പ്രണയരാഗം

കുടവുമായിപോകുന്ന  ഒരു  അമ്പാടിമുകില്‍     
എന്റെ   ഹൃദയത്തില്‍  അമൃതം  തളിച്ചു 
പനിനീരുപെയ്യുന്ന  പാതിരാവിന്റെ          
പല്ലവി  എനിക്ക്  നീ  പാടിത്തരുമോ ?
എന്നോട്  പരിഭവത്തില്‍ ആണോ  ?
എവിടെയോ  കണ്ടു  മറന്ന  മുഖം ആണ്    
നിന്റെ  എന്ന്  നിനച്ചിരികുമ്പോള്‍  ഒരു 
കുളിര്‍ക്കാറ്റു  തഴുകുന്ന  ഓര്‍മയുടെ 
പരിമളം  പ്രണയമായി  പൂവിട്ടു  വരുന്നുണ്ടോ ?
എന്റെ  കവിളില്‍  സന്ധ്യകള്‍  വിരിയുന്നു 
എന്റെ  മനസിന്റെ  താമര  ചെപ്പുകള്‍ 
അതിനെ  തൂവല്‍  കൊണ്ട്  തഴുകുകയാണോ   ?
ഇതിനാണോ  അനുരാഗമെന്ന  പേര് ?
ഇതാണോ  പ്രണയമെന്ന  മൂന്നക്ഷരം ?
Love Glitter, Scraps, Graphics and comments


1 comment:

Anonymous said...

Copied from a malayalam movie song?


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...