Showing posts with label മറ്റു രചനകള്‍. Show all posts
Showing posts with label മറ്റു രചനകള്‍. Show all posts

നഷ്ട വസന്തം

മറ്റുള്ളവരുടെ  രചനകള്‍ ആണ് ഈ പേജില്‍ ..
എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട   ചില സൃഷ്ടികള്‍  ...
==================================================================================
ഇന്ന് ഞാന്‍ നിന്നെക്കുറിചോര്‍ത്തു  നെയ്യുമീ
സുന്ദര സ്വപ്‌നങ്ങള്‍ കാണുന്നുവോ
കണ്ണിമ  ചിമ്മാതെ ഞാന്‍ കാത്തു വച്ചൊരെന്‍ 
മാനസം തന്നിലെ പൌര്‍ണമിയെ 

എന്നോ മറന്നൊരെന്‍  പാഴ് സ്വപ്നമൊക്കെയും
കണ്‍തുറന്നെങ്ങോട്ടു   പോയിടുന്നൂ..
കാണുന്നു ഞാന്‍ , എന്റെ നിശ്വാസമൊക്കെയും  , 
കേണിടുന്നൂ  , നിന്നെ കാണുവാനായ്

ഓമലെ , പണ്ടു നീ എന്റെ കൈകുമ്പിളില്‍
നേദിച്ച പൂവുകള്‍ വാടിയപ്പോള്‍
കണ്ണുനീര്‍ തുള്ളികള്‍ ബാഷ്പമായ് മാറിയോ
കാണാന്‍ കൊതിച്ചുവോ നിന്നെ ഞാനും 

എങ്ങോട്ട് പോയി നീ ഒന്നും പറയാതെ
കാത്തിരുന്നെങ്കിലും , വന്നില്ല നീ
തന്നില്ല , പിന്നീടൊരിക്കലും , നിന്റെയാ
മാധുര്യമൂറുന്ന ചുംബനങ്ങള്‍..

എങ്ങോട്ട് പോയി നീ എന്നോട് തെല്ലും 
പരിഭവം കാട്ടാതെ , മിണ്ടീടാതെ  
എങ്ങോട്ട് നീ പൊയ് മറഞ്ഞാലുമോമനെ  ..
കാത്തിരിക്കുന്നു ഞാന്‍ നിന്നെയെന്നും..

എത്രമേല്‍ എന്നോട് നീ പിണങ്ങീടിലും 
വാക്കുകള്‍ കൊണ്ടെന്നെ നോവിക്കിലും
ഇല്ല പരിഭവം , നിന്മേല്‍ ചൊരിയുവാന്‍  
ഞാനിന്നശക്ത  , എന്‍ കണ്മണി നീ..

(എന്നോ ഒരിക്കല്‍ , എന്റെ കൈക്കുമ്പിളില്‍ നിന്നും തട്ടിയെടുത്തു കൊണ്ട് പോയി  , പിന്നീട് എനിക്ക് തിരികെ തന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന  എന്റെ മാത്രം നിനക്ക് ..)

Brother Scraps
എന്റെ സൃഷ്ടികളേക്കാള്‍  ഇഷ്ടപ്പെട്ടോ , മറ്റുള്ളവരുടെ രചനകള്‍...?   , എന്നാല്‍ , ഇവിടെ ക്ലിക്ക് ചെയ്ത്‌  , വീണ്ടും വീണ്ടും വായിച്ചോ....
=========================================================================

ഒരു കുഞ്ഞു പൂവിന്റെ ചിന്തകള്‍

മറ്റുള്ളവരുടെ  രചനകള്‍ ആണ് ഈ പേജില്‍ ..
എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട   ചില സൃഷ്ടികള്‍  ...
===============================================================================================
ഇരുട്ടിനെ ഭയപ്പെടുന്ന, ഒരു കുഞ്ഞു പൂവിന്റെ വലിയ ചിന്തകള്‍ 

രാത്രിതന്‍ നിശബ്ദ യാമത്തിലന്ധകാ   -
രത്തിന്റെ ഭീകരമാകുന്ന മൌനവും
കണ്‍തുറന്നരെയോ നോക്കി ഞാന്‍ , ചുറ്റിലും 
ഭീതിപ്പെടുത്തുന്ന കൂരിരുള്‍ മാത്രമായ്‌

കാണാന്‍ കൊതിച്ചു നില്‍ക്കുന്നോരെന്‍ കൂട്ടുകാര്‍
ഈ ഇരുളിന്‍ നദി തന്നുള്ളിലാണ്ടുപോയ്  
സുപ്രഭാതത്തിന്‍ സുവര്‍ണ്ണ കിരണങ്ങള്‍ 
കാണുവാന്‍ ആഗ്രഹിക്കുന്നു ഞാന്‍ എപ്പോഴും

അമ്മയായ് നീയെന്നെ ആലിംഗനം ചെയ്ത
നേരത്തു കുഞ്ഞിന്റെ ഭാവത്തില്‍ ഞാനാ -
മടിത്തട്ടില്‍ ആശ്രയം തേടിയിരിക്കുമ്പോള്‍
എന്നുള്ളില്‍  ആനന്ദ തേനിന്‍ നിലാവൊളി 

അമ്മയെ കാണുന്ന പൈതലിനെ പോലെ ,
കാര്‍മുകില്‍ കാണും മയൂരം കണക്കിനെ ,
തോഷിപ്പു ഞാനുമെന്‍ ജീവനുമാത്മാവും
ചെര്‍ന്നുല്ലസിക്കുമീ ദിവ്യ പുലരിയില്‍ ..

==================================================================================
എന്റെ സൃഷ്ടികളേക്കാള്‍ ഇഷ്ടപ്പെട്ടോ , മറ്റുള്ളവരുടെ രചനകള്‍...?  , എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്ത്‌ , വീണ്ടും വീണ്ടും വായിച്ചോ....
==================================================================================

കാത്തിരിപ്പ്‌

മറ്റുള്ളവരുടെ  രചനകള്‍ ആണ് ഈ പേജില്‍ ..
എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട   ചില സൃഷ്ടികള്‍  ...
===============================================================================================
കാത്തിരിപ്പ്‌

mallu Scraps
നീല ജലാശയത്തില്‍ ഒളിമിന്നുന്ന 
രണ്ടിളം വേഴാമ്പലായ് നാം 
പകല്‍ചൂടിന്‍ തീഷ്ണത ഏറ്റു 
വാടിക്കരിഞ്ഞപ്പോള്‍
ഒരിളം തെന്നലായ് വന്ന 
കാര്‍മുകിലിന്‍ കാതില്‍ നീ
കാതോരമായ് മോഴിഞ്ഞതെന്തേ....

പിന്നെയും വെയിലേറ്റു വാടാന്‍
എന്നെ തനിച്ചാക്കി
കാര്‍മുകിലിനോട്  കൂട്ടുചേര്‍ന്ന് 
നീ എവിടേക്ക് പോയി..?
എന്നിട്ടും ഞാന്‍ കാത്തിരുന്നു ...

ഒടുവില്‍  ഒരുനാള്‍                                                                                             
ഒരു പേമാരിയായ് അവള്‍ 
ആര്‍ത്ത് അട്ടഹസിച്ചപ്പോള്‍ 
നനഞ്ഞു കുതിര്‍ന്നു , കണ്ണുനീര്‍ തുള്ളിയായ് ,
വീണ്ടും എന്‍ അരികെ നീ .....

പിന്നെയും , വസന്തവും ഗ്രീഷ്മവും 
മഴനീര്‍ തുള്ളികളും 
നിനക്കീണം പകര്‍ന്നപ്പോള്‍
എനിക്കറിയാമായിരുന്നു.....
വീണ്ടും നിനക്കവ ആലോസരമാകുമെന്നു ...

ഇനിയുമൊരു തിരിച്ചു വരവിനായ് 
വീണ്ടും , ഈ കാത്തിരുപ്പ്....

വാക്കുകളിലും , സൌന്ദര്യത്തിലുമല്ല ...
മനസ്സിലാണ് സ്നേഹമെന്ന്
നീ തിരിച്ചറിയുന്ന നിമിഷത്തിനായ്.....ഒരു കാത്തിരുപ്പ്....

==================================================================================
എന്റെ സൃഷ്ടികളേക്കാള്‍ ഇഷ്ടപ്പെട്ടോ , മറ്റുള്ളവരുടെ രചനകള്‍...?  , എന്നാല്‍ , ഇവിടെ ക്ലിക്ക് ചെയ്ത്‌ , വീണ്ടും വീണ്ടും വായിച്ചോ....
==================================================================================

ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...