എനിക്ക് കാണാന്‍ തോന്നി ആ മുക്കൂറ്റിപ്പൂവിന്‍ സൌന്ദര്യം
അദൃശ്യമാം ചങ്ങല കൊണ്ടെന്റെ മിഴികള്‍ ബന്ധനസ്ഥമായ്
എനിക്ക് കേള്‍ക്കാന്‍ തോന്നി ആ തെച്ചി പൂവിന്റെ പാട്ട്
ഒരു കൊള്ളിയാനെ പോലെ കാതുകള്‍ കൊട്ടി അടക്കപ്പെട്ടു
ആ അന്ധകാരത്തില്‍ ഞാന്‍ എന്നെ തന്നെ മറന്നു
ആശകളെ കീഴ്പെടുത്താതെ കൈവിട്ടു ഞാനവയെ
ഏതോ ഒരു ജന്മത്തില്‍ ഞാന്‍ അവയെ പ്രാപിച്ചിരുന്നിരിക്കാം
ആ സ്വപ്നങ്ങളെ എന്റേത് മാത്രമാക്കാന്‍ ശ്രമിച്ചിരുന്നിരിക്കാം
കലിയുഗ സ്വപ്നങ്ങള്‍ക്ക് എന്നെ താഴുകാനാവില്ലിനി
അവയ്ക്ക് ഒരു ഈയാം പാറ്റയുടെ ജന്മം കൊടുക്കില്ലിനി ഞാന്‍
ആ ചിറകടി ശബ്ദം കേള്‍ക്കുവാനാകില്ലെനിക്ക്
ആ ചിറകൊടിഞ്ഞ കിനാവുകള്‍ ഒരോര്‍മ മാത്രം
ഒരു പിടി വറ്റുകള്‍ക്കായ് ആ ബലിക്കാക്കകള്‍ മാത്രം ബാക്കി
ആ വറ്റുകള്‍ പകുത്തെടുക്കാന്‍ ഞാനും ബാക്കി ...
No comments:
Post a Comment