ഷിപ്പ് "ഡ്രൈവിംഗ് "

ഇനി   ഒരു   രസകരമായ കാര്യം പറയാം .
ആരും ചിരിക്കരുത്  :(
നിങ്ങള്‍ക്ക് രാത്രി പുറത്തു പോകാനുണ്ടായിരുന്നു ,വെളിച്ചം ഇല്ല.
അപ്പോള്‍  നിങ്ങള്‍ എന്ത് ചെയ്യും  ?
ഒരു ടോര്‍ച്ച് കരുതില്ലേ  ?
വേണ്ട, ഒരു സൈക്കിള്‍  ആണെങ്കില്‍ പോലും  ഒരു കുഞ്ഞു ലൈറ്റ്  ഉണ്ടാകും  , ഇല്ലേ ?
കാറിനും ബസ്സിനും എന്ന് വേണ്ട ,എല്ലാ വാഹങ്ങള്‍ക്കും ലൈറ്റ് ഉണ്ടാകും....
ചിലര്‍  രാത്രി അന്യായ ലൈറ്റും ഇട്ടോണ്ട് വന്നിട്ട് ഡിം പോലും ചെയ്യില്ല . 
    

ഇവിടെ എന്റെ ഷിപ്പില്‍ അങ്ങനെ ഒരു പ്രശ്നമേ ഇല്ല .
ഞങ്ങള്‍ കപ്പല്‍ ഓടിക്കുന്നത് കൂരാകൂരിരുട്ടില്‍ കൂടെയാ .
ഒന്നും കാണാതെ !!!! മുന്‍പില്‍ എന്താ ഉള്ളത് എന്ന് കാണാതെ !!!!!



ഞങ്ങള്‍ക്ക് കാണാന്‍ രണ്ടു റഡാര്‍ ഉണ്ട് . പിന്നെ പല ഇലക്ട്രോണിക് ഡിവൈസും ഉണ്ട് .
വേറെ ഏതെങ്കിലും കപ്പലുകള്‍ അടുത്ത് കൂടെ പോയാല്‍ അറിയാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഒക്കെ......!!!!
ഷിപ്പിന് മുന്‍പില്‍ ഒരു കുഞ്ഞു ലൈറ്റ് ഉണ്ട് .അത് ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ല .മുന്‍പില്‍ ഏതെങ്കിലും കപ്പല്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കാണാന്‍ കഴിയും.



ഈ വെളിച്ചം മിനിമം 15 കിലോമീറ്റെര്‍ വരെ അകലെ ഉള്ളവര്‍ക്ക് കാണാന്‍ കഴിയും .
പിന്നെ ഉള്ളത് ഒരു റെഡ് ലൈറ്റും , ഒരു ഗ്രീന്‍ ലൈറ്റും , രണ്ടു സൈഡിലും ആയി.

പിന്നെ കടലിലെ നിയമങ്ങള്‍ നല്ല തിരക്കുള്ള റോഡിലൂടെ കുത്തി കേറ്റി ബൈക്ക് കൊണ്ട് പോകുന്ന പോലെ അല്ല......:) 
അതിനു കടലിലെ നിയമങ്ങള്‍ ഉണ്ട്  . അത് വളരെ കൃത്യമായി പാലിക്കണം . റോഡിലെ പോലെ ഒരു ആക്സിടെന്റ്റ് ആലോചിക്കാന്‍ പോലും കഴിയില്ല .

ഇത്രയും കൊണ്ടാണ് കപ്പല്‍ ഓടിക്കുന്നത് .
ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..
എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമോ ????
സ്നേഹപൂര്‍വ്വം......

My Photo

യാത്രാവിവരണം മുഴുവനായും വായിക്കാന്‍ വേണ്ടി..ദാ...ഇവിടെ ക്ലിക്കിയെ..

3 comments:

ആചാര്യന്‍ said...

പ്രര്തിക്കാല്ലോ..അപ്പൊ മുന്‍പിന്‍ നോക്കാതെ ആണല്ലേ...

ajith said...

കപ്പലോടിക്കുവാ അല്യോ?
ഏത് കപ്പലാണ്?

ബഹറിനിലെ അസ്രിയില്‍ വരുവാണെങ്കില്‍ നമുക്ക് കാണാട്ടോ (ASRY- Arab Ship building & Repair Yard)

Anonymous said...

വെറുതെയല്ല സോമാലികൾ ഈ "കണ്ണുപൊട്ടന്മാരെ" പിടിച്ച് വെക്കുന്നത്! അതും കുഞ്ഞു കടത്തു വള്ളങ്ങളിൽ നാടൻ തോക്കുമായി വന്ന്! വെള്ളത്തിനടിയിലും കത്തുന്ന രണ്ട് ടോർച്ച് വാങ്ങിവെക്കൂ :-)


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...