വെറുതെയിരിക്കുമ്പോള്‍ തോന്നുന്നത് ....

യാത്ര വിവരണം മുഴുവന്‍ വായിക്കാന്‍...ഇവിടെ ക്ലിക്കിയെ...
==========================================================11 th ഡിസംബര്‍ ..
ഞാന്‍ നാളെ ചൈനയില്‍ എത്തും.. .ഞാന്‍ പുറപ്പെട്ടത്‌ 7th നവംബര്‍ ആണ്...
Mexico കഴിഞ്ഞു .USA യുടെ coasil കൂടെ സഞ്ചരിച്ചു . .. Mexico യില്‍ നിന്നും 70 മൈല്‍ എങ്കിലും ഉണ്ടാകും USA.
അത് കഴിഞ്ഞു കഴിഞ്ഞു പസിഫിക് സമുദ്രത്തിലൂടെ കുറെ പോയി , ഒരു 1500 mile സഞ്ചരിച്ചു, ജപ്പാന്‍ എത്തി. .
ജപ്പാന്‍ ക്രോസ് ചെയ്തു ചൈനയിലേക് പോണം .
1500 mile ദൂരം കര ഒരല്പം പോലും കാണാതെയാണ് സഞ്ചാരം..


ഇന്ന് ഞാന്‍ നിങ്ങളോട് അല്പം ഭക്ഷണ കാര്യം പറയട്ടെ....???യാത്രാ വിവരണം എന്ന് പറഞ്ഞു , ഭക്ഷണ വിവരണം ആയി എന്ന് കരുതരുത്...
നടുക്കടലില്‍ ഇരുന്നു , ഇന്ന് ആരോടെങ്കിലും പറയണം എന്ന് തോന്നി...
ഒരു മാസം കര കാണാതെയുള്ള യാത്ര..അതിനിടയില്‍ ആവി പറക്കുന്ന പുട്ടും ...പഴോം....പിന്നെ, അപ്പവും എല്ലാം ഓര്‍ത്തപ്പോള്‍..
നമ്മള്‍ പറയാറില്ലേ..വായി കപ്പല്‍ ഓടിക്കാനുള്ള വെള്ളം നിറഞ്ഞു എന്ന്..?
ആ കൊതി ഞാന്‍ അങ്ങ് അടക്കി....

അല്ലേല്‍ തന്നെ..നടുക്കടലിലാ..ഇനി എന്റെ വായിലെ വെള്ളം കൊണ്ട്..വേണ്ട , 1500 മൈല്‍ ഞാന്‍ 1600 മൈല്‍ ആക്കുന്നില്ല..

കപ്പലിലെ ഭക്ഷണം :

"""ടത്തെ morning breakfast കഴിച്ച് ഞാന്‍ മടുത്തു ,.എവിടെ ഉണ്ടല്ലോ രാവിലെ
omlet ബ്രെഡ്‌ റോസ്റ്റ് .അതില്‍ ബട്ടര്‍ തേച്ചു തരും .പിന്നെ ഉരുളകിഴങ്ങ് വേവിച്ചു തരും ,പിന്നെ മില്‍ക്ക് ഉണ്ടാവും .
ഇതൊക്കെ നമ്മള് മലയാളികള്‍ക്ക് ദഹിക്കുമോ , എന്നും കഴിച്ചാല്‍ ?(ദഹിക്കുന്നവര്‍ ഉണ്ടാകും,,ഞാന്‍ ഒരു നാടന്‍ ആണേ......അതോണ്ട് പറഞ്ഞതാ....)
1-2 ആഴ്ചത്തേക് നല്ല രസം ആയി തോന്നും .പിന്നെ അതു കഴിക്കാന്‍ തന്നെ മടി ആവും .

 

ജ്യൂസ്‌ എന്ന് പേര് മാത്രാ ഉള്ളു ..

നമ്മള് ടൌണില്‍ പോയി "ഏയ്‌ ചേട്ടാ ഒരു മുന്തിരി ജ്യൂസ്‌ എന്ന് പറയുമ്പോള്‍ പുള്ളികാരന്‍ ആ വലിയ ഭരണിയില്‍ നിന്നും കുറച്ചു മുന്തിരി എടുത്തു ജ്യൂസ്‌ ജാറിലേക്ക് ഇട്ടു ഒരു ഗ്ലാസ് എടുത്തു വെച്ച് അതിലേക്കു പഞ്ചസാര വെള്ളം ഒഴിച്ച് ഐസ് പൊടിച്ചിട്ട് കിട്ടന്ന ജ്യൂസ്‌ ഉണ്ടല്ലോ ?അതിന്റെ അടുത്തൊന്നും ഇതു വരില്ല .ആ ഗ്ലാസ്‌ കാലിയാക്കുമ്പോള്‍ ചെറിയ പത വരില്ലേ ?അപ്പോള്‍ നമ്മള് അതു വലിച്ചു കുടിക്കില്ലേ ?


ഇവിടെ എന്താ വെറും പച്ച വെള്ളം മാതിരി ഒരു സാധനം .വെറുതെ taste നു കുടിക്കാം എന്നല്ലാതെ എന്തു പറയാന്‍ .പിന്നെ നമ്മടെ വീട്ടില് ഞാന്‍ അബ്ദുള്ളക്കാടെ റേഷന്‍ കടയില്‍ പോയി 8 രൂപ 50 പൈസക്ക് പച്ചരി മേടിച്ചോണ്ട് വന്നിട്ട് അതു കഴുകി വാരി ശശി ചേട്ടന്റെ മില്ലില്‍ കൊണ്ടുപോയി "ചേട്ടാ പുട്ടിനു പൊടിക്ക് എന്ന് പറയുമ്പോള്‍ പുള്ളിക്കാരന്‍ അതു പൊടിച്ചു കയിലെക്ക് തരും . നമ്മള് 25 രൂപേം കൊടുത്തു അതു വാങ്ങി അമ്മക്ക് കൊണ്ടോയി കൊടുക്കും .ഞാന്‍ രാവിലെ എഴുന്നേറ്റു പല്ല് തേച്ചു വരുമ്പോള്‍ അമ്മ നല്ല ആവി പറക്കണ പുട്ട് എടുത്തു വെച്ചേക്കും .



അതിലേക്കു കൈ അങ്ങോട്ട്‌ വെക്കുമ്പോള്‍ ഉള്ള സുഖം ഉണ്ടല്ലോ ..എല്ലാം മിസ്സ്‌ ചെയുന്നു .പിന്നെ നല്ല പച്ച തേങ്ങ പോതിച്ചു അതെടുത്തു പൊട്ടിച്ചു അരച്ച് മല്ലിപോടിം മൊളക് പോടിം പിന്നെ തേങ്ങ അരച്ചതും കുറച്ചു തേങ്ങ കൂടി അരിഞ്ഞു ഇട്ടിട്ടു അതിലേക്കു
വേവിച്ച കടല എടുത്തു എട്ടു തിളപ്പിച്ച്‌ അങ്ങ് വാങ്ങി എടുത്തു കുറച്ചു കരിവേപ്പിലേം കൂടെ ഇട്ടാല്‍ ഉണ്ടല്ലോ ..ശോ ..ഹായ് ഹായ് ..എന്നിട്ട് അതങ്ങ് പുട്ടിലേക്ക് 4 തവി അങ്ങ് ഇട്ടു ...കൈ കൊണ്ട് കൊഴച്ചു കഴിയുമ്പോള്‍ കയിന്റെ ഇടയിലുടെ പുട്ട് പുറത്തേക്കു വരും.അതങ്ങ് വായിലേക്ക് വെക്കുമ്പോള്‍ ഉണ്ടല്ലോ ?അന്നത്തെ ദിവസം തന്നെ ഒരു സുഖമാ .

ഇതു രാവിലെ എഴുന്നേല്‍ക്കുന്നത്‌ തന്നെ " ദൈവമേ ഇന്നും omlet തിന്നു പണ്ടാരം അടങ്ങാണല്ലോ " എന്ന് വിചാരിചോണ്ടാ ...

Havooo..ഇതെല്ലാം നിങ്ങളോട് പറഞ്ഞപ്പോള്‍ തന്നെ ഒരാശ്വാസം..


(തുടരും...
അടുത്ത പോസ്റ്റ്‌ .....

=====================
Rolling എന്ന ഒരു കിടിലന്‍ പ്രതിഭാസം ഉണ്ട്...ഹെന്റമ്മോ ....ഓര്‍ക്കാന്‍ വയ്യ..
പിന്നെ, കഥകളില്‍ മാത്രം വായിച്ചറിവുള്ള.. പവിഴ ദ്വീപുകള്‍..
മത്സ്യ മഴ ...
അതെല്ലാം അടുത്ത പോസ്റ്റില്‍...
ഇപ്പോള്‍ , കുറച്ചു ബോറടിപ്പിച്ചതില്‍ ക്ഷമിക്കണേ....
എന്നെ തീറ്റ റപ്പായി എന്നൊന്നും വിളിക്കല്ലേ ..ഞാനൊരു പാവല്ലേ.....
====================

6 comments:

ഒരു കുഞ്ഞുമയിൽപീലി said...

സുഹൃത്തേ യാത്രാ കുറിപ്പിന്റെ ശൈലി മാറ്റണം കേട്ടോ ....എഴുത്ത് കാര്യമായി തന്നെ കാണണം ...വായിക്കണം അതിനു കഴിയും മയില്‍പീലിക്ക് ..
എല്ലാ നന്മകളും നേരുന്നു വേറൊരു .:) കുഞ്ഞു മയില്‍പീലി

Naveen said...

@ഒരു കുഞ്ഞുമയില്‍പീലി .....
യാത്രാ കുറിപ്പില്‍ നിന്നും വേറെ ആയതോണ്ടാണ് ഇങ്ങിനെ എഴുതിയത്..
ഇതിനു മുന്‍പ് പോസ്റ്റ്‌ ചെയ്തത് ഒന്ന് വായിച്ചു നോക്കുമോ ?
http://endeswapnam.blogspot.com/p/blog-page_3266.html
1 : യാത്ര
2 : പനാമ കനാല്‍

ഷാജു അത്താണിക്കല്‍ said...

വായിച്ചു
കരയില്‍ എത്തിയാല്‍ ഒരു മട്ടന്‍ അടിച്ചൊ
ആശംസകള്‍

Vp Ahmed said...

Home sickness മാറിയില്ല, അല്ലെ. വീടിനും നാടിനും പുറത്തു പോയി ജോലി ചെയ്യുമ്പോള്‍ ഇതൊക്കെ സാധാരണമാണ്. കുറച്ചു കൂടെ കഴിയുമ്പോള്‍ മാറിക്കൊള്ളും.

krishnakumar513 said...

കാര്യങ്ങള്‍ എല്ലാം മനസ്സിലാകുന്ന രീതിയില്‍ നന്നായി തന്നെ എഴുതുന്നുണ്ട്.പക്ഷെ ഒരു തുടര്‍ച്ച ഇല്ലായ്മ അനുഭവപ്പെടുന്നു,അതു പരിഹരിക്കണം കേട്ടോ.എല്ലാ ആശംസകളും

kochumol(കുങ്കുമം) said...

ഉം ഉം വായിച്ചു .....വയര്‍ നിറച്ചും കഴിച്ചു കഴിഞ്ഞു വായിക്കാന്‍ ഇരുന്നതാ ഇപ്പൊ വീണ്ടും വിശക്കുന്നു ...


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...