ഒരു പാഴ് സ്വപ്നം

എന്റെ  ഹൃദയ  നിശ്വാസത്തില്‍ വേഗതയില്‍  പൊയ് 
ആ  മനോഹര  ശിശിരവും  വസന്തവും 
എന്റെ  തേങ്ങല്‍  നീ  അറിയുന്നില്ലെങ്ങിലും 
നിന്നെ ഞാന്‍  അറിയുന്നു  നാദമായ്   , ലയമായ്  
എന്നെ  അറിയാന്‍  വൈകിപ്പോയെങ്കിലും   
നിന്നെ  ഞാന്‍  അറിയുന്നു  ജന്മജന്മാന്തരങ്ങളായ്       
എന്റെ  മനസിലെ  ചുവര്‍  ചിത്രങ്ങള്‍ക്ക് 
നിന്റെ  ദിവ്യരൂപം  എങ്ങിനെ  വന്നു 
നിന്റെ  നഷ്ട  സ്വപ്നങ്ങള്‍ക്ക്  ചിറകേകുവാന്‍ 
ഒരു  പനിനീര്‍  തുള്ളിയായി  ഇറങ്ങി  വരട്ടെ  ഞാന്‍ ?
എന്റെ  കവിളില്‍  വിരിയുന്നതു  സന്ധ്യകളാണ്   
മനസിന്റെ  താമരചെപ്പുകള്‍  തുറക്കുകയാണ് 
എന്റെ  കനവുകള്‍ക്കു  നിറങ്ങള്‍  കൊണ്ടൊരു 
കൂട്  പണിയുകയാണ് 
എന്റെ  കവിതകള്‍ക്ക്   ആത്മാവുണ്ടാകുകയാണ്     ………….

No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...