കണ്ണുനീരിന്റെ മന്ദസ്മിതം

കണ്ണുനീരിന്റെ  മന്ദസ്മിതം

തിരമാലകളുടെ പ്രളയത്തില്‍ മുങ്ങുന്നു ഞാന്‍
കൊടുംകാട്ടില്‍ ആടി ഉലയുന്നു ഞാന്‍
മകര മാസത്തിലെ തണുപ്പല്ല ഇതു
മരം കോച്ചുന്ന തണുപ്പാണിത്
വസന്തവും ശിശിരവും ഇല്ലെനിക്ക്
വെറുതെ ഒരു രാവും പകലും മാത്രം
പിന്നെ എന്നെ വിഴുങ്ങാന്‍ പാഞ്ഞടുക്കുന്ന
ആ തിരമാലകളും മാത്രം
ഒരിക്കല്‍ ഞാനവയെ സ്നേഹിച്ചിരുന്നു
ഇന്ന് അവ എന്നെ കൊല്ലാന്‍ പാഞ്ഞടുക്കുകയാണ്
ഒരിക്കല്‍ അവര്‍ എന്നെ കീഴ്പ്പെടുത്തും
ആ ശക്തിയില്‍ ഞാന്‍ ഈ ആഴക്കടലിലേക്ക്
മുങ്ങി താഴും ,പക്ഷെ ,
എന്റെ മനസിലെ തിരമാലകളെ കാണാന്‍
ആവില്ലോരിക്കലും അവയ്ക്ക്
എന്നോ കൈമോശം വന്നു അവരുടെ കണ്ണുകള്‍
എന്നോ നഷ്ടപ്പെട്ടു അവരുടെ കേള്‍വി ശക്തി
അവ എന്നെ തിരിച്ചറിയുംമ്പോളേക്കും ഞാന്‍ മരിച്ചിരിക്കും
മനസിനുള്ളിലെ തിരമാലകള്‍ക്കിടയില്‍
പെട്ട് ഞാന്‍ നെരിഞ്ഞമര്‍ന്നിരിക്കും
പാപ ഭാരങ്ങള്‍ ഗംഗയില്‍ ആഴ്താനാവില്ലെനിക്ക്
രക്ടകറകളാല്‍ ആ ജലം കലുഷിതമാവാതിരിക്കട്ടെ
നിന്റെ പാപങ്ങള്‍ ഞാനേറ്റെടുക്കുന്നു
ആ നീലിമയോടൊപ്പം ഞാനും വിടപറയുന്നു..
Rollin Waves Myspace Layout 2.0

4 comments:

ജയിംസ് സണ്ണി പാറ്റൂർ said...

വളരെ നന്നായിരിക്കുന്നു
ഈ മന്ദസ്മിതം

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കവിത കുറേക്കൂടി പുതിയ വഴികളില്‍ കൂടിയാനിപ്പോള്‍ ഒഴുകുന്നത്‌ .കാലത്തിനൊത്തു മാറുന്നതും വേണ്ടത് തന്നെ ,ടെമ്പ്ലേറ്റ് പിക്ചര്‍ ബ്ലോഗിന് ചേരുന്നു പക്ഷെ വായനാ സുഖം നഷ്ടപ്പെടുത്തുന്നു .ശ്രദ്ധിക്കുമല്ലോ

സിയാഫ് അബ്ദുള്‍ഖാദര്‍ said...
This comment has been removed by the author.
ആചാര്യന്‍ said...

മനസ്സിലെ തിരമാലകള്‍ കടലിലെതിനേക്കാള്‍ ഭയാനകം ല്ലേ?


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...