ഉള്ളൂർ എസ്. പരമേശ്വരയ്യർ


ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 
========================================================================
ആധുനിക കവിത്രയത്തില്‍ ഒരാളായ ഉള്ളൂർ എസ്. പരമേശ്വരയ്യരെ കുറിച്ചാണ് ഇനി പറയുന്നത്..



മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 -ജൂൺ 15, 1949.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശേരി ഇല്ലത്താണ് ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയിലെ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു പിന്നീട് താമസം മാറുകയായിരുന്നു. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെകാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ ചരിത്രകാരനായും, സർക്കാർ ഉദ്യോഗസ്ഥനായും ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
ജനനം1877 6 ജൂൺ
ചങ്ങനാശ്ശേരി, കേരളം
മരണം1949 ജൂൺ 15(പ്രായം 72)
തൊഴിൽമഹാകവി,ഭാഷാ പണ്ഡിതൻ
ദേശീയത ഇന്ത്യ
പ്രധാനപ്പെട്ട കൃതികൾ
ജീവിതരേഖ

ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.

അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.

ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും മലയാളത്തിലും, തമിഴിലുംബിരുദാനന്തര ബിരുദവും നേടി.

തിരുവനന്തപുരം ഠൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻ‌കം ടാക്സ് കമ്മീഷണറാ‍യി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

സാഹിത്യ ജീവിതം

കുട്ടിക്കാലം മുതൽക്കേ പരമേശ്വരൻ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്നു. 
മലയാള ഭാഷാധ്യാപകനായിരുന്ന അച്ഛൻ അതിനുവേണ്ട പ്രോത്സാഹനങ്ങളും നൽകി.

ബഹുമതികൾ
  • 1937 ൽ തിരുവിതാം കൂർ രാജഭരണകൂടം ഉള്ളൂരിന്‌ മഹാകവി ബിരുദം സമ്മാനിച്ചു.
  • കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
  • കാശി വിദ്യാപീഠം സാഹിത്യ ഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു
പ്രധാന കൃതികൾ
  • ഉമാകേരളം(മഹാകാവ്യം)
  • മണിമഞ്ജുഷ
  • കേരള സാഹിത്യ ചരിത്രം
  • കർണ്ണഭൂഷണം
  • പിംഗള
  • ഭക്തിദീപിക
==========================================
ശ്രീ.ഉള്ളൂരിന്റെ ഏതെങ്കിലും ഒരു കൃതിയുടെ MP3 കൈവശമുണ്ടോ ?
ഉണ്ടെങ്കില്‍ ദയവായി അയച്ചു തരുമോ..?
===============================================
അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

7 comments:

SHANAVAS said...

നല്ല പോസ്റ്റ്‌..പക്ഷെ ഒരു സംശയം..അയ്യര്‍ എന്ന് പറയുന്നത് തമിഴ് ബ്രാമണരെ അല്ലെ??അപ്പോള്‍ ഇല്ലവും നമ്പൂതിരിയും എല്ലാം എങ്ങനെ ചേരും..ഒന്ന് വിശദമായി പറയാമോ...ഇത് വരെ എന്റെ ധാരണ ഉള്ളൂര്‍ ഒരു തമിഴ് ബ്രാഹ്മണന്‍ ആണ് എന്നായിരുന്നു..അവര്‍ സാധാരണ വസിക്കുന്നത് ഇല്ലങ്ങളില്‍ അല്ല..അഗ്രഹാരങ്ങളില്‍ ആണ്..ആശംസകളോടെ..

Naveen said...

അയ്യര്‍ എന്ന് പറയുന്നത് തമിഴ് ബ്രാമണരെ ആണോ? അത് അയ്യങ്കാര്‍ അല്ലെ ?
ഇങ്ങിനെയാണ്‌ എന്റെ പരിമിതമായ അറിവ്...

M. Ashraf said...

തമിഴ് ബ്രാഹ്മണ പാരമ്പര്യത്തില്‍നിന്നു തന്നെയായിരിക്കാം അയ്യരും അയ്യങ്കാരും. ഇവരുടെ മുന്‍തലമുറക്കാര്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് ചേക്കേറിയവരാണ്. പാലക്കാട്ടാണ് അയ്യര്‍ പരമ്പരയിലെ കൂടുതല്‍ പേരുമെന്നും കാണാം. രണ്ടു ഭാഷകളും സംസാരിക്കുന്ന അയ്യരും അയ്യങ്കാരും തമിഴ്ബ്രാഹ്മണ പാരമ്പര്യമാണ് ഈ വാലുകളിലൂടെ പ്രകടിപ്പിക്കുന്നത്. ശിവ, വിഷ്ണു വൈജാത്യമാണ് അയ്യരും അയ്യങ്കാരും തമ്മിലുള്ളതെന്നും വായിച്ചിട്ടുണ്ട്.
വിജ്ഞാനപ്രദമായ കുറിപ്പിനു നന്ദി. ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഉള്ളൂരിന്റേയും ഉള്ളറിഞ്ഞു അല്ലേ

Sabu Hariharan said...
This comment has been removed by the author.
Sabu Hariharan said...

എഴുതിയത്‌ നന്നായി. പക്ഷെ ഇത്രയും പറഞ്ഞാൽ പോരല്ലോ :)

ഇതു വായിച്ചു നോക്കൂ:

http://www.spiderkerala.net/resources/6284-Ulloor-S-Parameswara-Iyer-History-Complete.aspx

എന്‍.ബി.സുരേഷ് said...

എഴുത്ത് തുടരുക


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...