ഇനിയും എന്തിനു നീ ..


ചില്ല്  ജാലക വാതിലിനുള്ളില്‍  എനിക്ക് 
ശ്വസിക്കാനാവുന്നില്ല ,എങ്കിലും 
എന്നെ  സ്വതന്ത്രമാക്കുവാന്‍ വരുന്നുണ്ട് ഒരാള്‍       
കേള്‍ക്കുന്നു  ഞാന്‍  കാലടി  സ്വരങ്ങള്‍ 
ഒരായിരം  കുന്നിക്കുരുകള്‍ നിലത്തു  വീഴും  പോലെ 
ഒരായിരം  മുത്തുമണികള്‍ ചിതറി വീണപോലെ     

നീ  എന്തേ  ഇത്ര മെല്ലെ  നടന്നു  വരുന്നു ?       
എന്തേ  നിനക്കിത്ര   താമസം ?
എന്തിനുവേണ്ടിയാണ്  നീ  മടിച്ചു  നില്കുന്നത്   ?
ആര്‍ക്കുവേണ്ടിയാണ്  നീ  കാത്തു  നില്കുന്നത് ?
അതോ  നിനക്കായി  കാത്തിരിക്കുന്ന  ആരെങ്കിലും  ഉണ്ടോ ?’
നിനക്കായി  മനമുരുകുന്ന  ഒരു  കുഞ്ഞു  തെന്നലുണ്ടോ   ?
നിന്റെ  സാമീപ്യത്തിനായി  കൊതിക്കാന്‍   
നിന്റെ  സ്വാന്ത്വന വാക്കുകള്‍  കേള്‍ക്കാന്‍ 
നിന്റെ  ഒരു  ഇളം  തലോടലിനായി 
ഒരു  ചെറു  മന്തഹാസതിനായി   
ആരോ  കാത്തിരിക്കുന്നുണ്ടാവുമല്ലേ   ?
എന്നിരുന്നാലും  ഈ  കുഞ്ഞു  പരിഭവം ,
നീ  കേള്‍ക്കുന്നില്ലേ  ഈ  ദീനരോദനം   ?
നീ  അറിയുന്നില്ലേ  ഈ  ഹൃദയഭാഷ   ?

നിന്നെ  ഇത്രമേല്‍  സ്നേഹിക്കാന്‍ 
നിന്നെ  താലോലിക്കാന്‍  ഓമനിക്കാന്‍ 
നിന്റെ  കിളി കൊഞ്ചല്‍ കേള്‍ക്കാന്‍ 
ആരാണവന്‍ , എന്തിനവന്‍ ഇത്രമേല്‍ ആഗ്രഹിച്ചതു ?
നിന്റെ  സാമീപ്യം ആഗ്രഹിക്കുന്നതു ?
ഒരു  കുഞ്ഞു  സ്നേഹത്തിന്‍ അരുവിയിലൂടെ   
നിലാവാകുന്ന  സ്നേഹഗംഗയില്‍  അലിയാന്‍ 
എന്തിനാണ് അവന്‍ ഇത്രമേല്‍  ആഗ്രഹിക്കുന്നതു ?


No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...