കുടവുമായിപോകുന്ന ഒരു അമ്പാടിമുകില്‍
എന്റെ ഹൃദയത്തില്‍ അമൃതം തളിച്ചു
പനിനീരുപെയ്യുന്ന പാതിരാവിന്റെ
പല്ലവി എനിക്ക് നീ പാടിത്തരുമോ ?
എന്നോട് പരിഭവത്തില്‍ ആണോ ?
എവിടെയോ കണ്ടു മറന്ന മുഖം ആണ്
നിന്റെ എന്ന് നിനച്ചിരികുമ്പോള്‍ ഒരു
കുളിര്‍ക്കാറ്റു തഴുകുന്ന ഓര്‍മയുടെ
പരിമളം പ്രണയമായി പൂവിട്ടു വരുന്നുണ്ടോ ?
എന്റെ കവിളില്‍ സന്ധ്യകള്‍ വിരിയുന്നു
എന്റെ മനസിന്റെ താമര ചെപ്പുകള്‍
അതിനെ തൂവല്‍ കൊണ്ട് തഴുകുകയാണോ ?
ഇതിനാണോ അനുരാഗമെന്ന പേര് ?
1 comment:
Copied from a malayalam movie song?
Post a Comment