വേശ്യാലയത്തിലെ സാവിത്രി

ഒരു തുള്ളി നിലാവെളിച്ചം തേടി ഞാന്‍
ആ വാനിന്റെ ചോട്ടില്‍ തളര്‍ന്നിരുന്നു
കണ്ടു ഞാന്‍ ആ വാനിന്റെ ചോട്ടില്‍
ഒരു മിന്നാമിനുങ്ങിന്‍ നുറുങ്ങുവെട്ടം
എന്റെ കുഞ്ഞിളം കൈകളാല്‍ ഞാന്‍ അവയെ
കോരിയെടുത്തപ്പോള്‍ കണ്ടു ഞാന്‍ ആ നുറുങ്ങുവെട്ടത്തില്‍
നിന്റെ നനുത്ത കൈവിരല്‍ സ്പര്‍ശം
അതാരായിരുന്നു എന്ന് ഞാന്‍ നോക്കിയപോള്‍
ആ മിന്നാമിനുങ്ങ് എന്നില്‍ നിന്നും അകന്നു പൊയ്
പിന്നെ ഞാന്‍ കണ്ടതു എന്റെ അക കണ്ണിലെ സര്‍പ്പ സുന്ദരിയെയായിരുന്നു
അവള്‍ക്കു കഴുകന്റെ കണ്ണുകളായിരുന്നു കുറുക്കന്റെ നോട്ടമായിരുന്നു
അവളുടെ പുറത്തെ ചിരി നിസ്ക്കളങ്കമായിരുന്നു
അറിഞ്ഞില്ല ഞാന്‍ ആ ചിരിയുടെ നിഗൂധ രഹസ്യം
കണ്ടില്ല ഞാന്‍ ചിരിയിലെ ചതി എങ്കിലും
സ്നേഹിച്ചു ഞാന്‍ അവളെ എന്റെ ജിവനോളം
എന്നിലെ സ്നേഹമാകുന്ന അരുവിയില്‍ മുങ്ങി നിവര്‍ന്ന അവള്‍
തല തോര്‍ത്തി പോയ്‌, എങ്ങോട്ടോ
അവളറിഞ്ഞില്ല അവളുടെ പാപഭാരവും പേറി ഞാന്‍ ഇപ്പോഴും ഒഴുകുന്നുവെന്നു
അവളറിഞ്ഞില്ല അവളുടെ അഴുക്കുകള്‍ ഇപ്പോളും ഞാന്‍ ചുമക്കുന്നുവെന്നു
രക്തക്കറ പുരണ്ട ആ വസ്ത്രങ്ങള്‍ എന്നേക്കുമായി ഉപേക്ഷിച്ചു പോയി
പക്ഷേ അവള്‍ ഒരു വേശ്യ ആയിരുന്നില്ല
എന്നെ കാര്‍ന്നു തിന്നില്ലവള്‍ എങ്കിലും
എന്നെ ഒരു ജീവ ച്ഹവമാക്കി അവള്‍
ഒന്നുറക്കെ കാരയാനാവാത്ത വിധം അവള്‍ എന്റെ
ഹൃദയത്തെ അവളുടെ രക്തത്തില്‍ മുക്കി കൊലചെയ്തു
അവളറിഞ്ഞില്ല ആ രക്തത്തില്‍ മുങ്ങിയ എന്റെ ഹൃദയത്തിന്റെ
മുറിപ്പാടുകളില്‍ നിന്നും ഒലിച്ച് ഇറങ്ങിയത്‌ എന്നോ ഞാന്‍
അവള്‍ക്കു ദാനമായി കൊടുത്ത രക്തത്തിന്റെ ബാക്കി പത്രമായിരുന്നെന്നു
ഇനിയെന്റെ അസ്ഥിയും മാംസ്യവും ഒഴുക്കുന്ന ഗംഗയില്‍
ആ രക്തം എന്നെ തഴുകാന്‍ വന്നാല്‍ കാത്തുവച്ചിരിക്കും
അവള്‍ക്കു വേണ്ടി ഒരു കഷണം
എന്റെ ജീവന്‍ പേറിയിരുന്ന ആ മാംസ്യവും പേറി
ആ രക്ടകരയിലെ ജീവാണു എന്തിനോ വേണ്ടി തേങ്ങുമ്പോള്‍
ആ മഹാസാഗരത്തില്‍ ആ രക്തത്തെ മുറുകെ പിടിച്ചു
എന്തിനോ വേണ്ടി ഞാന്‍ അലയും ഗതികിട്ടാത്ത ആത്മാവ് പോലെ ....

No comments:


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...