ഇനിയും മരിക്കാത്ത വനജ്യോത്സ്ന

ചക്രവാളശോണിമ മാഞ്ഞുവരികയാണ്‌
നിറങ്ങള്‍ ചാലിക്കാന്‍ എന്റെ വിരല്‍ മുറിക്കേണ്ടി വന്നു
തൂലിക താങ്ങാന്‍ എനിക്കാവില്ലെന്നോ
മടക്കയാത്രക്ക്‌ ഭാണ്ഡം തിരയുകയാണോ ?
കൂടെ എന്തു കൊണ്ടുപോകാന്‍
ഈ വറ്റുകള്‍ ബലിക്കാക്കകള്‍ കൊത്തട്ടെ
മനസിന്റെ ഗര്‍ഭാശയം ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു
പിറക്കാനിരിക്കുന്ന ബീജങ്ങളോടും എനിക്ക് ക്ഷമാപണം
നിങ്ങളെ ഏറ്റുവാങ്ങാന്‍ ഈ മണ്ണിന്നു കരങ്ങള്‍ ഇല്ല
നിങ്ങളെ പാലുട്ടുവാന്‍ അവയ്ക്ക് സ്തനങ്ങള്‍ ഇല്ല
തീരാ ച്ഹായകളെ തേടി അവളും നടക്കുകയാണ്
തോക്കിന്‍ കുഴല്‍ പോലെ നേര്‍ത്തതാണ് സഞ്ചാര പഥം

നേരമില്ലിനി പല്ലവി പാടുവാന്‍
ക്ഷണികമാണ് മര്‍ത്യജന്മ ,ഭുമി
ദേവി ജീവിക്കും വരെ ഞാന്‍ നിന്നെ ഓര്‍മിക്കും ..

No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...