അമൃതം

മൌനം കൊണ്ടടച്ചു മോഹം എങ്കിലും
പറയുവനാശിച്ച സ്നേഹപഞ്ചാക്ഷരി എന്‍ ഇടനെഞ്ചില്‍ എങ്ങോ തേങ്ങി നിന്നു
ആതിരയും ആവണിയും ഉറങ്ങി ചന്ദനക്കുറിയലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ഞാന്‍
ഇനിയുമെത്രയോ ദൂരം പോകണം ഞാന്‍ ?
പൂമാനം മായുന്ന ഈ ഏകാന്തതയില്‍
എന്തിനുവേണ്ടി ഈ അനഘമന്ത്രം ?
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
നീയല്ലാതെ എനിക്കിനി ആരുണ്ട്‌ ?No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...