സംഭവങ്ങൾ - കടൽ രക്ഷാ പ്രവർത്തനം

നടുക്കടലിൽ നടന്ന ഒരു രക്ഷാ പ്രവര്ത്തനത്തെ കുറിച്ചാണ് ഇനി ഞാൻ പറയാൻ പോകുന്നത്.

ഇത് ഗൂഗിൾ സെർച്ച്‌ ചെയ്‌താൽ അറിയാം .

ഇതൊന്നു ക്ലിക്കി നോക്കൂ  Jupiter Bay Rescue (1) & Jupiter Bay Rescue (2)

ഈ കഴിഞ്ഞ ജൂണ്‍ 6th ന് ആണ് സംഭവം നടന്നത് .

300 പേരെ രക്ഷപ്പെടുത്താനായതിൽ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

"Being within an hour’s sailing of the distress the master Captain Shabbir Patla and his Indian crew responded quickly, reaching the rendezvous point by 2330 hrs local time. "

Indian crew  എന്ന് എഴുതിയത് എന്നെ കുറിച്ചാണ്. എനിക്കത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല..കൊച്ചു കുട്ടികളടക്കം 300 പേരെ ഞങ്ങൾ രക്ഷപ്പെടുത്തിയത് ഓർക്കുമ്പോൾ ...... അവരുടെ ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി ദൈവം ഞങ്ങളെ അപ്പോൾ അവിടെക്കെതിച്ചു എന്നെ പറയാനുള്ളൂ .

വെറും 20 പേരുമായി യാത്ര തിരിച്ച ഞങ്ങൾ ഈ 300 പേർക്കു ഭക്ഷണവും വെള്ളവും കൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഞങ്ങളുടെ കപ്പലിലെ എല്ലാ ഭക്ഷണ സാധനങ്ങളും...എന്തിനധികം , വെള്ളം പോലും തീര്ന്നു..

എന്നാലും....തിരിഞ്ഞു നോക്കുമ്പോൾ , വലിയ ആത്മ സംതൃപ്തി തോന്നുന്നു.

നമുക്കുള്ളത് മറ്റുള്ളവർക്ക്  പങ്കു വക്കുന്നതിനെ സുഖം......അതും അവര്ക്ക് ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടത്തിൽ നൽകുമ്പോൾ അനുഭവിക്കുന്ന സന്തോഷം..... ജീവിതത്തിൽ ആദ്യമായി ഞാൻ അനുഭവിച്ചു....

പ്രിയപ്പെട്ടവർക്കു നമ്മൾ എന്തും നല്കും.
പക്ഷെ , ഒരു ബന്ധവുമില്ലാതവർക്കു...തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്ടെങ്കിലും കൊടുക്കുമ്പോൾ ഉള്ള ആ അവസ്ഥ, അതിനെ പറ്റി എനിക്ക് പറയാനുള്ളത് ഇത്ര മാത്രം..

ആരോ പറഞ്ഞ പോലെ .

"“You have not lived today until you have done something for someone who can never repay you.”


3 comments:

ajith said...

മഹനീയമായ പ്രവര്‍ത്തി.
അനുമോദനങ്ങള്‍

സുധി അറയ്ക്കൽ said...

അഭിവാദ്യങ്ങൾ ......

Naveen said...

Thankyou


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...