ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ....
========================================================================
വയലാറിന്റെ ഒരു പാട്ട് കേട്ട് കൊണ്ട് വായിച്ചേ..
വയലാറിന്റെ ഒരു കവിത..."രാജഹംസം"
പാട്ടുകള്‍ ഇനിയും കേള്‍ക്കണോ ?
ഇതാ , ഇവിടെ ഒന്ന് ക്ലിക്കിയേ..
ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ് എന്ന നിലയിലാണു വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമിഅവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ്ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.
വയലാർ രാമവർമ്മജനനംമാർച്ച് 15, 1928സ്വദേശംകേരളം, ഇന്ത്യമരണംഒക്ടോബർ 27, 1975തൊഴിലുകൾഗാനരചയിതാവ്കവിസജീവമായ കാലയളവ്1965 – 1975
രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.
കവിതകൾ:
പാദമുദ്രകൾ(1948)
കൊന്തയും പൂണൂലും
എനിക്കു മരണമില്ല(1955)
മുളങ്കാട്(1955)
ഒരു യൂദാസ് ജനിക്കുന്നു(1955)
എന്റെ മാറ്റൊലിക്കവിതകൾ(1957)
സർഗസംഗീതം(1961)
"രാവണപുത്രി"
"അശ്വമേധം"
"സത്യത്തിനെത്ര വയ്യസ്സായി"
താടക
ഖണ്ഡ കാവ്യം:
ആയിഷ
തിരഞ്ഞെടുത്ത ഗാനങ്ങൾ:
ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ
കഥകൾ:
രക്തം കലർന്ന മണ്ണ്
വെട്ടും തിരുത്തും
ഉപന്യാസങ്ങൾ
പുരുഷാന്തരങ്ങളിലൂടെ
"റോസാദലങ്ങളും കുപ്പിച്ചില്ലുകളും"
മറ്റ് കൃതികൾ:
വയലാർ കൃതികൾ
വയലാർ കവിതകൾ
അവാര്‍ഡുകള്‍
കേരള സാഹിത്യ അകാദമി അവാര്‍ഡു :
1961 - സര്‍ഗസന്ഗീതം (കവിതകള്‍)
ദേശീയ പുരസ്കാരം :
1973 - രചന (പാട്ട് : "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു "; Film: അച്ഛനും ബാപ്പയും )
കേരള സംസ്ഥാന അവാര്‍ഡു :
1969 - രചന
1972 - രചന
1974 - രചന
1975 - രചന
=========================================================================

ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം
വയലാറിന്റെ സൃഷ്ടികൾകവിതകൾ:

വയലാറിന്റെ മരണകാരണം: ഏഴാച്ചേരിയുടെ വെളിപ്പെടുത്തല്‍ വിവാദം ആവുന്നു
Posted on: 15 Sep 2011
മാതൃഭൂമി
കൊല്ലം: രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം എന്ന കവി ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ വിവാദം ആവുന്നു. അച്ഛന്‍ മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഉത്തരവാദിത്വമുള്ള ഒരാള്‍ തന്റെ വീട്ടില്‍വന്ന് ഇതേകാര്യം പറഞ്ഞിട്ടുള്ളതായി വയലാറിന്റെ മകന്‍ പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരശ്ചന്ദ്രവര്‍മ്മയും വെളിപ്പെടുത്തി. എന്നാല്‍ ഇത് ഒരു വിവാദം ആക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുനലൂരിലെ കുതിരച്ചിറ ആര്‍ട്‌സ് ലിറ്റററി അസോസിയേഷന്‍ (കലയുടെ ഓണാഘോഷത്തിന്റെ ഭാഗമായി ഹരിശ്രീ രാധാകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിനു നല്‍കിയ ചടങ്ങിലാണ് രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതായിരുന്നു വയലാറിന്റെ മരണകാരണം എന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ വെളിപ്പെടുത്തിയത്.
ഡോ.ഷാഹിര്‍ഷാ, ഡോ.മുഹമ്മദ് ഷാഫി എന്നീ ഡോക്ടര്‍മാരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. തന്റെ ഇടത്തും വലത്തും രണ്ടു ഡോക്ടര്‍മാര്‍ ഇരിക്കുമ്പോള്‍ വയലാറിന്റെ മരണകാരണം പറയണമെന്ന് തോന്നിയതായി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് കൂടിയായ ഏഴാച്ചേരി രാമചന്ദ്രന്‍ അറിയിച്ചു.
''വയലാറിന്റെ ശസ്ത്രക്രിയ വിജയമായിരുന്നു. അദ്ദേഹം പൂര്‍വ്വസ്ഥിതിയിലേക്ക് മാറുന്നതിനിടയിലാണ് വിറയല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അന്ത്യം സംഭവിച്ചു. ഗ്രൂപ്പ് മാറി രക്തം നല്‍കിയതായിരുന്നു കാരണം''.
ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ട ഏറ്റവും സര്‍ഗ്ഗധനനായ കവിയെന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ച വയലാര്‍ രാമവര്‍മ്മ 1975 ഒക്ടോബര്‍ 27ന് 47-ാമത്തെ വയസ്സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് അന്തരിച്ചത്.
ഒരാഴ്ച മുമ്പ് വയലാറിലെ വീട്ടില്‍ രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കവിയെ ആദ്യം ചേര്‍ത്തലയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. കരള്‍വീക്കം ആയിരുന്നു രോഗം.
ഒക്ടോബര്‍ 26ന് വയലാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രമുഖ സര്‍ജനും ജനകീയ ഡോക്ടറുമായ പി.കെ.ആര്‍.വാര്യര്‍ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. കവിയോടുള്ള ആരാധനമൂലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍പോലും രക്തം നല്‍കാന്‍ എത്തിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കിടയിലും പിന്നീടുമായി 33 കുപ്പി രക്തം വയലാര്‍ രാമവര്‍മ്മക്ക് നല്‍കി. 33-ാമത് കുപ്പി രക്തം നല്‍കുന്നതിനിടയില്‍ അദ്ദേഹത്തിന് വിറയല്‍ അനുഭവപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ പോയി ഡോ.പി.കെ.ആര്‍.വാര്യരെ വിളിച്ചുകൊണ്ടു വന്നപ്പോഴേക്കും കവി അന്ത്യശ്വാസംവലിച്ചിരുന്നു.
ഗ്രൂപ്പ്മാറി രക്തം നല്‍കിയതാണ് വയലാറിന്റെ മരണകാരണമെന്ന് ഡോ. പി.കെ.ആര്‍.വാര്യരുമായി അടുപ്പമുള്ളവരില്‍ നിന്നാണ് താന്‍ അറിഞ്ഞതെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. 'ഞാന്‍ ഇക്കാര്യം ഡോ. പി.കെ.ആര്‍.വാര്യരോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാതെ ഒഴിഞ്ഞുമാറുകയായിരുന്നു.'' രക്തം മാറിനല്‍കിയതാണ് വയലാറിന്റെ മരണകാരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ ചേലങ്ങാട് ഗോപാലകൃഷ്ണനും അറിയാമായിരുന്നുവെന്ന് ഏഴാച്ചേരി പറഞ്ഞു.
കൈപ്പിഴ പറ്റിയത് ഡോ. പി.കെ.ആര്‍.വാര്യര്‍ക്കല്ല അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കാണ്. അടിയന്തരാവസ്ഥക്കാലമായതുകൊണ്ട് അന്ന് ആരും ഇതൊരു വിവാദവിഷയമാക്കിയില്ലെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
''അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 15 വയസ്സേയുള്ളൂ. ഒന്നാംവര്‍ഷ പ്രീ-ഡിഗ്രിക്കു പഠിക്കുകയായിരുന്നു. 20 വര്‍ഷത്തിനുശേഷം അച്ഛന്റെ ഓര്‍മ്മദിനമായ തുലാം 10ന് ഉത്തരവാദിത്വമുള്ള ഒരാള്‍ വീട്ടില്‍വന്ന് മരണകാരണം ഗ്രൂപ്പുമാറി രക്തം നല്‍കിയതാണെന്ന് പറഞ്ഞു. ഞാന്‍ ഈ വിവരം അമ്മയെ അറിയിച്ചില്ല. സഹോദരിമാരോടു പറഞ്ഞു'' - വയലാറിന്റെ മകന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വെളിപ്പെടുത്തി.
വെളിപ്പെടുത്തല്‍ നടത്തിയ ആളിന്റെ പേരുപറയുന്നതു ശരിയല്ല. ഇപ്പോള്‍ ഏഴാച്ചേരി രാമചന്ദ്രന്‍ കൂടി ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും വിവാദത്തിനില്ലെന്ന് ശരത്ചന്ദ്രവര്‍മ്മ വ്യക്തമാക്കി.
''ഇവര്‍ പറയുന്നത് ശരിയാണെങ്കില്‍ അച്ഛന്റെ രണ്ടാം മരണമാണിത്. സ്വാഭാവികമരണമെന്നാണ് ആദ്യം കരുതിയത്. മരിച്ച് 36 വര്‍ഷത്തിനുശേഷം ഇനിയെന്തു ചെയ്യാനാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ഒരുവിവാദത്തിനും ആഗ്രഹിക്കുന്നില്ല'' - വയലാറിന്റെ മകന്‍ നിസ്സഹായത പ്രകടിപ്പിച്ചു.
എന്തുപറഞ്ഞാലും അച്ഛനെ തിരികെ കിട്ടുമോ? -ശരത്ചന്ദ്ര വര്‍മ
ആലപ്പുഴ: ''ഒന്നും പറയുന്നില്ല; ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അച്ഛനെ തിരിച്ചുകിട്ടുമോ?'' -വയലാര്‍ രാമവര്‍മയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെപ്പറ്റി മകന്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ പ്രതികരണം.
''അച്ഛന്‍ മരിച്ച് 36 വര്‍ഷത്തിനുശേഷം ഇനി അതേപ്പറ്റി ഒച്ചവെച്ചിട്ടെന്തുകാര്യം. അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ കുട്ടിയാണ്. അന്ന് രക്തംമാറി കുത്തിവെച്ചതാണ് മരണകാരണമെന്ന അഭിപ്രായപ്രകടനം എവിടെനിന്നും കേട്ടിരുന്നില്ല. ഇനി അതേപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ട് എന്തു പ്രയോജനമാണ്?'' -ശരത് ചോദിച്ചു.

അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ....
15 comments:
വസ്തു നിഷ്ഠമായ എഴുത്ത്.
മലയാള കവികളെ സമഗ്രമായി പരിചയപ്പെടുത്താനുള്ള ശ്രമം അഭിനന്ദനീയം തന്നെ
ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും!
വളരെ അധ്വാനത്തോടെ തയ്യാറാക്കിയ പോസ്റ്റ് അറിയാത്തത് പലതും അറിയാന്‍ സഹായിക്കുന്നു.
നല്ല ശ്രമം ,തുടരു, ആശംസകള്‍
ഒരു മയില്പീലിയെക്കാള് മൃദുലമായ...ഒരു മയില്‍പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം ................
================================
പ്രധാന ഹെഡ്‌ലൈനില്‍ തന്നെയുള്ള ഈ അക്ഷരപ്പിശക് തിരുത്താന്‍ ശ്രമിക്കുമല്ലോ ? ആശംസകള്‍ ഈ വലിയ ശ്രമത്തിന്!!
നന്നായി ഹോംവർക്ക് നടത്തിയസേഷം ചെയ്ത നല്ലൊരു രചന
ധാരാളം വസ്തുതകള്‍ കുത്തി നിറച്ച ശ്രമകരമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍ .
കൊള്ളാം നവീന്‍ ശ്രമം തുടരട്ടെ ...ആശംസകള്‍ ....
എനിക്കുമരണമില്ല
വയലാര്‍ നമ്മുടെ വിപ്ലവ കവി ...ഓര്‍മകളിലേക്കുള്ള ഒരു മടക്കം
നന്നായി നവീനേട്ടാ ശ്രമം തുടരൂ .ഇതു ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടുന്നു
ആശംസകള്‍
ഈ നല്ല ശ്രമത്തിനു അഭിനന്ദനങ്ങള്‍...
എഴാച്ചേരി പറയുമ്പോള്‍ ഞാന്‍ സാക്ഷി ആണ് . പിന്നീട് കലാകൌമുദി ചെലങ്ങാടന്റെ പുസ്തകത്തില്‍ നിന്നും പ്രസാധകര്‍ വെട്ടി മാറ്റിയ ഭാഗങ്ങള്‍ പബ്ലിഷ് ചെയ്തു.
വയാലാറിനെ പറ്റി നല്ലൊരു വായന സമ്മാനിച്ചു കേട്ടൊ ഭായ്
ആലപ്പുഴക്കാരുടെ..അല്ല..മലയാളികളുടെ സ്വകാര്യ അഹന്കാരമായിരുന്നു..വയലാര്‍...അദ്ദേഹത്തെപ്പറ്റിയുള്ള ഈ പോസ്റ്റ് വളരെ ഉപകാരപ്രദം ആയി..അറിവില്ലാതിരുന്ന പല വിവരങ്ങളും ഇതിലൂടെ അറിയാന്‍ പറ്റി..ആശംസകള്‍..
Post a Comment