കണ്ണുനീരിന്റെ മന്ദസ്മിതം

കണ്ണുനീരിന്റെ  മന്ദസ്മിതം
പാടിയത് : നവീന്‍

തിരമാലകളുടെ പ്രളയത്തില്‍ മുങ്ങുന്നു ഞാന്‍
കൊടുംകാട്ടില്‍ ആടി ഉലയുന്നു ഞാന്‍
മകര മാസത്തിലെ തണുപ്പല്ല ഇതു
മരം കോച്ചുന്ന തണുപ്പാണിത്
വസന്തവും ശിശിരവും ഇല്ലെനിക്ക്
വെറുതെ ഒരു രാവും പകലും മാത്രം
പിന്നെ എന്നെ വിഴുങ്ങാന്‍ പാഞ്ഞടുക്കുന്ന
ആ തിരമാലകളും മാത്രം
ഒരിക്കല്‍ ഞാനവയെ സ്നേഹിച്ചിരുന്നു
ഇന്ന് അവ എന്നെ കൊല്ലാന്‍ പാഞ്ഞടുക്കുകയാണ്
ഒരിക്കല്‍ അവര്‍ എന്നെ കീഴ്പ്പെടുത്തും
ആ ശക്തിയില്‍ ഞാന്‍ ഈ ആഴക്കടലിലേക്ക്
മുങ്ങി താഴും ,പക്ഷെ ,
എന്റെ മനസിലെ തിരമാലകളെ കാണാന്‍
ആവില്ലോരിക്കലും അവയ്ക്ക്
എന്നോ കൈമോശം വന്നു അവരുടെ കണ്ണുകള്‍
എന്നോ നഷ്ടപ്പെട്ടു അവരുടെ കേള്‍വി ശക്തി
അവ എന്നെ തിരിച്ചറിയുംമ്പോളേക്കും ഞാന്‍ മരിച്ചിരിക്കും
മനസിനുള്ളിലെ തിരമാലകള്‍ക്കിടയില്‍
പെട്ട് ഞാന്‍ നെരിഞ്ഞമര്‍ന്നിരിക്കും
പാപ ഭാരങ്ങള്‍ ഗംഗയില്‍ ആഴ്താനാവില്ലെനിക്ക്
രക്ടകറകളാല്‍ ആ ജലം കലുഷിതമാവാതിരിക്കട്ടെ
നിന്റെ പാപങ്ങള്‍ ഞാനേറ്റെടുക്കുന്നു
ആ നീലിമയോടൊപ്പം ഞാനും വിടപറയുന്നു..
Rollin Waves Myspace Layout 2.0

7 comments:

ഷൈജു.എ.എച്ച് said...

വല്ലാത്ത ദുഃഖം തോന്നി....

കൊള്ളാം...ഭാവുകങ്ങള്‍ നേരുന്നു.

www.ettavattam.blogspot.com

ajith said...

ശ്ശോ...ശോകരാഗമാണല്ലോ

എന്നാലും കൊള്ളാം കേട്ടോ

kochumol(കുങ്കുമം) said...

നവീനെ കവിത കേട്ടപ്പോള്‍ കുറെ തെറ്റുണ്ട് എഴുതിയതില്‍ ...
കവിത കൊള്ളാം ട്ടോ !

Unknown said...

To whom shall i tell my grief??....

Unknown said...

To whom shall i tell my grief??....

anupama said...

പ്രിയപ്പെട്ട നവീന്‍,

സുപ്രഭാതം !

കടലും തിരമാലകളും സ്വന്തമാണല്ലോ.

നന്നായി പാടി,കേട്ടോ.വരികള്‍ നന്നായി.

അക്ഷരതെറ്റുകള്‍ തിരുത്തുമല്ലോ.

രക്തക്കറ.ആഴ്ത്താനാവില്ലെനിക്ക് .തിരിച്ചറിയുമ്പോഴേക്കും

എന്റെ പ്രവാസ ലോകത്തില്‍ കടലിന്നു മുന്‍പിലുള്ള ഒരു ഫ്ലാറ്റിലാണ് താമസം.

ഈ ചിത്രം എന്നെയേറെ മോഹിപ്പിക്കുന്നു.

ആശംസകള്‍ !

സസ്നേഹം,

അനു

Unknown said...

നന്നായിടുണ്ട് എനിക്ക് ഇഷ്ടപെട്ടു


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...