തേങ്ങല്‍

എന്‍  മൌനാനുരാഗത്തിന്‍ മണിവീണ 
മീട്ടുന്നു  ഞാന്‍ , ആര്‍ക്കു  വേണ്ടി 
അറിയാനുണ്ടാശയെങ്കിലും     
മനസേ എന്‍  തണലാവുക   നീ 
നീയെന്റെ  മനം അറിഞ്ഞുവോ  എന്‍ 
മനസിന്റെ  മായാവനിയില്‍  വന്നുവോ 
നിന്‍  സൌഹൃദത്തിന്‍ തീവ്രതയോ   
എന്റെ  പ്രിയ  സ്നേഹം  അലിയുന്നു 
ലോലമാം പ്രാവിന്റെ  നെറുകയില്‍ തൊട്ടപ്പോള്‍   
എന്നുള്ളിലൊരു  സുഖം  നാമ്പിടുന്നു 
എന്‍  സൌഹൃദത്തില്‍  വിരിഞ്ഞ  വാടാ  പുഷ്പമേ   
എന്തിനെന്‍  പ്രിയമാനസങ്ങളില്‍  വന്നു  നീ ?
അറിയുന്നതെപ്പോള്‍ നീ  എന്‍  മൌനാനുരാഗം ?
അതോ  അറിഞ്ഞിട്ടും  എന്തിനീ   മൌനം ?
എല്ലാം  അറിഞ്ഞിട്ടും  അറിയാതെ  അറിയാതെ 
എന്തിനോ സ്നേഹിച്ചു  പോയതാണ്  ഞാന്‍ 
സ്നേഹമാകുന്ന ഗാനത്തില്‍ സ്നേഹിയ്ക്കപ്പെടാന്‍   
സ്നേഹപൂര്‍വ്വം ക്ഷണിക്കപ്പെടുന്നു ഞാന്‍ 
സ്നേഹിയ്ക്കപ്പെടുന്നവന്റെ  സുഖവും   
അറിയാത്ത സ്നേഹത്തിന്റെ  ദുഖവും   
ദേവി  നീ  തരുമോ എനിക്ക് ?
കാത്തിരുപ്പിന്റെ  മായിക പ്രപഞ്ചത്തില്‍    
അനുവദിക്കുമോ നീ  കാത്തിരിക്കാനെങ്കിലും...   

Friendship Scraps

1 comment:

സുരേഷ്‌ കീഴില്ലം said...

ബ്ളോഗ്‌ വിസ്മയത്തിന്‌ അഭിനന്ദനങ്ങള്‍


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...