മൌനമാകുന്ന കണ്ണാടിയില്‍ എന്നെ ഞാന്‍
കാണുന്നതേതു മുഖം , അറിയുമോ ?
പിന്നെയും പിന്നെയും എന്‍ ജാലക വാതില്‍
തുറന്നു തന്നെയിരുന്നു , എന്തിനോ ?
എന്റെ ഹൃദയത്തെ തിരിച്ചറിയാന്‍
എന്റെ മനസ്സിന് കഴിയുമോ ?
എന്‍ തൂലിക ചാലിക്കുന്നതാര്‍ക്ക് വേണ്ടി ?
എന്‍ വാതായനങ്ങളില്‍ തങ്ങി നില്‍ക്കുന്നതേതു മുഖം ?
എന്റെ സ്വപ്നങ്ങള്‍ക്ക് കുറി ചാര്‍ത്തുവാന്‍
എന്റെ ആഗ്രഹാരത്തിന്‍ വാതിലിലേക്ക്
എന്നിലെ സുന്ദരിയെ തിരിച്ചറിയാന്‍
കഴിയുമോ , അതോ എന്നെന്നേക്കുമായ്
എന്റെ ഹൃദയം തേങ്ങുമോ ?
കാലന്റെ ചിന്തകള്‍ പോലെ, കഴുകന്റെ നോട്ടം പോലെ
പറിച്ച് എടുക്കുമോ , എന്നില്‍ നിന്ന് നീ ?
എന്റെ ജീവനെ അടര്‍ത്തുന്ന നിമിഷം
നീയറിയുമോ തുളച്ചു കയറുന്ന വേദന ?
നീയറിയുമോ ഈയാം പാറ്റയുടെ ഈ ജന്മം ?
നീയറിയുമോ , എന്തിനു വേണ്ടി ഈ ജന്മം ?
നീയറിയുമോ , ഇതാണീ ജീവിതം
നിനക്കറിയുമോ നഷ്ട ബോധത്തിന്‍ ഈ ജന്മം ?
No comments:
Post a Comment