമ്പുരാനേ
സ്വാഗതം വന്ദനം ചൊല്ലുന്നു ഞാന്‍
ഞങ്ങളുടെ തെറ്റുകള്‍ പൊറുക്കേണമേ
ഞങ്ങളില്‍ കൃപകരുണ ചൊരിയേണമേ
കുടവയറ പെരുവയറ ഓടിവായോ
നിന്‍ കുമ്പ വീര്‍പ്പിക്കാനോടി വായോ
ഓലക്കുടയും കൂടി ചൂടി വായോ
കുമ്പി കുമ്പി കുലുങ്ങി വായോ ...
Onam orkut scraps, images, greetings

ബാക്കിപത്രം

എനിക്ക് കാണാന്‍ തോന്നി ആ മുക്കൂറ്റിപ്പൂവിന്‍ സൌന്ദര്യം
അദൃശ്യമാം ചങ്ങല കൊണ്ടെന്റെ മിഴികള്‍ ബന്ധനസ്ഥമായ്‌
എനിക്ക് കേള്‍ക്കാന്‍ തോന്നി ആ തെച്ചി പൂവിന്റെ പാട്ട്
ഒരു കൊള്ളിയാനെ പോലെ കാതുകള്‍ കൊട്ടി അടക്കപ്പെട്ടു
ആ അന്ധകാരത്തില്‍ ഞാന്‍ എന്നെ തന്നെ മറന്നു
ആശകളെ കീഴ്പെടുത്താതെ കൈവിട്ടു ഞാനവയെ
ഏതോ ഒരു ജന്മത്തില്‍ ഞാന്‍ അവയെ പ്രാപിച്ചിരുന്നിരിക്കാം
ആ സ്വപ്നങ്ങളെ എന്റേത് മാത്രമാക്കാന്‍ ശ്രമിച്ചിരുന്നിരിക്കാം
കലിയുഗ സ്വപ്നങ്ങള്‍ക്ക് എന്നെ താഴുകാനാവില്ലിനി
അവയ്ക്ക് ഒരു ഈയാം പാറ്റയുടെ ജന്മം കൊടുക്കില്ലിനി ഞാന്‍
ആ ചിറകടി ശബ്ദം കേള്‍ക്കുവാനാകില്ലെനിക്ക്
ആ ചിറകൊടിഞ്ഞ കിനാവുകള്‍ ഒരോര്‍മ മാത്രം
ഒരു പിടി വറ്റുകള്‍ക്കായ് ആ ബലിക്കാക്കകള്‍ മാത്രം ബാക്കി
ആ വറ്റുകള്‍ പകുത്തെടുക്കാന്‍ ഞാനും ബാക്കി ...

autumn animated lighted candle graphic

അമൃതം

മൌനം കൊണ്ടടച്ചു മോഹം എങ്കിലും
പറയുവനാശിച്ച സ്നേഹപഞ്ചാക്ഷരി എന്‍ ഇടനെഞ്ചില്‍ എങ്ങോ തേങ്ങി നിന്നു
ആതിരയും ആവണിയും ഉറങ്ങി ചന്ദനക്കുറിയലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ഞാന്‍
ഇനിയുമെത്രയോ ദൂരം പോകണം ഞാന്‍ ?
പൂമാനം മായുന്ന ഈ ഏകാന്തതയില്‍
എന്തിനുവേണ്ടി ഈ അനഘമന്ത്രം ?
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
നീയല്ലാതെ എനിക്കിനി ആരുണ്ട്‌ ?




ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...