ദുഷ്യന്തന്റെ മുദ്രമോതിരം





ഞാന്‍ പോയി വരും വരെ ,നിനക്കെന്നെ ഓര്‍ക്കാന്‍ എന്റെ സമ്മാനം.."എന്റെ ബ്ലോഗ്‌.."
"ബ്ലോഗോ..???" ....
ദുഷ്യന്തന്‍ കൊടുത്ത പോലെ ഒരു മോതിരവും പ്രതീക്ഷിച്ചു നിന്ന അവളൊന്നു ഞെട്ടി..


"അതെ...നീ അതില്‍ എഴുതണം..എന്റെ പേരില്‍..നിന്റെ കവിതയും കഥകളും..ദൂരെ ഇരുന്നു ഞാന്‍ അത് വായിക്കും.."
ബ്ലോഗും ക്ലീഗും എന്ന് പറഞ്ഞു , ബ്ലോഗെഴുത്തിനെ തന്നെ പരിഹസിച്ചിരുന്ന അവളുടെ അനിഷ്ടം, അവന്റെ കണ്ണീരിനു മുന്‍പില്‍ അലിഞ്ഞില്ലാതായി...


ചവറു ബ്ലോഗെന്ന പേരില്‍ ഇതിനകം തന്നെ പ്രശസ്തിയാര്‍ജിച്ചിരുന്ന അവന്റെ ബ്ലോഗിനെ നന്നാക്കി എടുക്കാന്‍ , അവനിതെ ഒരു മാര്‍ഗം കണ്ടുള്ളൂ...
പ്രണയത്തിന്റെ പേരില്‍ , വിരഹത്തിന്റെ പേരില്‍..അവളെ മുതലെടുക്കുക...
അത്യാവശ്യം നന്നായി എഴുതി കോളേജില്‍ പേരെടുത്തിരുന്ന അവളെ , കൂട്ടുകാരോട് ബെറ്റ് വച്ച് പ്രണയിക്കുമ്പോള്‍ , അവന്റെ മനസ്സില്‍ ഈ ഒരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു..
ഒടുവില്‍ ഈറന്‍ മിഴികളുമായി നിന്ന അവളെ , കമന്‍റു കൊണ്ട് പ്രോല്‍സാഹിപ്പിക്കാം എന്ന് പറഞ്ഞു , അവന്‍ സൈന്‍ ഓഫ്‌ ചെയ്തു....അവന്റെ അക്കൗണ്ട്‌ , അന്ന് മുതല്‍ അവളുടെതായി..


പിറ്റേന്ന് ബൂലോകം ഉണര്‍ന്നത് , ഒരു കിടിലന്‍ ന്യൂസും ആയിട്ടാണ്...
പഞ്ചാര പൈങ്കിളി..(അതായിരുന്നു അവന്റെ പേര്) ,ദേ ഒരു അടിപൊളി കഥ എഴുതിയിരിക്കുന്നു..
പിന്നെ അതായി ചര്‍ച്ചാ വിഷയം..
ഒടുവില്‍ ഏറ്റവും നല്ല കഥ കൃത്ത് , നോവലിസ്റ്റ് ആയി..അവനിലൂടെ അവള്‍ പെരെടുക്കുമ്പോള്‍.അവന്റെ inbox പ്രണയ ലേഖനം കൊണ്ട് നിറഞ്ഞു..
അവളുടെ ചില സുഹൃത്തുക്കളും അതില്‍ ഉണ്ടായിരുന്നു..

പതുക്കെ പതുക്കെ അവന്റെ കൂട്ടുകാരും..അവളുടെ കൂട്ടുകാരികള്‍ അവനിലൂടെ അവള്‍ക്കു തന്നെ അയക്കുന്ന പ്രണയ ലേഖനങ്ങളും..അവള്‍ ആസ്വദിക്കാന്‍ തുടങ്ങി...
ബ്ലോഗും കൂട്ടുകാരും ചാറ്റിങ്ങും ഇല്ലാത്ത ഒരു ലോകം അവള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും പറ്റാതായി ..
അവനിലൂടെ അവള്‍ ആ ലോകത്ത് പാറി നടന്നു.........


പ്രവാസ ജീവിതം കഴിഞ്ഞു , അവന്‍ തിരിച്ചു വരുമ്പോള്‍....
ശകുന്തളയോടൊപ്പം , അവന്റെ മുദ്ര മോതിരമായ ബ്ലോഗും അവനു നഷ്ടപ്പെട്ടിരുന്നു.....................

(കടപ്പാട് : എന്റെ ഒരു സുഹൃത്തിന്.....)

13 comments:

Naushu said...

പാവം .... :(

grkaviyoor said...

ബന്ധങ്ങള്‍ കണ്ണാടി മാതിരിയാണ്
പൊട്ടി ചിതറിയാല്‍ ദേഹത്ത് കൊണ്ട് കയറും
എന്നാല്‍ രൂപപ്പെടുത്തി കൈകളില്‍ അണിഞാലോ
ഉടയാന്‍ ഏറെ സമയം വേണ്ടങ്കിലും
സ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ ഏറെ വേണമല്ലോ

ശ്രീക്കുട്ടന്‍ said...

അല്ല അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ...ഇവനു ബുദ്ധി എന്നൊന്നില്ലേ...അല്ലെങ്കിലും ബുദ്ധിയുള്ളവരാരെങ്കിലും ഇത്തരം എടപാടിനു നിക്കുമോ...ഭാഗ്യത്തിനാണു ബ്ലോഗും മുദ്രമോതിരവും മാത്രം പോയത്...ഹൊ എനിക്കതാലോചിക്കുവാന്‍ കൂടി വയ്യായേ....

SHANAVAS said...

ഇത് കലക്കി..പേരെടുത്ത് വന്നപ്പോള്‍ പെണ്ണ് സ്ഥലം കാലിയാക്കി..കൂടെ ബ്ലോഗും..കൊള്ളാം..സാധ്യതയുണ്ട്..

Vp Ahmed said...

ഇത് രസമായിരിക്കുന്നല്ലോ...............

Vinodkumar Thallasseri said...

ആരും വായിക്കാത്ത ഒരു ബ്ളോഗറായ എണ്റ്റെ ദേഹം രോമാഞ്ചകഞ്ചുകമണിയുന്നു. എനിക്കതിണ്റ്റെ ആവശ്യമുണ്ടോ എന്ന് ചോദിക്കല്ലേ...ബ്ളോഗിണ്റ്റെ പുതിയ സാദ്ധ്യതകള്‍ കാട്ടിത്തന്നതിന്‌ നന്ദി.

khaadu.. said...

ബുദ്ധി പൂര്‍വം പ്രയോഗിച്ചാല്‍ ഇതൊരു നല്ല ഐഡിയ ആണ്....

എന്തായാലും കൊള്ളാം...

ഒരു കുഞ്ഞുമയിൽപീലി said...

എന്റെ ബ്ലോഗ്‌ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല ....:))

പട്ടേപ്പാടം റാംജി said...

നല്ല സ്വപ്‌നങ്ങള്‍ ആയിരുന്നു.

M. Ashraf said...

എന്തു കൊടുത്താലും ബ്ലോഗ് കൊടുക്കരുത്..

Bithunshal said...

ബ്ലോഗ് പോയ ചെക്കാ ചൂളം പാടിക്കിട....
ഇഷ്ടപ്പെട്ടു...
-----------------
സ്വന്തം
ചിപ്പി

ചന്തു നായർ said...

നന്നായി.........എല്ലാഭാവുകങ്ങളും

ഷാജു അത്താണിക്കല്‍ said...

പാവം പാവം പാവം


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...