ഒളിമ്പ്യന്‍ അന്തോണി ആദം and ഞാന്‍

ആദ്യമേ പറയട്ടെ..എന്റെ ഈ കുമ്പസാരം കൊണ്ട് , എനിക്ക് തന്നെ ദോഷമാകുമോ എന്ന് അറിയില്ല..
എന്റെ ജോലിക്ക് തന്നെ ഒരു ഭീഷണി ആണോ ഇത് ? എനിക്കറിയില്ല....
എന്നാലും കണ്ട സത്യം ഞാന്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു..

നിങ്ങള്‍ ഒരിക്കലെങ്കിലും മോഹന്‍ലാലിന്റെ ഒളിപ്യന്‍ അന്തോണി ആദം എന്ന സിനിമ കണ്ടിട്ടുണ്ടോ?
ഈ ലിങ്കില്‍ ഒന്ന് ക്ലിക്കിയെ..സിനിമയുടെ ഭാഗങ്ങള്‍ കാണാന്‍...എന്നിട്ട് തുടര്‍ന്ന് വായിക്കുക........

അതില്‍ ആ scientist പുറത്തേക്ക് വിടുന്ന ഗ്യാസ് എതാന്നു ഓര്‍ത്തു നോക്കിക്കേ ?
Yes..Phosphine Gas ..The Great Great Poisonous Gas..

ഈ ഗ്യാസ് അടിച്ചിട്ടാണ് നമ്മുടെ എല്ലാ വിധ ധാന്യങ്ങളും വരുന്നത് ..
ഗോതമ്പ് ...മുതലായവ പോലും..കേടാവാതിരിക്കാന്‍..!!
ഇനി ഇത് ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ചു കുഴപ്പം ഒന്നും ഇല്ല.ഇത് വളരെ സാധാരണം ആണ് എന്നോ മറ്റോ ഉണ്ടോ ?
എനിക്ക് വലിയ പിടിപാടില്ല..
നിങ്ങള്‍ക്ക് പറഞ്ഞു തരാനാവുമോ ???
ഞാന്‍ നേരിട്ട് കണ്ടു കൊണ്ടിരിക്കുന്നു..... ഇത്...
സംശയ നിവാരണത്തിനായി എന്നെ ഒന്ന് സഹായിക്കുമോ ..???

===============================================
225 മീറ്റര്‍ നീളവും , 32 മീറ്റര്‍ വീതിയും ഉള്ള കാര്‍ഗോ കപ്പലില്‍ ആണ് ഞാന്‍.
കാര്‍ഗോ എന്ന് വച്ചാല്‍ , യാത്രക്കാര്‍ക്കുള്ള കപ്പല്‍ അല്ല...സാധനങ്ങള്‍ കൊണ്ട് പോകുന്നതിനും മറ്റുമുള്ളത്‌...
75,000 ടണ്‍ ആണ് കപാസിറ്റി ..സോയാബീന്‍ എന്ന ധാന്യം..
അതിലും ഈ Phosphine ആണ് അടിച്ചിരിക്കുന്നത്‌ ...
ഞങ്ങള്‍ അങ്ങോട്ട്‌ പോകില്ല .
പോകണമെങ്കില്‍ ഗ്യാസ് ഫില്‍റ്റര്‍ മാസ്ക് ധരിക്കും .. 

Inside Cargo Ship : 
Killing Gas..കുറച്ചധികം ആയാല്‍ ശ്വസിക്കുന്നവന്‍ മരിക്കും . 
ഇതു ഗ്യാസ് ആയിട്ടല്ല ഞങ്ങളുടെ ഷിപ്പില്‍  അടിക്കുന്നത്  ..
ഇതിന്റെ ടാബ്ലെറ്റ് ഉണ്ട് .അതു കാര്‍ഗോയുടെ കൂടെ ഇടും .


അതു പതുക്കെ ഗ്യാസ് പുറത്തേക്ക് വിടും ..ആ ടാബ്ലെറ്റ് ഇത്രയും വലിയ ടാങ്കില്‍ നിന്നും ആരെടുക്കം ??? Foodball കളിയ്ക്കാന്‍ ഉള്ള സ്ഥലം ഉണ്ട് ഒരു കാര്‍ഗോ റൂമില്‍ ..അതുപോലത്തെ 7 റൂമുകള്‍ ഉണ്ട് ...


ഇതിന്റെ സത്യാവസ്ഥ അറിയാമോ , ആര്‍ക്കെങ്കിലും ????

ദുഷ്യന്തന്റെ മുദ്രമോതിരം





ഞാന്‍ പോയി വരും വരെ ,നിനക്കെന്നെ ഓര്‍ക്കാന്‍ എന്റെ സമ്മാനം.."എന്റെ ബ്ലോഗ്‌.."
"ബ്ലോഗോ..???" ....
ദുഷ്യന്തന്‍ കൊടുത്ത പോലെ ഒരു മോതിരവും പ്രതീക്ഷിച്ചു നിന്ന അവളൊന്നു ഞെട്ടി..


"അതെ...നീ അതില്‍ എഴുതണം..എന്റെ പേരില്‍..നിന്റെ കവിതയും കഥകളും..ദൂരെ ഇരുന്നു ഞാന്‍ അത് വായിക്കും.."
ബ്ലോഗും ക്ലീഗും എന്ന് പറഞ്ഞു , ബ്ലോഗെഴുത്തിനെ തന്നെ പരിഹസിച്ചിരുന്ന അവളുടെ അനിഷ്ടം, അവന്റെ കണ്ണീരിനു മുന്‍പില്‍ അലിഞ്ഞില്ലാതായി...


ചവറു ബ്ലോഗെന്ന പേരില്‍ ഇതിനകം തന്നെ പ്രശസ്തിയാര്‍ജിച്ചിരുന്ന അവന്റെ ബ്ലോഗിനെ നന്നാക്കി എടുക്കാന്‍ , അവനിതെ ഒരു മാര്‍ഗം കണ്ടുള്ളൂ...
പ്രണയത്തിന്റെ പേരില്‍ , വിരഹത്തിന്റെ പേരില്‍..അവളെ മുതലെടുക്കുക...
അത്യാവശ്യം നന്നായി എഴുതി കോളേജില്‍ പേരെടുത്തിരുന്ന അവളെ , കൂട്ടുകാരോട് ബെറ്റ് വച്ച് പ്രണയിക്കുമ്പോള്‍ , അവന്റെ മനസ്സില്‍ ഈ ഒരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു..
ഒടുവില്‍ ഈറന്‍ മിഴികളുമായി നിന്ന അവളെ , കമന്‍റു കൊണ്ട് പ്രോല്‍സാഹിപ്പിക്കാം എന്ന് പറഞ്ഞു , അവന്‍ സൈന്‍ ഓഫ്‌ ചെയ്തു....അവന്റെ അക്കൗണ്ട്‌ , അന്ന് മുതല്‍ അവളുടെതായി..


പിറ്റേന്ന് ബൂലോകം ഉണര്‍ന്നത് , ഒരു കിടിലന്‍ ന്യൂസും ആയിട്ടാണ്...
പഞ്ചാര പൈങ്കിളി..(അതായിരുന്നു അവന്റെ പേര്) ,ദേ ഒരു അടിപൊളി കഥ എഴുതിയിരിക്കുന്നു..
പിന്നെ അതായി ചര്‍ച്ചാ വിഷയം..
ഒടുവില്‍ ഏറ്റവും നല്ല കഥ കൃത്ത് , നോവലിസ്റ്റ് ആയി..അവനിലൂടെ അവള്‍ പെരെടുക്കുമ്പോള്‍.അവന്റെ inbox പ്രണയ ലേഖനം കൊണ്ട് നിറഞ്ഞു..
അവളുടെ ചില സുഹൃത്തുക്കളും അതില്‍ ഉണ്ടായിരുന്നു..

പതുക്കെ പതുക്കെ അവന്റെ കൂട്ടുകാരും..അവളുടെ കൂട്ടുകാരികള്‍ അവനിലൂടെ അവള്‍ക്കു തന്നെ അയക്കുന്ന പ്രണയ ലേഖനങ്ങളും..അവള്‍ ആസ്വദിക്കാന്‍ തുടങ്ങി...
ബ്ലോഗും കൂട്ടുകാരും ചാറ്റിങ്ങും ഇല്ലാത്ത ഒരു ലോകം അവള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും പറ്റാതായി ..
അവനിലൂടെ അവള്‍ ആ ലോകത്ത് പാറി നടന്നു.........


പ്രവാസ ജീവിതം കഴിഞ്ഞു , അവന്‍ തിരിച്ചു വരുമ്പോള്‍....
ശകുന്തളയോടൊപ്പം , അവന്റെ മുദ്ര മോതിരമായ ബ്ലോഗും അവനു നഷ്ടപ്പെട്ടിരുന്നു.....................

(കടപ്പാട് : എന്റെ ഒരു സുഹൃത്തിന്.....)

വള്ളത്തോൾ നാരായണമേനോൻ


ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 


========================================================================
ആധുനിക കവിത്രയത്തിലെ മൂനാമത്തെ കവിയെ കുറിച്ചാണ് ഇനി പറയുന്നത്..

വള്ളത്തോളിന്റെ ഒരു കവിത കേള്‍ക്കൂ..
(വന്ദിപ്പിന്‍  മാതാവിനെ..)


മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . മലയാളഭാഷാ കവിത്രയങ്ങളിൽ ശബ്ദ സുന്ദരനും, സർഗ്ഗാത്മകകൊണ്ട് അനുഗ്രഹിത നുമായിരുന്ന മഹാകവി വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും മതസൌഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്രലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷു കാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിച്ചുറച്ച് വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ.


ജീവചരിത്രം

1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ജനിച്ചു.സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കം പഠിച്ചു.1905-ൽ തുടങ്ങിയവാല്മീകി രാമായണ വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ബധിരനായി. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപരായി. 1958 മാർച്ച് 13-ന് അന്തരിച്ചു.

വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.

വള്ളത്തോൾ നാരായണ മേനോൻ

വള്ളത്തോൾ നാരായണ മേനോൻ
ജനനം1878 16 ഒക്ടോബർ
തിരൂർകേരളം
മരണം1958 മാർച്ച് 13(പ്രായം 79)
തൊഴിൽമഹാകവി, വിവർത്തകൻ
ദേശീയത ഇന്ത്യ
പ്രധാനപ്പെട്ട കൃതികൾഎന്റെ ഗുരുനാഥൻ

ജനനം

1878 ഒക്ടോബർ 16ന് തിരൂരിനു സമീപം ജനിച്ചു.

ബാല്യം

സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കം പഠിച്ചു.

ആദ്യകാല രചനകൾ

1905ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907 പൂർത്തിയാക്കി.

സാഹിത്യപ്രവർത്തനം

1915ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു.അതേ വർഷം കേരളോദയത്തിന്റെ പത്രാധിപരായി. 

കേരള കലാമണ്ഡലം

കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ്.

ആരാധകർ

വള്ളത്തോൾ ഒരുപാടു പേരുടെ ആരാധനാപാത്രവുമായിന്നു. മലയാളസാഹിത്യവിമർശന രംഗത്തെ കുലപതി കുട്ടിക്ർഷ്ണമാരാർ വള്ളത്തോളിന്രെ കേട്ടെഴുത്തുകാരനായിരുന്നു എന്നത് ഒരത്ഭുതമല്ല. വള്ളത്തോളിനെ സ്തുതിച്ച് ഒരു ശ്ലോകം-

തള്ളപ്പെട്ടുള്ളൊരസ്മന്മ്ർത കഥകളിയിൽ ജീവനാരാവഹിച്ചൂ

കള്ളം വിട്ടാരുന്മ്മൾക്കരുളിയതതിലും പുത്തനാം ന്ര്ത്തരുപം

പിള്ളേർക്കൊത്തോരു നമ്മെ പിത്ർസദ്ർശമതിൽ പിച്ചവെപ്പിച്ചതാരാ

വള്ളത്തോൾ വെൽവുകിക്കേരള കലാമണ്ഡലാഖണ്ഡപുണ്യം.

പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കവിത ഒറ്റപ്പാലം സാഹിത്യപരിഷത്തിൽ അവതരിപ്പിച്ച ശേഷം കവി വള്ളത്തോളിനെ സാഷ്ടാംഗം നമസ്കരിച്ചത് ചരിത്രം.

സ്വാതന്ത്ര്യസമരം

സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം - എന്നു പാടിയ കവി. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഒരുപാട് ഏഴുതിയിട്ടുണ്ട്.

രചനകൾ

കൃതി‌പ്രസാധകർവർഷം
അച്ഛനും മകളുംമംഗളോദയം-തൃശ്ശൂർ1936
അഭിവാദ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1956
അല്ലാഹ്-1968
ഇന്ത്യയുടെ കരച്ചിൽവെള്ളിനേഴി-പാലക്കാട്1943
ഋതുവിലാസംവിദ്യാവിലാസം-കോഴിക്കോട്1922
എന്റെ ഗുരുനാഥൻവെള്ളിനേഴി-പാലക്കാട്1944
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപംഎ.ആർ.പി-കുന്നംകുളം1917
ഓണപ്പുടവവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1950
ഔഷധാഹരണംമംഗളോദയം-തൃശ്ശൂർ1915
കാവ്യാമൃതംശ്രീരാമവിലാസം-കൊല്ലം1931
കൈരളീകടാക്ഷംവി.പി-തിരുവനന്തപുരം1932
കൈരളീകന്ദളംസുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ1936
കൊച്ചുസീതമംഗളോദയം-തൃശ്ശൂർ1930
കോമള ശിശുക്കൾബാലൻ-തിരുവനന്തപുരം1949
ഖണ്ഡകൃതികൾവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1965
ഗണപതിഎ.ആർ.പി-കുന്നംകുളം1920
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1914
ദണ്ഡകാരണ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1960
ദിവാസ്വപ്നംപി.കെ.-കോഴിക്കോട്1944
നാഗിലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
പത്മദളംകമലാലയം-തിരുവനന്തപുരം1949
പരലോകംവെള്ളിനേഴി-പാലക്കാട്
ബധിരവിലാപംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1917
ബന്ധനസ്ഥനായ അനിരുദ്ധൻഎ.ആർ.പി-കുന്നംകുളം1918
ബാപ്പുജിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഭഗവൽസ്തോത്രമാലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
മഗ്ദലനമറിയം അഥവാ പശ്ചാത്താപം-1921
രണ്ടക്ഷരംസരസ്വതീ വിലാസം-തിരുവനന്തപുരം1919
രാക്ഷസകൃത്യംഎസ്.വി-തിരുവനന്തപുരം1917
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾമാതൃഭൂമി-കോഴിക്കോട്1988
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോൾ കവിതകൾഡി.സി.ബുക്സ്-കോട്ടയം2003
വള്ളത്തോൾ സുധവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
വിലാസലതികഎ.ആർ.പി-കുന്നംകുളം1917
വിഷുക്കണിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1941
വീരശൃംഖലവി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ
ശരണമയ്യപ്പാവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1942
ശിഷ്യനും മകനുംഎ.ആർ.പി-കുന്നംകുളം1919
സാഹിത്യമഞ്ജരി-ഒന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1918
സാഹിത്യമഞ്ജരി-രണ്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1920
സാഹിത്യമഞ്ജരി-മൂന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1922
സാഹിത്യമഞ്ജരി-നാലാം ഭാഗംഎ.ആർ.പി-കുന്നംകുളം1924
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗംഎ.ആർ.പി-കുന്നംകുളം1926
സാഹിത്യമഞ്ജരി-ആറാം ഭാഗംഎ.ആർ.പി-കുന്നംകുളം1934
സാഹിത്യമഞ്ജരി-ഏഴാം ഭാഗംഎ.ആർ.പി-കുന്നംകുളം1935
സാഹിത്യമഞ്ജരി-എട്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1951
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗംഎ.ആർ.പി-കുന്നംകുളം1959
സാഹിത്യമഞ്ജരി-പത്താം ഭാഗംഎ.ആർ.പി-കുന്നംകുളം1964
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1970
സ്ത്രീവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1944
റഷ്യയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഗ്രന്ഥവിചാരംമംഗളോദയം-തൃശ്ശൂർ1928
പ്രസംഗവേദിയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളുംമാതൃഭൂമി-കോഴിക്കോട്1986

പത്മഭൂഷൺ

1954ൽ ഭാരതം ത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്‌.

അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

കണ്ണുനീരിന്റെ മന്ദസ്മിതം

കണ്ണുനീരിന്റെ  മന്ദസ്മിതം

തിരമാലകളുടെ പ്രളയത്തില്‍ മുങ്ങുന്നു ഞാന്‍
കൊടുംകാട്ടില്‍ ആടി ഉലയുന്നു ഞാന്‍
മകര മാസത്തിലെ തണുപ്പല്ല ഇതു
മരം കോച്ചുന്ന തണുപ്പാണിത്
വസന്തവും ശിശിരവും ഇല്ലെനിക്ക്
വെറുതെ ഒരു രാവും പകലും മാത്രം
പിന്നെ എന്നെ വിഴുങ്ങാന്‍ പാഞ്ഞടുക്കുന്ന
ആ തിരമാലകളും മാത്രം
ഒരിക്കല്‍ ഞാനവയെ സ്നേഹിച്ചിരുന്നു
ഇന്ന് അവ എന്നെ കൊല്ലാന്‍ പാഞ്ഞടുക്കുകയാണ്
ഒരിക്കല്‍ അവര്‍ എന്നെ കീഴ്പ്പെടുത്തും
ആ ശക്തിയില്‍ ഞാന്‍ ഈ ആഴക്കടലിലേക്ക്
മുങ്ങി താഴും ,പക്ഷെ ,
എന്റെ മനസിലെ തിരമാലകളെ കാണാന്‍
ആവില്ലോരിക്കലും അവയ്ക്ക്
എന്നോ കൈമോശം വന്നു അവരുടെ കണ്ണുകള്‍
എന്നോ നഷ്ടപ്പെട്ടു അവരുടെ കേള്‍വി ശക്തി
അവ എന്നെ തിരിച്ചറിയുംമ്പോളേക്കും ഞാന്‍ മരിച്ചിരിക്കും
മനസിനുള്ളിലെ തിരമാലകള്‍ക്കിടയില്‍
പെട്ട് ഞാന്‍ നെരിഞ്ഞമര്‍ന്നിരിക്കും
പാപ ഭാരങ്ങള്‍ ഗംഗയില്‍ ആഴ്താനാവില്ലെനിക്ക്
രക്ടകറകളാല്‍ ആ ജലം കലുഷിതമാവാതിരിക്കട്ടെ
നിന്റെ പാപങ്ങള്‍ ഞാനേറ്റെടുക്കുന്നു
ആ നീലിമയോടൊപ്പം ഞാനും വിടപറയുന്നു..
Rollin Waves Myspace Layout 2.0

വെറുതെയിരിക്കുമ്പോള്‍ തോന്നുന്നത് ....

യാത്ര വിവരണം മുഴുവന്‍ വായിക്കാന്‍...ഇവിടെ ക്ലിക്കിയെ...
==========================================================11 th ഡിസംബര്‍ ..
ഞാന്‍ നാളെ ചൈനയില്‍ എത്തും.. .ഞാന്‍ പുറപ്പെട്ടത്‌ 7th നവംബര്‍ ആണ്...
Mexico കഴിഞ്ഞു .USA യുടെ coasil കൂടെ സഞ്ചരിച്ചു . .. Mexico യില്‍ നിന്നും 70 മൈല്‍ എങ്കിലും ഉണ്ടാകും USA.
അത് കഴിഞ്ഞു കഴിഞ്ഞു പസിഫിക് സമുദ്രത്തിലൂടെ കുറെ പോയി , ഒരു 1500 mile സഞ്ചരിച്ചു, ജപ്പാന്‍ എത്തി. .
ജപ്പാന്‍ ക്രോസ് ചെയ്തു ചൈനയിലേക് പോണം .
1500 mile ദൂരം കര ഒരല്പം പോലും കാണാതെയാണ് സഞ്ചാരം..


ഇന്ന് ഞാന്‍ നിങ്ങളോട് അല്പം ഭക്ഷണ കാര്യം പറയട്ടെ....???യാത്രാ വിവരണം എന്ന് പറഞ്ഞു , ഭക്ഷണ വിവരണം ആയി എന്ന് കരുതരുത്...
നടുക്കടലില്‍ ഇരുന്നു , ഇന്ന് ആരോടെങ്കിലും പറയണം എന്ന് തോന്നി...
ഒരു മാസം കര കാണാതെയുള്ള യാത്ര..അതിനിടയില്‍ ആവി പറക്കുന്ന പുട്ടും ...പഴോം....പിന്നെ, അപ്പവും എല്ലാം ഓര്‍ത്തപ്പോള്‍..
നമ്മള്‍ പറയാറില്ലേ..വായി കപ്പല്‍ ഓടിക്കാനുള്ള വെള്ളം നിറഞ്ഞു എന്ന്..?
ആ കൊതി ഞാന്‍ അങ്ങ് അടക്കി....

അല്ലേല്‍ തന്നെ..നടുക്കടലിലാ..ഇനി എന്റെ വായിലെ വെള്ളം കൊണ്ട്..വേണ്ട , 1500 മൈല്‍ ഞാന്‍ 1600 മൈല്‍ ആക്കുന്നില്ല..

കപ്പലിലെ ഭക്ഷണം :

"""ടത്തെ morning breakfast കഴിച്ച് ഞാന്‍ മടുത്തു ,.എവിടെ ഉണ്ടല്ലോ രാവിലെ
omlet ബ്രെഡ്‌ റോസ്റ്റ് .അതില്‍ ബട്ടര്‍ തേച്ചു തരും .പിന്നെ ഉരുളകിഴങ്ങ് വേവിച്ചു തരും ,പിന്നെ മില്‍ക്ക് ഉണ്ടാവും .
ഇതൊക്കെ നമ്മള് മലയാളികള്‍ക്ക് ദഹിക്കുമോ , എന്നും കഴിച്ചാല്‍ ?(ദഹിക്കുന്നവര്‍ ഉണ്ടാകും,,ഞാന്‍ ഒരു നാടന്‍ ആണേ......അതോണ്ട് പറഞ്ഞതാ....)
1-2 ആഴ്ചത്തേക് നല്ല രസം ആയി തോന്നും .പിന്നെ അതു കഴിക്കാന്‍ തന്നെ മടി ആവും .

 

ജ്യൂസ്‌ എന്ന് പേര് മാത്രാ ഉള്ളു ..

നമ്മള് ടൌണില്‍ പോയി "ഏയ്‌ ചേട്ടാ ഒരു മുന്തിരി ജ്യൂസ്‌ എന്ന് പറയുമ്പോള്‍ പുള്ളികാരന്‍ ആ വലിയ ഭരണിയില്‍ നിന്നും കുറച്ചു മുന്തിരി എടുത്തു ജ്യൂസ്‌ ജാറിലേക്ക് ഇട്ടു ഒരു ഗ്ലാസ് എടുത്തു വെച്ച് അതിലേക്കു പഞ്ചസാര വെള്ളം ഒഴിച്ച് ഐസ് പൊടിച്ചിട്ട് കിട്ടന്ന ജ്യൂസ്‌ ഉണ്ടല്ലോ ?അതിന്റെ അടുത്തൊന്നും ഇതു വരില്ല .ആ ഗ്ലാസ്‌ കാലിയാക്കുമ്പോള്‍ ചെറിയ പത വരില്ലേ ?അപ്പോള്‍ നമ്മള് അതു വലിച്ചു കുടിക്കില്ലേ ?


ഇവിടെ എന്താ വെറും പച്ച വെള്ളം മാതിരി ഒരു സാധനം .വെറുതെ taste നു കുടിക്കാം എന്നല്ലാതെ എന്തു പറയാന്‍ .പിന്നെ നമ്മടെ വീട്ടില് ഞാന്‍ അബ്ദുള്ളക്കാടെ റേഷന്‍ കടയില്‍ പോയി 8 രൂപ 50 പൈസക്ക് പച്ചരി മേടിച്ചോണ്ട് വന്നിട്ട് അതു കഴുകി വാരി ശശി ചേട്ടന്റെ മില്ലില്‍ കൊണ്ടുപോയി "ചേട്ടാ പുട്ടിനു പൊടിക്ക് എന്ന് പറയുമ്പോള്‍ പുള്ളിക്കാരന്‍ അതു പൊടിച്ചു കയിലെക്ക് തരും . നമ്മള് 25 രൂപേം കൊടുത്തു അതു വാങ്ങി അമ്മക്ക് കൊണ്ടോയി കൊടുക്കും .ഞാന്‍ രാവിലെ എഴുന്നേറ്റു പല്ല് തേച്ചു വരുമ്പോള്‍ അമ്മ നല്ല ആവി പറക്കണ പുട്ട് എടുത്തു വെച്ചേക്കും .



അതിലേക്കു കൈ അങ്ങോട്ട്‌ വെക്കുമ്പോള്‍ ഉള്ള സുഖം ഉണ്ടല്ലോ ..എല്ലാം മിസ്സ്‌ ചെയുന്നു .പിന്നെ നല്ല പച്ച തേങ്ങ പോതിച്ചു അതെടുത്തു പൊട്ടിച്ചു അരച്ച് മല്ലിപോടിം മൊളക് പോടിം പിന്നെ തേങ്ങ അരച്ചതും കുറച്ചു തേങ്ങ കൂടി അരിഞ്ഞു ഇട്ടിട്ടു അതിലേക്കു
വേവിച്ച കടല എടുത്തു എട്ടു തിളപ്പിച്ച്‌ അങ്ങ് വാങ്ങി എടുത്തു കുറച്ചു കരിവേപ്പിലേം കൂടെ ഇട്ടാല്‍ ഉണ്ടല്ലോ ..ശോ ..ഹായ് ഹായ് ..എന്നിട്ട് അതങ്ങ് പുട്ടിലേക്ക് 4 തവി അങ്ങ് ഇട്ടു ...കൈ കൊണ്ട് കൊഴച്ചു കഴിയുമ്പോള്‍ കയിന്റെ ഇടയിലുടെ പുട്ട് പുറത്തേക്കു വരും.അതങ്ങ് വായിലേക്ക് വെക്കുമ്പോള്‍ ഉണ്ടല്ലോ ?അന്നത്തെ ദിവസം തന്നെ ഒരു സുഖമാ .

ഇതു രാവിലെ എഴുന്നേല്‍ക്കുന്നത്‌ തന്നെ " ദൈവമേ ഇന്നും omlet തിന്നു പണ്ടാരം അടങ്ങാണല്ലോ " എന്ന് വിചാരിചോണ്ടാ ...

Havooo..ഇതെല്ലാം നിങ്ങളോട് പറഞ്ഞപ്പോള്‍ തന്നെ ഒരാശ്വാസം..


(തുടരും...
അടുത്ത പോസ്റ്റ്‌ .....

=====================
Rolling എന്ന ഒരു കിടിലന്‍ പ്രതിഭാസം ഉണ്ട്...ഹെന്റമ്മോ ....ഓര്‍ക്കാന്‍ വയ്യ..
പിന്നെ, കഥകളില്‍ മാത്രം വായിച്ചറിവുള്ള.. പവിഴ ദ്വീപുകള്‍..
മത്സ്യ മഴ ...
അതെല്ലാം അടുത്ത പോസ്റ്റില്‍...
ഇപ്പോള്‍ , കുറച്ചു ബോറടിപ്പിച്ചതില്‍ ക്ഷമിക്കണേ....
എന്നെ തീറ്റ റപ്പായി എന്നൊന്നും വിളിക്കല്ലേ ..ഞാനൊരു പാവല്ലേ.....
====================

പനാമ കനാല്‍

യാത്ര വിവരണം മുഴുവന്‍ വായിക്കാന്‍...ഇവിടെ ക്ലിക്കിയെ...
===========================================
അങ്ങിനെ ഞാന്‍ പനാമയില്‍ എത്തി ചേര്‍ന്നു.
ഞാന്‍ പറഞ്ഞല്ലോ , പനാമ കനാലിനെ കുറിച്ച് ..
നമുക്ക് നോക്കാം..അതിന്റെ മാപ്പ്...
map of panama

നോര്‍ത്ത്-സൌത്ത് അമേരിക്കയുടെ ഇടയില്‍ ആണ് പനാമ എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ..
അതായതു , പസഫിക് , അത്‌ലാന്റിക് സമുദ്രങ്ങളുടെ ഇടയില്‍....
കരീബിയന്‍ സമുദ്രത്തില്‍ നിന്നും പ്രവേശിക്കുമ്പോള്‍ ഉള്ള ജലനിരപ്പിലെ വ്യത്യാസം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള സംവിധാനം ആണ് കനാല്‍ ലോക്ക്...
വളരെ രസകരമാണ് അതിന്ടെ പ്രവര്‍ത്തനം..
നമ്മള്‍ ഹൈട്രോളിക് ലിഫ്റ്റ്‌ കണ്ടിട്ടില്ലേ ? വാഹനങ്ങളും മറ്റും കഴുകുന്നതിന്‌ വേണ്ടി ഉയര്‍ത്തി നിര്‍ത്തുന്ന സംവിധാനം ?
അതല്ല കേട്ടോ ഇത് ? എന്നാലും കപ്പല്‍ ജല നിരപ്പിനനുസരിച്ചു , ഉയരുന്നതെങ്ങിനെയെന്നു നോക്കു ..


താഴ്ന്ന ഒരു സമുദ്ര ഭാഗത്ത്‌ നിന്നും , ഉയര്‍ന്ന വാട്ടര്‍ ലെവലിലേക്ക്   പ്രവേശിക്കുമ്പോള്‍ , എന്താണ് സംഭവിക്കുന്നത്‌ ?
ഈ Diagram നോക്കൂ...





ലെവല്‍ വ്യത്യാസമുള്ള രണ്ടു സമുദ്ര ഭാഗങ്ങളിലൂടെ കപ്പലിന് പോകേണ്ടി വരുമ്പോള്‍ , എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല ..അതിനു ഈ വീഡിയോ തന്നെ കാണണം..
കുറച്ചു കൂടി നല്ല ഒരു വീഡിയോ കാണണോ ? ദേ ഇവിടെ...


ടൈറ്റാനിക് സിനിമ ഓര്‍മ വരണം..എന്റെ യാത്രയെ പറ്റി പറയുമ്പോള്‍..പക്ഷെ , ഞാന്‍ അവിടെ പാട്ടും പാടി നില്‍ക്കുകയല്ല കേട്ടോ..
കടലിലൂടെയുള്ള യാത്ര , ഒരേ സമയം രസകരവും , പേടിപ്പെടുത്തുന്നതും ആണ്.
കൂറ്റന്‍ തിരമാലകളില്‍ കപ്പല്‍ ആടി ഉലയുന്നതും..പിന്നെ ഒരു വേള ശാന്തമായി ഒഴുകുന്നതും അനുഭവിച്ചു തന്നെ അറിയണം..

(തുടരും.....)

എന്റെ പ്രിയ പാട്ടുകള്‍ (MP3)-മലയാള കവിതകള്‍

എന്റെ പ്രിയപ്പെട്ട മലയാള കവിതകളിലേക്ക്‌  സ്വാഗതം...
==============================================================================

  • എന്റെ സ്നേഹമയിയായ അമ്മയ്ക്കായി ...



  • ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ...


  • എന്റെ മണ്‍ വീണയില്‍  ....
  • കണ്ണട 
  • പന്ത്രണ്ടു മക്കളെ  ...
  • നിന്നെക്കാണാന്‍ എന്നെക്കാളും..(നാടോടി ഗാനം) 




ഈ പേജ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു....

എന്റെ പ്രിയ പാട്ടുകള്‍ (MP3)-ഗസലുകള്‍


എന്റെ പ്രിയപ്പെട്ട ഗസലുകളിലേക്ക്‌  സ്വാഗതം...
==============================================================================

  • Ghazals - Kaash - Kaash - Hariharan.mp3

  • Kaash..aandhi..Hariharan

  • Munthaas..thaajmahal...

  • Na kar......Hariharan












ഈ പേജ്  പുരോഗമിച്ചുകൊണ്ടിരിക്കുന്നു....

എന്റെ പ്രിയ പാട്ടുകള്‍ (MP3)-തമിഴ് ഗാനങ്ങള്‍


എന്റെ പ്രിയപ്പെട്ട തമിഴ് ഗാനങ്ങളിലേക്ക്‌  സ്വാഗതം...
==============================================================================


ഈ പേജ്  പുരോഗമിച്ചുകൊണ്ടിരിക്കുന്നു....

എന്റെ പ്രിയ പാട്ടുകള്‍ (MP3)-ഹിന്ദി ഗാനങ്ങള്‍


എന്റെ പ്രിയപ്പെട്ട ഹിന്ദി ഗാനങ്ങളിലേക്ക്‌  സ്വാഗതം...
==============================================================================



ഈ പേജ്  പുരോഗമിച്ചുകൊണ്ടിരിക്കുന്നു....

എന്റെ പ്രിയ പാട്ടുകള്‍ (MP3)-മലയാള സിനിമ ഗാനങ്ങള്‍


എന്റെ പ്രിയപ്പെട്ട മലയാള സിനിമ ഗാനങ്ങളിലേക്ക് സ്വാഗതം...
==============================================================================

  • ഗോപികേ നിന്‍ വിരല്‍...സിനിമ : കാറ്റത്തെ കിളിക്കൂട്‌ ,എസ്.ജാനകി.   


  • നീര്‍മിഴിപീലിയില്‍...സിനിമ : വചനം, യേശുദാസ് 


  • അരികില്‍ നീ...സിനിമ: നീയെത്ര ധന്യ, യേശുദാസ് 


  • അനുരാഗിണീ...സിനിമ:ഒരു കുടക്കീഴില്‍ ,യേശുദാസ് 


  • അരളിയും കദളിയും..സിനിമ: ജാതകം , ചിത്ര 
  • നീലകുറിഞ്ഞികള്‍...സിനിമ:നീല കടമ്പ് ,ചിത്ര 
  • ദേവാംഗണങ്ങള്‍...സിനിമ:ഞാന്‍ ഗന്ധര്‍വന്‍,യേശുദാസ്   
  • ശരബിന്ദു...സിനിമ:ഉള്‍ക്കടല്‍,പി.ജയചന്ദ്രന്‍-സെല്‍മ ജോര്‍ജ് 
  • ദേവദാരു പൂത്തു....സിനിമ:എങ്ങിനെ നീ മറക്കും,യേശുദാസ്,സുശീല 

  • പൂമുഖ വാതിക്കല്‍ സ്നേഹം വിടര്‍ത്തുന്ന..

  • ഇരു ഹൃദയങ്ങളില്‍.സിനിമ:ഒരു മേയ് മാസ പുലരിയില്‍ , യേശുദാസ്-ചിത്ര 

  • മഴയുള്ള രാത്രിയില്‍..സിനിമ:കഥ ,വിധു പ്രതാപ് 

  • ഒരു മയില്‍ പീലിയായ് ഞാന്‍..സിനിമ:അണിയാത്ത വളകള്‍,എസ്.ജാനകി 

  • എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ..

  • വാതിപഴുതിലൂടെന്‍ ..സിനിമ:ഇടനാഴിയില്‍ ഒരു കാലൊച്ച , യേശുദാസ്‌ 

  • നാഥാ നീ വരും..സിനിമ:ചാമരം,ജാനകി 

  • അറിയാതെ....സിനിമ:ഒരു കഥ ഒരു നുണക്കഥ , ചിത്ര

  • പുലര്‍കാല സുന്ദര....സിനിമ:ഒരു മേയ് മാസ പുലരിയില്‍ , ചിത്ര

  • ജനകീ ജാനേ....സിനിമ:ധ്വനി , യേശുദാസ്

  • അല്ലിയിളം പൂവോ....സിനിമ:മംഗളം നേരുന്നു,കൃഷ്ണ ചന്ദ്രന്‍ 

  • ഏതോ വാര്‍മുകിലിന്‍,സിനിമ:പൂക്കാലം വരവായി,ചിത്ര 

  • പാടുവാനായ് വന്നു ...സിനിമ:എഴുതാപ്പുറങ്ങള്‍,യേശുദാസ്‌ 

  • ദേവീ....സിനിമ:ഞാന്‍ ഗന്ധര്‍വന്‍ ,യേശുദാസ്‌ 

  • മനതാരില്‍ എന്നും,സിനിമ:കളിയില്‍ അല്പം കാര്യം,യേശുദാസ് 

  • പൂങ്കാറ്റിനോടും ..സിനിമ:പൂമുഖ പടിയില്‍ നിന്നെയും കാത്ത് ,യേശുദാസ്


  • കൈക്കുടന്ന നിറയെ... ജാനകി



  • ചന്ദന മണി വാതില്‍....വേണുഗോപാല്‍


  • ഒരു റു പുഷ്പമായ്,സിനിമ:മേഘ മല്‍ഹാര്‍ , യേശുദാസ് 


  • പറയാന്‍ മറന്ന പരിഭവങ്ങള്‍..സിനിമ: ഘര്‍ഷോം , ഹരിഹരന്‍


  • വാര്‍മുകിലേ..സിനിമ:മഴ , ചിത്ര





==================================
ഈ പേജ്  പുരോഗമിച്ചുകൊണ്ടിരിക്കുന്നു....



ഉള്ളൂർ എസ്. പരമേശ്വരയ്യർ


ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 
========================================================================
ആധുനിക കവിത്രയത്തില്‍ ഒരാളായ ഉള്ളൂർ എസ്. പരമേശ്വരയ്യരെ കുറിച്ചാണ് ഇനി പറയുന്നത്..



മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 -ജൂൺ 15, 1949.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശേരി ഇല്ലത്താണ് ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയിലെ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു പിന്നീട് താമസം മാറുകയായിരുന്നു. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെകാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ ചരിത്രകാരനായും, സർക്കാർ ഉദ്യോഗസ്ഥനായും ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
ജനനം1877 6 ജൂൺ
ചങ്ങനാശ്ശേരി, കേരളം
മരണം1949 ജൂൺ 15(പ്രായം 72)
തൊഴിൽമഹാകവി,ഭാഷാ പണ്ഡിതൻ
ദേശീയത ഇന്ത്യ
പ്രധാനപ്പെട്ട കൃതികൾ
ജീവിതരേഖ

ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.

അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.

ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും മലയാളത്തിലും, തമിഴിലുംബിരുദാനന്തര ബിരുദവും നേടി.

തിരുവനന്തപുരം ഠൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻ‌കം ടാക്സ് കമ്മീഷണറാ‍യി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

സാഹിത്യ ജീവിതം

കുട്ടിക്കാലം മുതൽക്കേ പരമേശ്വരൻ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്നു. 
മലയാള ഭാഷാധ്യാപകനായിരുന്ന അച്ഛൻ അതിനുവേണ്ട പ്രോത്സാഹനങ്ങളും നൽകി.

ബഹുമതികൾ
  • 1937 ൽ തിരുവിതാം കൂർ രാജഭരണകൂടം ഉള്ളൂരിന്‌ മഹാകവി ബിരുദം സമ്മാനിച്ചു.
  • കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
  • കാശി വിദ്യാപീഠം സാഹിത്യ ഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു
പ്രധാന കൃതികൾ
  • ഉമാകേരളം(മഹാകാവ്യം)
  • മണിമഞ്ജുഷ
  • കേരള സാഹിത്യ ചരിത്രം
  • കർണ്ണഭൂഷണം
  • പിംഗള
  • ഭക്തിദീപിക
==========================================
ശ്രീ.ഉള്ളൂരിന്റെ ഏതെങ്കിലും ഒരു കൃതിയുടെ MP3 കൈവശമുണ്ടോ ?
ഉണ്ടെങ്കില്‍ ദയവായി അയച്ചു തരുമോ..?
===============================================
അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...