പനാമ കനാല്‍

യാത്ര വിവരണം മുഴുവന്‍ വായിക്കാന്‍...ഇവിടെ ക്ലിക്കിയെ...
===========================================
അങ്ങിനെ ഞാന്‍ പനാമയില്‍ എത്തി ചേര്‍ന്നു.
ഞാന്‍ പറഞ്ഞല്ലോ , പനാമ കനാലിനെ കുറിച്ച് ..
നമുക്ക് നോക്കാം..അതിന്റെ മാപ്പ്...
map of panama

നോര്‍ത്ത്-സൌത്ത് അമേരിക്കയുടെ ഇടയില്‍ ആണ് പനാമ എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ..
അതായതു , പസഫിക് , അത്‌ലാന്റിക് സമുദ്രങ്ങളുടെ ഇടയില്‍....
കരീബിയന്‍ സമുദ്രത്തില്‍ നിന്നും പ്രവേശിക്കുമ്പോള്‍ ഉള്ള ജലനിരപ്പിലെ വ്യത്യാസം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള സംവിധാനം ആണ് കനാല്‍ ലോക്ക്...
വളരെ രസകരമാണ് അതിന്ടെ പ്രവര്‍ത്തനം..
നമ്മള്‍ ഹൈട്രോളിക് ലിഫ്റ്റ്‌ കണ്ടിട്ടില്ലേ ? വാഹനങ്ങളും മറ്റും കഴുകുന്നതിന്‌ വേണ്ടി ഉയര്‍ത്തി നിര്‍ത്തുന്ന സംവിധാനം ?
അതല്ല കേട്ടോ ഇത് ? എന്നാലും കപ്പല്‍ ജല നിരപ്പിനനുസരിച്ചു , ഉയരുന്നതെങ്ങിനെയെന്നു നോക്കു ..


താഴ്ന്ന ഒരു സമുദ്ര ഭാഗത്ത്‌ നിന്നും , ഉയര്‍ന്ന വാട്ടര്‍ ലെവലിലേക്ക്   പ്രവേശിക്കുമ്പോള്‍ , എന്താണ് സംഭവിക്കുന്നത്‌ ?
ഈ Diagram നോക്കൂ...





ലെവല്‍ വ്യത്യാസമുള്ള രണ്ടു സമുദ്ര ഭാഗങ്ങളിലൂടെ കപ്പലിന് പോകേണ്ടി വരുമ്പോള്‍ , എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല ..അതിനു ഈ വീഡിയോ തന്നെ കാണണം..
കുറച്ചു കൂടി നല്ല ഒരു വീഡിയോ കാണണോ ? ദേ ഇവിടെ...


ടൈറ്റാനിക് സിനിമ ഓര്‍മ വരണം..എന്റെ യാത്രയെ പറ്റി പറയുമ്പോള്‍..പക്ഷെ , ഞാന്‍ അവിടെ പാട്ടും പാടി നില്‍ക്കുകയല്ല കേട്ടോ..
കടലിലൂടെയുള്ള യാത്ര , ഒരേ സമയം രസകരവും , പേടിപ്പെടുത്തുന്നതും ആണ്.
കൂറ്റന്‍ തിരമാലകളില്‍ കപ്പല്‍ ആടി ഉലയുന്നതും..പിന്നെ ഒരു വേള ശാന്തമായി ഒഴുകുന്നതും അനുഭവിച്ചു തന്നെ അറിയണം..

(തുടരും.....)

19 comments:

SHANAVAS said...

നവീന്‍ ഭായ്, വളരെ വിജ്ഞാന പ്രദമായ പോസ്റ്റ്‌. ചെറുപ്പത്തില്‍ പഠിച്ചിരുന്നു എങ്കിലും ഈ വിധമാണ് എന്ന് ഊഹിച്ചിട്ടു പോലുമില്ല...ആശംസകള്‍..

grkaviyoor said...

knowledgeable good continue please
almighty bless you

ഒരു കുഞ്ഞുമയിൽപീലി said...

ആഹ ...നല്ല തു ..നല്ല അറിവ് ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

M. Ashraf said...

നീട്ടിപ്പരത്താതെ വിജ്ഞാനപ്രദമായ കുറിപ്പുകള്‍ ഇനിയും പോരട്ടെ. അഭിനന്ദനങ്ങള്‍

kochumol(കുങ്കുമം) said...

കടലിലൂടെയുള്ള യാത്ര , ഒരേ സമയം രസകരവും , പേടിപ്പെടുത്തുന്നതും ആണ് ....ശരി ആണ് നവീന്‍ പറഞ്ഞത്.. ക്രിസ്തുമസ്സിന്റെ അന്ന് കൊച്ചിയില്‍ നിന്നും കപ്പലില്‍ കയാറാന്‍ ഒരു ചാന്‍സ് കിട്ടി ..ഞങ്ങള്‍ വലിയ സന്തോഷത്തില്‍ ആണ് പോയത്ത് ...കുറെ ഉള്ളിലോട്ട് പോയപ്പോള്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു , കാറ്റും ഇല്ല വല്ലാത്ത ചൂടും അനുഭവപ്പെട്ടു ...കപ്പിത്താന്‍ തിരിച്ചു കപ്പല്‍ കരയിലേക്ക് അടുപ്പിക്കാന്‍ തീരുമാനിച്ചു ....ആകെ വിഷയം ആയി കൂടെ ഉള്ളവര്‍ ബഹളം ആയി ...എന്ത് വന്നാലും ഇന്ന് മുന്നോട്ടു പോകാന്‍ വയ്യ എന്നാ കപ്പിത്താന്ടെ തീരുമാനം തന്നെ നടന്നു . മുകളില്‍ നൃത്തവും ഗാനമേളയും, കോമഡിയും , ഒക്കെ അവസാനിച്ചു എല്ലാരും താഴെയും ,റൂമിലും ഒക്കെ കയറി ...താഴെ പോയ ഞങ്ങള്‍ക്ക്‌ പേടി തോന്നി ശെരിക്കും ..ഗ്ലാസില്‍ കൂടി നോക്കിയപ്പോള്‍ വെള്ളം ഒക്കെ കണ്ടു ശരിക്കും ഭയന്ന് പോയി ...തിരിച്ചു എത്തിയാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു ...അന്ന് രാത്രി 10.30 മണിക്ക് ഞങ്ങള്‍ തിരിച്ചു കൊച്ചി എത്തി ...വെളുപ്പിന് വീടെത്തി രാവിലെ വന്ന പത്രം കണ്ടു ഞെട്ടിപ്പോയി ..സുനാമിയില്‍ ഞങ്ങള്‍ നിന്ന സ്ഥലം മൊത്തം അടിച്ചു പോയിരിക്കുന്നു ...ഇപ്പോളും അതോര്‍ക്കുമ്പോള്‍ പേടി തോന്നും ... വളരെ വിജ്ഞാന പ്രദമായ പോസ്റ്റ്‌ ...അതുപോലെ മറന്നു പോയത് ഓര്‍ക്കുകയും ചെയ്തു ...

പട്ടേപ്പാടം റാംജി said...

പലതും മനസ്സിലാക്കുന്നു.
തുടരട്ടെ.

ശ്രീക്കുട്ടന്‍ said...

യാത്രകള്‍ തുടരട്ടെ...എല്ലാ വിധ ആശംസകളും...പുതിയ അറിവുകള്‍ പങ്കു വയ്ക്കുന്നതിനു പ്രത്യേക നന്ദി....

സാക്ഷ said...

പ്രിയ നവീന്‍,
ഒരു അദ്ധ്യാപകനെപ്പോലെ താങ്കള്‍ കാര്യങ്ങള്‍ വിവരിച്ചു തന്നു. അതു താങ്കള്‍ക്ക് തൊഴിലില്‍ നിന്നും കിട്ടിയ ഗുണമാണെ ന്നു തോന്നുന്നു. കലിപിടിച്ച സോമാലിയന്‍ തീരങ്ങളിലൂടെയൊന്നും പോയിക്കളയല്ലേ. ഞങ്ങള്‍ക്ക് താങ്കളെ ആവശ്യമുണ്ട്.
സ്നേഹപൂര്‍വ്വം .

Lipi Ranju said...

ഇതു കൊള്ളാമല്ലോ... തുടരട്ടെ...

Sabu Hariharan said...

നല്ല പോസ്റ്റ്‌. കൂടുതൽ ഫോട്ടൊകൾ ആവാം. വീഡിയോ യുടെ ലിങ്ക്‌ ചേർത്തത്‌ വളരെ ഉപകാരമായി.

ആശംസകൾ.

Sabu Hariharan said...

http://www.youtube.com/watch?v=s2Q-no03zdw&feature=related

This video has a commentary also.

വേണുഗോപാല്‍ said...

നവീന്‍...
കിടിലന്‍ സംഭവം . ഈ നിലക്കുള്ള കുറച്ചു സംഭവങ്ങള്‍ പോന്നോട്ടെ ...
കടലും കപ്പലും ഒക്കെ ഒരു കാഴ്ച എന്നതില്‍ ഉപരി അതിനുള്ളിലെ വിവിധ വശങ്ങള്‍ ചിത്ര സഹിതം ഇങ്ങിനെ വിശദീകരിക്കുമ്പോള്‍ അത് ഏറെ വിജ്ഞാന പ്രദം ...
തുടര്‍ന്നുള്ള ഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നു
ആശംസകള്‍

സുസ്മേഷ് ചന്ത്രോത്ത് said...

ഇത് കൊള്ളാം കേട്ടോ ഭായ്.കടല്‍ യാത്ര ചെയ്തിട്ടില്ലാത്തവന്‍/ള്‍ കോരിത്തരിച്ചുപോകുന്ന വിവരണം.ഇഷ്ടായി.

Unknown said...

മയിൽപ്പീലി...യാത്ര ഇഷ്ടപ്പെട്ടു...കൂടുതൽ വിവരണങ്ങളുമായി ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകൾ

anupama said...

Dear Naveen,
Your post is so informative and interesting.I wake up saying Good Morning to the vast blue sea in front of my flat.
Your lines reminded my nadan vanchi ride in kanoli kanal.....! My beloved Achan was rowing the vanchi.
Happy and safe journey!
Sasneham,
Anu

എന്‍.ബി.സുരേഷ് said...

good narration

Yasmin NK said...

നല്ല വിവരണം. ലക്ഷദ്വീപില്‍ പോയിട്ടുണ്ട്. രാത്രി നിലാവും കടലും മാത്രായിട്ട്..എന്തു ഭംഗിയാണു.
വീഡിയോ കണ്ടു,താങ്ക്സ് ഈ വിവരത്തിനു..

rajeesh said...

good aliyaaaaa keep it up best wishes

Unknown said...

Good , informative. Thanks


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...