ഒളിമ്പ്യന്‍ അന്തോണി ആദം and ഞാന്‍

ആദ്യമേ പറയട്ടെ..എന്റെ ഈ കുമ്പസാരം കൊണ്ട് , എനിക്ക് തന്നെ ദോഷമാകുമോ എന്ന് അറിയില്ല..
എന്റെ ജോലിക്ക് തന്നെ ഒരു ഭീഷണി ആണോ ഇത് ? എനിക്കറിയില്ല....
എന്നാലും കണ്ട സത്യം ഞാന്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു..

നിങ്ങള്‍ ഒരിക്കലെങ്കിലും മോഹന്‍ലാലിന്റെ ഒളിപ്യന്‍ അന്തോണി ആദം എന്ന സിനിമ കണ്ടിട്ടുണ്ടോ?
ഈ ലിങ്കില്‍ ഒന്ന് ക്ലിക്കിയെ..സിനിമയുടെ ഭാഗങ്ങള്‍ കാണാന്‍...എന്നിട്ട് തുടര്‍ന്ന് വായിക്കുക........

അതില്‍ ആ scientist പുറത്തേക്ക് വിടുന്ന ഗ്യാസ് എതാന്നു ഓര്‍ത്തു നോക്കിക്കേ ?
Yes..Phosphine Gas ..The Great Great Poisonous Gas..

ഈ ഗ്യാസ് അടിച്ചിട്ടാണ് നമ്മുടെ എല്ലാ വിധ ധാന്യങ്ങളും വരുന്നത് ..
ഗോതമ്പ് ...മുതലായവ പോലും..കേടാവാതിരിക്കാന്‍..!!
ഇനി ഇത് ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ചു കുഴപ്പം ഒന്നും ഇല്ല.ഇത് വളരെ സാധാരണം ആണ് എന്നോ മറ്റോ ഉണ്ടോ ?
എനിക്ക് വലിയ പിടിപാടില്ല..
നിങ്ങള്‍ക്ക് പറഞ്ഞു തരാനാവുമോ ???
ഞാന്‍ നേരിട്ട് കണ്ടു കൊണ്ടിരിക്കുന്നു..... ഇത്...
സംശയ നിവാരണത്തിനായി എന്നെ ഒന്ന് സഹായിക്കുമോ ..???

===============================================
225 മീറ്റര്‍ നീളവും , 32 മീറ്റര്‍ വീതിയും ഉള്ള കാര്‍ഗോ കപ്പലില്‍ ആണ് ഞാന്‍.
കാര്‍ഗോ എന്ന് വച്ചാല്‍ , യാത്രക്കാര്‍ക്കുള്ള കപ്പല്‍ അല്ല...സാധനങ്ങള്‍ കൊണ്ട് പോകുന്നതിനും മറ്റുമുള്ളത്‌...
75,000 ടണ്‍ ആണ് കപാസിറ്റി ..സോയാബീന്‍ എന്ന ധാന്യം..
അതിലും ഈ Phosphine ആണ് അടിച്ചിരിക്കുന്നത്‌ ...
ഞങ്ങള്‍ അങ്ങോട്ട്‌ പോകില്ല .
പോകണമെങ്കില്‍ ഗ്യാസ് ഫില്‍റ്റര്‍ മാസ്ക് ധരിക്കും .. 

Inside Cargo Ship : 
Killing Gas..കുറച്ചധികം ആയാല്‍ ശ്വസിക്കുന്നവന്‍ മരിക്കും . 
ഇതു ഗ്യാസ് ആയിട്ടല്ല ഞങ്ങളുടെ ഷിപ്പില്‍  അടിക്കുന്നത്  ..
ഇതിന്റെ ടാബ്ലെറ്റ് ഉണ്ട് .അതു കാര്‍ഗോയുടെ കൂടെ ഇടും .


അതു പതുക്കെ ഗ്യാസ് പുറത്തേക്ക് വിടും ..ആ ടാബ്ലെറ്റ് ഇത്രയും വലിയ ടാങ്കില്‍ നിന്നും ആരെടുക്കം ??? Foodball കളിയ്ക്കാന്‍ ഉള്ള സ്ഥലം ഉണ്ട് ഒരു കാര്‍ഗോ റൂമില്‍ ..അതുപോലത്തെ 7 റൂമുകള്‍ ഉണ്ട് ...


ഇതിന്റെ സത്യാവസ്ഥ അറിയാമോ , ആര്‍ക്കെങ്കിലും ????

10 comments:

khaadu.. said...

ഇതിനെ കുറിച്ച് അറിയുന്നവര്‍ പറയട്ടെ... ഇനി വരുന്നവരുടെ കംമെന്റിനായി കാത്തിരിക്കുന്നു...

kochumol(കുങ്കുമം) said...

നവീന്‍ എല്ലാരും പറഞ്ഞു കഴിഞ്ഞു ഞാന്‍ പറയാം ട്ടോ ? മുന്തിരിയില്‍ തുരിശ് മുക്കുന്നത് എന്തിനെന്ന് ഞാന്‍ ചോദിച്ചു നടക്കുകയാ ..അതും കൂടെ ഒന്നറിയട്ടെ ..എന്നിട്ട് വേണം ഒരു പോസ്റ്റ്‌ ഇടാന്‍ ...ഇനി മുന്തിരിയുടെ പുറകെ പോകല്ലേ അത് ഞാന്‍ തിരക്കി കണ്ടു പിടിച്ചു തരാം ...ഇത് എല്ലാരും പറയട്ടെ നോക്കാം ആര്‍ക്കൊക്കെ അറിയാമെന്ന് .......അതില്‍ ഇരിക്കുന്ന പേരക്ക കണ്ടപ്പോള്‍ കൊതി വരനൂ ....

പട്ടേപ്പാടം റാംജി said...

അറിയുന്നവര്‍ പറയട്ടെ.

M. Ashraf said...

ഇതില്ലാതെ നമുക്ക് ഒന്നും സൂക്ഷിക്കാനാവില്ല, അതിന്റേതായ ദോഷങ്ങളും കാണും. എന്‍ഡോസള്‍ഫാന്‍ പോലെ.

ശ്രീക്കുട്ടന്‍ said...

നമ്മള്‍ പോലുമറിയാതെ എന്തുമാത്രം വിഷങ്ങളടങ്ങിയ വസ്തുക്കളാണ് നാം ദിനേന ഉപയോഗിക്കുന്നത്..ആഹാരപദാര്‍ത്തങ്ങളിലൂടെയും വായുവിലൂടെയും മറ്റു പലവിധത്തിലും ആ വിഷം നമ്മുടെ ഉള്ളില്‍ വന്നെത്തിക്കൊണ്ടിരിക്കുന്നു...ഭീകരമായ ഒരവസ്ഥ തന്നെയാണിത്...

നവീന്‍..ഒരു സംശയം..ഇതിന്റെ ലേബല്‍ യാത്രാവിവരണം എന്നു വേണമായിരുന്നോ.....

ശ്രീക്കുട്ടന്‍ said...
This comment has been removed by the author.
Mohiyudheen MP said...

നമ്മള്‍ പോലുമറിയാതെ എന്തുമാത്രം വിഷങ്ങളടങ്ങിയ വസ്തുക്കളാണ് നാം ദിനേന ഉപയോഗിക്കുന്നത്.

ഇതിനെ കുറിച്ച് അറിയുന്നവര്‍ പറയട്ടെ...

ബെഞ്ചാലി said...

വെളുത്തുള്ളിയുടെ മണവും തീപിടിക്കുന്നതുമായ വിഷവാദകമാണത്. ചില സ്ഥലങ്ങളിൽ പെസ്റ്റ് കൺട്രോളിന് ഉപയോഗിക്കുന്നുണ്ട്. ഈ അടുത്ത് സൌദിയിലെ ജിദ്ധയിൽ ഇതുപോലുള്ള ഗ്യാസ് ഉപയോഗിച്ചാണെന്ന് തോന്നുന്നു, രണ്ട് കുട്ടികൾ മരിച്ചു.. ഒരു ഈജിപ്ഷ്യൻ അദ്ദേഹത്തിന്റെ റൂമിൽ ഉപയോഗിച്ച് വീട് പൂട്ടി ഇറങ്ങി.. എന്നാൽ തൊട്ടടുത്ത ഫ്ലാറ്റിലേക്ക് ഈ ഗ്യാസ് എത്തി അവിടെ ഉറങ്ങുകയായിരുന്ന രണ്ട് കുഞ്ഞുങ്ങളുടെ ജീവനെടുത്തു...
അശ്രദ്ധ വലിയ അപകടമുണ്ടാക്കും.

Pheonix said...

വായു ഭക്ഷണം കഴിക്കാമെന്നു വെചാലും അവിടെയും..ഹൊ വയ്യ..

Manoj മനോജ് said...

http://www.epa.gov/opprd001/factsheets/phosphine.pdf


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...