മേഘമല്‍ഹാര്‍


ഞാന്‍ സ്നേഹിച്ചത് ആ നിലാവിനെയായിരുന്നു ...
ഞാന്‍ കാത്തിരുന്നത് ആ വേണ്ണ്‍പ്രഭയെയായിരുന്നു....
ഞാന്‍ മോഹിച്ചത് നീലാകാശത്തിലെ ആ വേണ്ണ്‍മേഘത്തിനു
അലങ്കാരമായിരുന്ന വെള്ളി നക്ഷത്രതെയായിരുന്നു ...
ഞാന്‍ പ്രണയിച്ചത് ആ വേണ്ശോഭയെയായിരുന്നു ....

പക്ഷെ എനിക്ക് കിട്ടിയതു ഞാന്‍ ആഗ്രഹിക്കാത്ത 
ഒരു കുഞ്ഞു നക്ഷത്രത്തെയായിരുന്നു...
ഇവയൊന്നുമില്ലാത്ത ആ താരകം 
പാരില്‍ നിന്നിറങ്ങി വന്നിട്ടെന്നോട്‌ ചോദിച്ചു ,
നിന്നെ ഞാന്‍ പ്രണയിച്ചോട്ടെ എന്ന് ....

സങ്കടത്തോടെ ഞാന്‍ ആ നിലാ വെളിച്ചത്തെ നോക്കിയപ്പോള്‍
അവള്‍ എന്നെ നോക്കി എങ്ങോട്ടോ അലിഞ്ഞു പൊയ്
എന്റെ മിഴികള്‍ തുറന്നപ്പോള്‍ ഞാന്‍ കണ്ടില്ല അവയെ ഒന്നിനെയും

പക്ഷെ ഒരു മധുര സ്വപ്നം മുറിഞ്ഞ വിലാപത്തോടെ 
ഞാന്‍ ഓര്‍ത്തു ,ഇനിയുമൊരു നിശീഥിനി എന്നെ തഴുകാന്‍ എത്തുമെങ്കില്‍ ,
ഇനിയുമൊരു സ്വപ്നം എന്നിലേക്ക്‌ എത്തിയാലെന്റെ
മനസ് വെമ്പുന്നത് ആ കുഞ്ഞു നക്ഷത്രത്തിന് വേണ്ടി ആയിരിക്കണം....
എന്നെ സ്നേഹിച്ച , എന്നില്‍ അലിയാന്‍ ആഗ്രഹിച്ച ആ നക്ഷത്രത്തിനെ ..
ആ കുഞ്ഞു ഹൃദയത്തെ ഞാന്‍ സ്നേഹിക്കും . അവള്‍ക്കു ഞാന്‍ സാന്ത്വനം എകും ..

പിന്നീട് ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ എല്ലാം അവളായിരുന്നു .
അവളെ ഞാന്‍ ഞാന്‍ ഒരു പാട് പ്രണയിച്ചപ്പോള്‍
ആ നിലാ വെട്ടം ഞങ്ങളെ നോക്കി നിന്നിരിക്കാം .
ആ നിലാവ് ചോദിചിട്ടുണ്ടാകാം , നീ സ്നേഹിച്ചതാരെയായിരുന്നു....
എന്നെ നോക്കി പരിഹസിച്ചിട്ടുണ്ടാവാം....

ആ മന്ദമാരുതന്റെ കാറ്റേട്ടൂ ഞാന്‍ എന്റെ മിഴികള്‍ 
പതുക്കെ തുറന്നപോഴേക്കും ഞാന്‍ അറിഞ്ഞിരുന്നെക്കാം, 
എല്ലാം വെറും ഒരു പകല്‍ സ്വപ്നം അയിരുന്നൂ എന്ന് ...
രണ്ടു തുള്ളി കണ്ണുനീരിന്റെ സ്വാദ് എന്റെ ചുണ്ടിലേക്ക്‌ 
ഒഴുകിയപ്പോള്‍ ഞാന്‍ പരവശനായി പോയി..
എങ്കിലും എപ്പോഴൊക്കെയോ ഞാന്‍ സ്നേഹിച്ചു പോയ 
ആ കുഞ്ഞു നക്ഷത്രം ഒരിക്കല്‍ എങ്കിലും എന്റെ ജീവിതത്തിലേക്ക് 
വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയ്‌ .....

2 comments:

AJAY JOHN said...

nice.............

AJAY JOHN said...

hurt touch song...........


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...