നിറങ്ങളില്ലാത്ത സ്വപ്‌നങ്ങള്‍

മഞ്ഞു കൊണ്ട് മൂടിയ കുറെ
മോഹങ്ങളിലേക്ക് ആണ് നിലാവേ നീ ഉദിച്ചത്
എന്റെ മനസിലെ ചുവര്‍ ചിത്രങ്ങള്‍ക്ക്
നിന്റെ രൂപം എങ്ങിനെ വന്നു ?
ഒന്ന് കണ്ണടച്ചാല്‍ മുന്നില്‍ തെളിയുന്ന ഈ രൂപത്തിന്
ആമ്പല്‍ പൂവിന്റെ ശോഭയും പാട്ടിന്റെ മൃദുലതയും ഉണ്ടായിരുന്നു
നിന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ചിറകേകുവാന്‍
ഒരു പനിനീര്‍തുള്ളിയായി ഞാന്‍ നിന്നിലേക്കിറങ്ങി വരട്ടെ ?
എന്റെ കവിളില്‍ സന്ധ്യകള്‍ വിരിയുകയാണോ ?
എന്റെ മനസിന്റെ താമര ചെപ്പുകള്‍ തുറക്കുകയാണോ ?
എന്റെ കനവുകള്‍ക്കു നിറങ്ങള്‍ കൊണ്ടൊരു കൂട് പണിയുകയാണോ ?
എന്റെ കവിതകള്‍ക്ക് ആത്മാവുണ്ടാകുകയാണോ ?
എന്റെ മനസിന്റെ തേങ്ങല്‍ നീ അറിയുന്നില്ലെങ്കിലും
നിന്നെ ഞാന്‍ അറിയുന്നു നാദമായ് ,ലയമായ് .
എന്നെ അറിയാന്‍ വൈകിയെങ്കിലും
നിന്നെ ഞാന്‍ അറിയുന്നു യുഗങ്ങളായ്‌ ….

No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...