മാറ്റൊലി

എനിക്ക്  പാടാന്‍  കവിതകളുണ്ടായിരുന്നു   
എനിക്ക്  കേള്‍ക്കാന്‍  കാതുകളുണ്ടായിരുന്നു   
എനിക്ക്  കാണാന്‍  കണ്ണുകളുണ്ടായിരുന്നു 
എന്റെ  കാലടി  പിന്തുടരാന്‍  നിഴലുകളുണ്ടായിരുന്നു 

പക്ഷെ ,ഞാന്‍  പോയ  വഴിയില്‍  പ്രാണവായു  ഉണ്ടായിരുന്നില്ല   
ഞാന്‍ പോയ  വഴിയില്‍  ശബ്ദമുണ്ടയിരുന്നില്ല     
ഞാന്‍ പോയ  വഴിയില്‍  വെളിച്ചമുണ്ടായിരുന്നില്ല 
എന്റെ  നിഴലിനു  രൂപമുണ്ടായിരുന്നില്ല     

ഈ  അന്ധകാരത്തില്‍ ഞാന്‍  തനിച്ചിരുന്നുറങ്ങുന്നു         
വെളിച്ചമില്ലാത്ത പ്രഭാതങ്ങളെ ഞാന്‍  പ്രണയിച്ചിരുന്നു 
പക്ഷെ  ഇരുട്ടിന്റെ  ആത്മാവ്  നെഞ്ചില്‍  പിടയും 
ഇരുളിനെ  സ്നേഹിച്ച  മണ്ടന്‍  കവിയായി  ഞാന്‍  വാഴ്ത്തപ്പെടും     ..

No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...