പണി തീരാത്ത സ്വപ്നം


ആ  കിളിക്കൂടിനു ജനാലകളും  വാതിലുകളും ഉണ്ടായിരുന്നില്ല      
ഒരുപാടു  സംവത്സരങ്ങള്‍  കാത്തിരുന്നു  ഞാന്‍  ആ  സൃഷ്ടിക്കു 
എതു  കൈകള്‍    കൊണ്ടാണ്  ബ്രഹ്മ്മാവേ 
ഇതിനെ  നീ  തിലക  കുറി  ചാര്‍ത്തിയത്     ?
എതു  താമര  തണ്ടുകള്‍  കൊണ്ടാണ് 
 നീ  അവയ്ക്ക്  കാലുകള്‍  പണിതത്   ?
ഇനിയെത്ര  ശിശിരങ്ങള്‍  നിന്നെ  തഴുകി  പോയാലും 
എത്ര  കുളിരുകള്‍  നിന്റെ  കാല്‍പാദത്തിനു  കതോര്‍ത്താലും       
ഒരുമധുര  സ്വപ്നം  മുറിഞ്ഞ  വിലാപം 
എന്നും  ഞാന്‍  നിനക്കായി    കാത്തു  സൂക്ഷിക്കും 
ജന്മമെടുക്കുന്ന  ഒരു  വസന്തവും  ശിശിരവും 
നിനക്കായി മാത്രം തളിരിടട്ടെ 

എന്റെ   മടക്കയാത്രയില്‍  ഞാന്‍  ബാക്കി  വെക്കും 
ആ  വീണയുടെ പ്രകമ്പനങ്ങള്‍ 
ഒരുപാടു  വൈകിയതു ഞാന്‍  മനസിലാക്കിയപ്പോള്‍      
ആ  പ്രകംബനങ്ങള്‍ക്ക്  ചോരയുടെ  ഗന്ധമായിരുന്നു ……

No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...