എന്റെ വിരലില്‍ വിരിയുന്ന കവിതേ
എന്റെ ഏകാന്തതയില്‍ സ്നേഹമായി
ഹൃദയത്തിന്‍ തണലായെന്നു വരും നീ ?
വിരല്‍ തുമ്പില്‍ വിരിയുന്ന ചിത്രങ്ങള്‍ക്ക്
എങ്ങിനെ വന്നു നിന്റെ രൂപം ?
ഈ അര്‍ഥങ്ങള്‍ തേടി ഞാന്‍ അലയേണ്ടത് എതു നിഘണ്ടുവിലാണ് ?
എന്റെ വിരല്‍ തുമ്പിലെ പൊട്ടിയ വീണക്കമ്പികള്‍ എന്തിനോ വേണ്ടി മന്ത്രിക്കുന്നു
ഞാനറിയാതെ അവള്‍ പാടുന്നത് നിന്റെ രാഗങ്ങള്‍ മാത്രമായിരുന്നു
നിന്റെ ശ്രുതികളില്‍ അവള്‍ കേട്ടത് എന്റെ നിറങ്ങളില്ലാത്ത സ്വപ്‌നങ്ങള്‍ ആയിരുന്നു
എന്റെ സ്വപ്നങ്ങള്‍ക്ക് ചായം പൂശാന്‍
അവയ്ക്ക് അര്‍ത്ഥമെകാന്‍ നിനക്കാകുമോ ?
എന്റെ കവിതകള്‍ക്ക് ഇന്ന് ആത്മാവില്ല
അലയുകയാണ് അവ ഒരു ദേഹി തേടി
അണഞ്ഞ ദീപങ്ങള്‍ക്കും കൊഴിഞ്ഞ നക്ഷത്രങ്ങള്‍ക്കും
അര്‍ഥം തേടുന്നതെന്തിനെന്നു മനസിലാവുന്നില്ലിപോഴും
അദ്രിശ്യമായി എന്റെ ചിന്തകളെ നിയന്ത്രിക്കുന്ന തംബുരുവില്‍
ഇനിയേതു പാഴ് രാഗം മൂളണം ഞാന്‍ ?
എതു അപ ശ്രുതി മീട്ടണം ഞാന്‍ ?
യമന് വേണ്ടിയുള്ള ഈ കാത്തിരുപ്പില്‍
ഇനിയൊരിക്കലും അര്‍ത്ഥപൂര്‍ണമാവാത്ത ഈ
ചവിട്ടുപടികള്ളില്‍ എന്റെ കാലിടറുന്നു ..
ഈ മനസ് പിന്നെയും ചലിക്കുന്നു
ഒരിക്കലും തിരിച്ചു വരില്ലാത്ത അര്‍ഥങ്ങള്‍ തേടി ...
No comments:
Post a Comment