നഷ്ട വസന്തംമറ്റുള്ളവരുടെ  രചനകള്‍ ആണ് ഈ പേജില്‍ ..
എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട   ചില സൃഷ്ടികള്‍  ...
==================================================================================
ഇന്ന് ഞാന്‍ നിന്നെക്കുറിചോര്‍ത്തു  നെയ്യുമീ
സുന്ദര സ്വപ്‌നങ്ങള്‍ കാണുന്നുവോ
കണ്ണിമ  ചിമ്മാതെ ഞാന്‍ കാത്തു വച്ചൊരെന്‍ 
മാനസം തന്നിലെ പൌര്‍ണമിയെ 

എന്നോ മറന്നൊരെന്‍  പാഴ് സ്വപ്നമൊക്കെയും
കണ്‍തുറന്നെങ്ങോട്ടു   പോയിടുന്നൂ..
കാണുന്നു ഞാന്‍ , എന്റെ നിശ്വാസമൊക്കെയും  , 
കേണിടുന്നൂ  , നിന്നെ കാണുവാനായ്

ഓമലെ , പണ്ടു നീ എന്റെ കൈകുമ്പിളില്‍
നേദിച്ച പൂവുകള്‍ വാടിയപ്പോള്‍
കണ്ണുനീര്‍ തുള്ളികള്‍ ബാഷ്പമായ് മാറിയോ
കാണാന്‍ കൊതിച്ചുവോ നിന്നെ ഞാനും 

എങ്ങോട്ട് പോയി നീ ഒന്നും പറയാതെ
കാത്തിരുന്നെങ്കിലും , വന്നില്ല നീ
തന്നില്ല , പിന്നീടൊരിക്കലും , നിന്റെയാ
മാധുര്യമൂറുന്ന ചുംബനങ്ങള്‍..

എങ്ങോട്ട് പോയി നീ എന്നോട് തെല്ലും 
പരിഭവം കാട്ടാതെ , മിണ്ടീടാതെ  
എങ്ങോട്ട് നീ പൊയ് മറഞ്ഞാലുമോമനെ  ..
കാത്തിരിക്കുന്നു ഞാന്‍ നിന്നെയെന്നും..

എത്രമേല്‍ എന്നോട് നീ പിണങ്ങീടിലും 
വാക്കുകള്‍ കൊണ്ടെന്നെ നോവിക്കിലും
ഇല്ല പരിഭവം , നിന്മേല്‍ ചൊരിയുവാന്‍  
ഞാനിന്നശക്ത  , എന്‍ കണ്മണി നീ..

(എന്നോ ഒരിക്കല്‍ , എന്റെ കൈക്കുമ്പിളില്‍ നിന്നും തട്ടിയെടുത്തു കൊണ്ട് പോയി  , പിന്നീട് എനിക്ക് തിരികെ തന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന  എന്റെ മാത്രം നിനക്ക് ..)

Brother Scraps
എന്റെ സൃഷ്ടികളേക്കാള്‍  ഇഷ്ടപ്പെട്ടോ , മറ്റുള്ളവരുടെ രചനകള്‍...?   , എന്നാല്‍ , ഇവിടെ ക്ലിക്ക് ചെയ്ത്‌  , വീണ്ടും വീണ്ടും വായിച്ചോ....
=========================================================================

No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...