ചിറകു മുളക്കാത്ത സ്വപ്‌നങ്ങള്‍


ഏകാകിയാം  എന്റെ  സ്വപ്നങ്ങള്‍ക്കൊക്കെ 
ഏഴ്  സ്വരങ്ങള്‍  കൊണ്ട്  ചിറകുകള്‍  നല്‍കി 

കാണാത്ത  പൂവിന്റെ  സുഗന്ധം  ഈറന്‍ 
കാറ്റു  സൂക്ഷിച്ചപോള്‍  ഇളം മുളം  തണ്ടുകള്‍ 
പരസ്പരം  തൊട്ടുരുമ്മി  മെല്ലെ  പറഞ്ഞു 
അവളെ  സ്നേഹിക്കാന്‍ ,ചുണ്ടിലെ  പുഞ്ചിരിയവാന്‍   
അവളുടെ  മാത്രമാവാന്‍  ആരോ  വന്നിരിക്കുന്നു 
ഈ  മഞ്ചാടി  കുന്നില്‍  നിന്നെയും കാത്തു  നിന്നപ്പോള്‍    
നിന്റെ  ശരീരത്തിന്റെ  മണമുള്ള  കാറ്റിലൂടെ        
കുറെ  കനവുകള്‍  എനിക്കുവേണ്ടി   കൊടുത്തയക്കാനുണ്ടോ   ?
എന്നെ ഇഷ്ടമായിരുന്നെന്ന്  പറയാന്‍  എല്പിച്ചിരുന്നോ   ?

പകലിന്റെ  കോലാഹലങ്ങള്‍  മാറി  വരുന്നു 
രാത്രിയുടെ  രൂക്ഷഗന്ധം  ഞാന്‍  മണക്കുന്നു 
ഞാന്‍  കാത്തിരിക്കുന്നു  അറിയില്ലെന്തിനെന്നു   
എനിക്ക്  കാത്തിരുന്നേ  പറ്റൂ   
എന്നെ  സ്നേഹിക്കാന്‍  നിനക്കാവില്ല   
തിരിച്ചു  കിട്ടാത്ത  സ്നേഹത്തിനു  വേണ്ടി 
കൊതിച്ചു  മൃതിയടയാന്‍  അനുവദിക്കുമോ  എന്നെ  നീ ?...


No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...