യാത്ര...

യാത്ര വിവരണം മുഴുവന്‍ വായിക്കാന്‍...ഇവിടെ ക്ലിക്കിയെ...


ഞാന്‍ നവീന്‍...പെരുമ്പാവൂര്‍ താമസം.
യാത്രാവിവരണം എന്ന് പറയുമ്പോള്‍ , നിങ്ങള്‍ക്ക് ഒരു പക്ഷെ ഓര്‍മ്മ വരുന്നത് ഏഷ്യാനെറ്റിലെ "സഞ്ചാരം" പരിപാടിയെ കുറിച്ചായിരിക്കും..

അതല്ല കേട്ടോ...എന്റേത്..ഇത് കഞ്ഞികുടിക്ക്കാന്‍ വേണ്ടിയുള്ള യാത്ര...
സോറി...ഞാന്‍ പറഞ്ഞില്ല....ഞാന്‍ മെര്‍ച്ചന്റ് നേവിയില്‍ ഓഫീസര്‍ ആണ്.

എത്ര രാജ്യം കാണാം ..എന്ത് സുഖമാ  ..എന്ന് കരുതുന്നുണ്ടോ..? ആദ്യം ഇതൊന്നു കണ്ടേ..എന്നിട്ട് പറ..



യാത്ര..അതെനിക്കെന്നും ഇഷ്ടമാണ്...
ട്രെയിനിങ്ങിന്റെ ഭാഗമായി ഒട്ടനവധി രാജ്യങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്..
പക്ഷെ, ഞാന്‍ എവിടെ പോയാലും , എന്റെ കൂടെ ഒരാള്‍ കൂടി ഉണ്ടാകും..
തെറ്റിദ്ധരിക്കരുത് കേട്ടോ."എന്റെ ഡയറി ..."..ആണത്..

ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന എന്റെ ചിന്തകള്‍  എല്ലാം പകര്‍ത്തി വക്കാന്‍  വേണ്ടി..

എവിടെ പോയാലും ,എത്ര രാജ്യത്ത് ചെന്നാലും , നമ്മുടെ നാടിന്റെ സുഖം...ഞാന്‍  ഒരിക്കലും കണ്ടിട്ടില്ല..
രാവിലെ നമ്മള്‍ മലയാളികള്‍ പുട്ടും പഴവും കൂടി അടിച്ചു വീക്കുന്നത് , ഈ stupid foreigners നു മനസ്സിലാവുമോ?
കടുപ്പത്തില്‍ ഒരു ചായ കുടിച്ചു , പത്രം വായിചിരിക്കുന്നതിന്റെ സുഖം...ഇത് വല്ലതും അവര്‍ക്ക് പറഞ്ഞിട്ടുള്ളതാണോ ?



November-5-2011 നാണ് ഞാന്‍ ആദ്യമായി ജോലിക്ക് വേണ്ടി കറങ്ങാന്‍ പോകുന്നത്...
ഇവിടെ നിന്നും നേരെ പനാമ...
നോര്‍ത്ത് അമേരിക്ക, സൌത്ത് അമേരിക്ക എന്നിവയുടെ ഇടയിലാണ് പനാമ..
പസിഫിക്  സമുദ്രത്തെയും , അത്ലാന്റിക് സമുദ്രത്തെയും വേര്‍തിരിക്കുന്ന ഒരു കനല്‍..
കുളംബിയയോടു  ചേര്‍ന്നത്‌....

എന്തിനാ  പനാമ വരെ പോകുന്നത് , നമ്മുടെ കൊച്ചിയില്‍ നിന്നും പോയാല്‍ പോരെ എന്ന് തോന്നുന്നുണ്ടോ?
" കനാല്‍ ലോക്ക് " ഉള്ളിടത്തെ ഷിപ്‌ കയറാന്‍ കഴിയൂ..
ലെവല്‍ difference ഉള്ള രണ്ടു ഭാഗങ്ങളെ തമ്മില്‍ കണക്ട് ചെയ്യുന്നതാണ് " കനാല്‍ ലോക്ക് "
കനാല്‍ ലോക്കിനെ കുറിച്ചറിയാന്‍ ദേ ..ഇവിടെ നോക്കിക്കേ...

============================================================
ഒരു പാട് വിശേഷങ്ങള്‍ ഉണ്ട് പറയാന്‍..നിങ്ങള്‍ക്ക് കേള്‍ക്കാന്‍ താല്പര്യം ഉണ്ടോ?
ഉണ്ടെങ്കില്‍ പോരെ..
അതിനു മുന്‍പ്, കുറച്ചു ഫോട്ടോസ് കണ്ടോ..

FROM GREAT BARRIER REEF IN AUSTRALIA.NO TOURIST IN THE WORLD CAN SEE THIS VIEW..


FROM ITALY



IN SHIP


WORLDS ONLY BRIDGE,WHICH IS CONNECTED TO TWO CONTINENTS(ASIA &EUROPE)

ഇതെല്ലാം ട്രെയിനിങ്ങിന്റെ ഭാഗമായി ഉണ്ടായ യാത്രയുടെ കുറച്ചു ഭാഗങ്ങള്‍ ആണ്..
പനാമയില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടു..8/11/2011 ന്.
(തുടരും....)

8 comments:

ശ്രീക്കുട്ടന്‍ said...

നവീന്‍,

യാത്രകള്‍ ..അതതിസുന്ദരമായ അനുഭവങ്ങള്‍ തന്നെയാണ്.അലറിപ്പാഞ്ഞുവരുന്ന തിരമാലകളെകീറിമുറിച്ച് പോകുന്ന അനുഭവം...
വിവരണാതീതമാണു..


ഒരു ചെറിയ നിര്‍ദ്ദേശം..ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്നു മാറ്റൂ..സത്യമായും അല്‍പ്പനേരം നോക്കിയിരുന്നപ്പോള്‍ കണ്ണിനു നല്ല കഴപ്പനുഭവപ്പെടുന്നു.ഇളം നിറം അല്ലെങ്കില്‍ വെള്ള അതാണുചിതം..അതുപോലെ തന്നെ ഗാഡ്ജറ്റുകള്‍ ഒക്കെയൊന്ന്‍ ക്രമീകരിച്ച് വശങ്ങളിലാക്കുക..

Anurag said...

നന്നായി എഴുതി

Elayoden said...

എവിടെ പോയാലും ,എത്ര രാജ്യത്ത് ചെന്നാലും , നമ്മുടെ നാടിന്റെ സുഖം...ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല..

നല്ല വിവരണം. കൊതിപ്പിക്കുന്ന ചിത്രങ്ങളും, തുടര്‍ന്നും യാത്ര ചെയ്യുക, ജന്മ നാടിന്റെ മഹാത്മ്യം എന്നും മുറുകെ പിടിച്ചു കൊണ്ട്...

ആശംസകള്‍...

Sabu Hariharan said...

മനോഹരമായി തുടങ്ങി. തുടർന്നുള്ള ഭാഗങ്ങൾ വരട്ടെ. ആശംസകൾ.

Sabu Hariharan said...

turiest/tourist ?

പട്ടേപ്പാടം റാംജി said...

തുടക്കം നന്നായിരിക്കുന്നു. ബാക്കി വിവരങ്ങള്‍ കൂടി പോന്നോട്ടെ.
പുതിയ സ്ഥലങ്ങളെയും അവിടത്തെ രീതികളെയും കുറിച്ച് അറിയാന്‍ യാത്രാവിവരണങ്ങള്‍ നന്നായി ഉപകരിക്കുന്നു.

Vp Ahmed said...

കുറെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞു. ഇനിയും കാത്തിരിക്കാം കൂടുതല്‍ വിവരണങ്ങള്‍ക്കായി.

Echmukutty said...

ഞാനും ഉണ്ടേ കൂടെ... അടുത്ത ഭാഗം വരട്ടെ... വേഗം വേഗം വരട്ടെ...


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...