ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ....
========================================================================
ആധുനിക കവിത്രയത്തിലെ മൂനാമത്തെ കവിയെ കുറിച്ചാണ് ഇനി പറയുന്നത്..
വള്ളത്തോളിന്റെ ഒരു കവിത കേള്‍ക്കൂ..
(വന്ദിപ്പിന്‍ മാതാവിനെ..)
(വന്ദിപ്പിന്‍ മാതാവിനെ..)
ജീവചരിത്രം
1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ജനിച്ചു.സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കം പഠിച്ചു.1905-ൽ തുടങ്ങിയവാല്മീകി രാമായണ വിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ബധിരനായി. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപരായി. 1958 മാർച്ച് 13-ന് അന്തരിച്ചു.
വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.
വള്ളത്തോൾ നാരായണ മേനോൻ | |
---|---|
വള്ളത്തോൾ നാരായണ മേനോൻ | |
ജനനം | 1878 16 ഒക്ടോബർ തിരൂർ, കേരളം |
മരണം | 1958 മാർച്ച് 13(പ്രായം 79) |
തൊഴിൽ | മഹാകവി, വിവർത്തകൻ |
ദേശീയത | ഇന്ത്യ |
പ്രധാനപ്പെട്ട കൃതികൾ | എന്റെ ഗുരുനാഥൻ |
ജനനം
1878 ഒക്ടോബർ 16ന് തിരൂരിനു സമീപം ജനിച്ചു.
ബാല്യം
സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കം പഠിച്ചു.
ആദ്യകാല രചനകൾ
1905ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907 പൂർത്തിയാക്കി.
1905ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907 പൂർത്തിയാക്കി.
സാഹിത്യപ്രവർത്തനം
1915ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു.അതേ വർഷം കേരളോദയത്തിന്റെ പത്രാധിപരായി.
കേരള കലാമണ്ഡലം
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ്.
വള്ളത്തോൾ ഒരുപാടു പേരുടെ ആരാധനാപാത്രവുമായിന്നു. മലയാളസാഹിത്യവിമർശന രംഗത്തെ കുലപതി കുട്ടിക്ർഷ്ണമാരാർ വള്ളത്തോളിന്രെ കേട്ടെഴുത്തുകാരനായിരുന്നു എന്നത് ഒരത്ഭുതമല്ല. വള്ളത്തോളിനെ സ്തുതിച്ച് ഒരു ശ്ലോകം-
തള്ളപ്പെട്ടുള്ളൊരസ്മന്മ്ർത കഥകളിയിൽ ജീവനാരാവഹിച്ചൂ
കള്ളം വിട്ടാരുന്മ്മൾക്കരുളിയതതിലും പുത്തനാം ന്ര്ത്തരുപം
പിള്ളേർക്കൊത്തോരു നമ്മെ പിത്ർസദ്ർശമതിൽ പിച്ചവെപ്പിച്ചതാരാ
വള്ളത്തോൾ വെൽവുകിക്കേരള കലാമണ്ഡലാഖണ്ഡപുണ്യം.
പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കവിത ഒറ്റപ്പാലം സാഹിത്യപരിഷത്തിൽ അവതരിപ്പിച്ച ശേഷം കവി വള്ളത്തോളിനെ സാഷ്ടാംഗം നമസ്കരിച്ചത് ചരിത്രം.
സ്വാതന്ത്ര്യസമരം
സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം - എന്നു പാടിയ കവി. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഒരുപാട് ഏഴുതിയിട്ടുണ്ട്.
സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം - എന്നു പാടിയ കവി. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഒരുപാട് ഏഴുതിയിട്ടുണ്ട്.
രചനകൾ
കൃതി | പ്രസാധകർ | വർഷം |
---|---|---|
അച്ഛനും മകളും | മംഗളോദയം-തൃശ്ശൂർ | 1936 |
അഭിവാദ്യം | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1956 |
അല്ലാഹ് | - | 1968 |
ഇന്ത്യയുടെ കരച്ചിൽ | വെള്ളിനേഴി-പാലക്കാട് | 1943 |
ഋതുവിലാസം | വിദ്യാവിലാസം-കോഴിക്കോട് | 1922 |
എന്റെ ഗുരുനാഥൻ | വെള്ളിനേഴി-പാലക്കാട് | 1944 |
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം | എ.ആർ.പി-കുന്നംകുളം | 1917 |
ഓണപ്പുടവ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1950 |
ഔഷധാഹരണം | മംഗളോദയം-തൃശ്ശൂർ | 1915 |
കാവ്യാമൃതം | ശ്രീരാമവിലാസം-കൊല്ലം | 1931 |
കൈരളീകടാക്ഷം | വി.പി-തിരുവനന്തപുരം | 1932 |
കൈരളീകന്ദളം | സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ | 1936 |
കൊച്ചുസീത | മംഗളോദയം-തൃശ്ശൂർ | 1930 |
കോമള ശിശുക്കൾ | ബാലൻ-തിരുവനന്തപുരം | 1949 |
ഖണ്ഡകൃതികൾ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1965 |
ഗണപതി | എ.ആർ.പി-കുന്നംകുളം | 1920 |
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം | ലക്ഷ്മീസഹായം-കോട്ടയ്ക്കൽ | 1914 |
ദണ്ഡകാരണ്യം | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1960 |
ദിവാസ്വപ്നം | പി.കെ.-കോഴിക്കോട് | 1944 |
നാഗില | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
പത്മദളം | കമലാലയം-തിരുവനന്തപുരം | 1949 |
പരലോകം | വെള്ളിനേഴി-പാലക്കാട് | |
ബധിരവിലാപം | ലക്ഷ്മീസഹായം-കോട്ടയ്ക്കൽ | 1917 |
ബന്ധനസ്ഥനായ അനിരുദ്ധൻ | എ.ആർ.പി-കുന്നംകുളം | 1918 |
ബാപ്പുജി | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
ഭഗവൽസ്തോത്രമാല | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
മഗ്ദലനമറിയം അഥവാ പശ്ചാത്താപം | - | 1921 |
രണ്ടക്ഷരം | സരസ്വതീ വിലാസം-തിരുവനന്തപുരം | 1919 |
രാക്ഷസകൃത്യം | എസ്.വി-തിരുവനന്തപുരം | 1917 |
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ | മാതൃഭൂമി-കോഴിക്കോട് | 1988 |
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം | സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം | 1975 |
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം | സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം | 1975 |
വള്ളത്തോൾ കവിതകൾ | ഡി.സി.ബുക്സ്-കോട്ടയം | 2003 |
വള്ളത്തോൾ സുധ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
വിലാസലതിക | എ.ആർ.പി-കുന്നംകുളം | 1917 |
വിഷുക്കണി | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1941 |
വീരശൃംഖല | വി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ | |
ശരണമയ്യപ്പാ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1942 |
ശിഷ്യനും മകനും | എ.ആർ.പി-കുന്നംകുളം | 1919 |
സാഹിത്യമഞ്ജരി-ഒന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1918 |
സാഹിത്യമഞ്ജരി-രണ്ടാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1920 |
സാഹിത്യമഞ്ജരി-മൂന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1922 |
സാഹിത്യമഞ്ജരി-നാലാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1924 |
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1926 |
സാഹിത്യമഞ്ജരി-ആറാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1934 |
സാഹിത്യമഞ്ജരി-ഏഴാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1935 |
സാഹിത്യമഞ്ജരി-എട്ടാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1951 |
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1959 |
സാഹിത്യമഞ്ജരി-പത്താം ഭാഗം | എ.ആർ.പി-കുന്നംകുളം | 1964 |
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1970 |
സ്ത്രീ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1944 |
റഷ്യയിൽ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
ഗ്രന്ഥവിചാരം | മംഗളോദയം-തൃശ്ശൂർ | 1928 |
പ്രസംഗവേദിയിൽ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1964 |
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും | മാതൃഭൂമി-കോഴിക്കോട് | 1986 |
5 comments:
നന്നായിരിക്കുന്നു (aqua colour subheadings are distracting )
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ്.
ഇതു ആദ്യം തന്നെ പറയാം :)
ഞാനും സാബു മാഷിനോട് യോജിക്കുന്നു..ഒരു വലിയ സേവനം ആണ് താങ്കള്‍ ചെയ്യുന്നത്..ഒത്തിരി അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു...ആശംസകള്‍..
വിജ്ഞാനപ്രദം. തുടരുക.
കൊള്ളാം നവീന്‍ ...തുടര്‍ന്നോളൂ ട്ടോ ? ഇവരെ ഒക്കെ വീണ്ടും ഓര്‍ക്കാന്‍ സാധിക്കും എന്ന് മാത്രമല്ല അറിയാത്ത കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് ട്ടോ?
സാഹിത്യമഞ്ജരി 4-)0 ഭാഗത്തിലെ ofu ബാലിക എന്ന കവിതയുടെ വരികൾ.....
Post a Comment