താളം തുടിക്കുന്ന താഴികക്കുടത്തിലെ
താമരയിതളിന്റെ താലിയാണോ ?
അതോ മുല്ലപ്പൂവിന്‍ മേനിപോലുള്ള ഒരു
പച്ചമുന്തിരിയുടെ അകക്കാമ്പോ ?
ദര്‍പ്പണം ആകുന്ന മേനിയഴകെനിക്ക്
ദര്‍ശിക്കാന്‍ തോന്നുന്നതെന്തിനാണ്
വന്നുവല്ലോ നീയെന്റെ മനസിന്റെ വാതായനങ്ങളില്‍
പിന്നെയാ ചില്ലിട്ട കിനാക്കളിലും
എന്നമ്മയുടെ വദ്ദനത്തിന്‍ തേജസ്സുപോലെ
മധ്യാഹ്ന നേരത്തു നിന്നുടെ തുടിപ്പ്
ആദിത്യ ദേവന്റെ കൂട്ട് ചേര്‍ന്നുള്ള
നിന്നുടെ വികൃതികള്‍ ഒരു രഹസ്യമോ ?
നിന്റെ ഭീകര രൂപമത് തുലാമാസത്തിലും
കര്‍ക്കശ സ്വരമത് കര്‍ക്കിടകത്തിലും
ഇന്നലെയുടെ പൊയ് മുഖംങ്ങള്‍
മാത്രമായിരുന്നുവെന്നെനിക്ക് തോന്നി
ഇന്നലെയുടെ പൊയ് മുഖംങ്ങള്‍ക്കിന്നുള്ള
സ്ഥാനമാനങ്ങള്‍ ചവറ്റുകൂനയില്‍
അങ്ങയുടെ വിശ്വരൂപത്തിന്‍ കീഴില്‍
ഇനിയെന്നും ആലസ്യമുഖം മാത്രമോ ?
ദേവിയാം ധരിത്രിയുടെ മരണശേഷവും
ആ മകുടമായിരുന നീ നിന്റെ
കുളിര്‍മഴയില്‍ പെയ്ത രാഗം
തുടരണം എന്നാശയുണ്ടോ ?
പച്ചയാം വിരിപ്പിട്ട സഹ്യനില്‍
ചുംബിക്കുന്ന നിന്നുടെ വദനം
ഇനിയൊരു ദിനം കാണുമ്പോള്‍
ചോദിക്കും ഞാന്‍ ഇതെന്തിന് വേണ്ടി ?
No comments:
Post a Comment