എന്റെ രക്തം

എന്റെ പേനാ  എന്നെ തോൽപ്പിക്കുന്നു .
അവയെ കീഴടക്കാൻ ഞാൻ എന്റെ
രക്തം കൊണ്ട് നാനാവയെ നിറച്ചു
എന്നിട്ടും  അവ എന്നേ തോല്പിച്ചതു
അവയുടെ അഗ്രഹങ്ങൾ ഒ ടിച്ചുകൊണ്ടായിരുന്നു

പിന്നീട് ഞാൻ ആയുധം ആക്കിയതു എന്ടെ
സ്വന്തം കൈവിരൽ തന്നെ ആയിരുന്നു
പിന്നെയും അവർ എന്നെ തോൽപിച്ചതു
എൻറെ കടലാസ് കഷണങ്ങളിലേക്ക്
ചെളി വാരി എരിഞ്ഞുകൊണ്ടയിരുന്നു

പരാജയം സമ്മതിക്കാതെ നാൻ വായുവിൽ എഴുതി
പക്ഷേ അവയും എന്നേ ദയനീയമായി തോല്പിച്ചു
ഒരു കൊടുംകാറ്റു കൊണ്ടു അവയെ മാച്ചു കളഞ്ഞു
പരാജയം  സമ്മതിക്കാതെ നാൻ എന്റെ ഹൃദയത്തിൽ എഴുതി
അപ്പോളാണ് ഞാനാസത്യം അറിഞ്ഞതു
എന്ടെ ഹൃദയത്തിൽ എഴുതാൻ
എന്ടെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു എന്ന്






ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...