യാത്ര...

യാത്ര വിവരണം മുഴുവന്‍ വായിക്കാന്‍...ഇവിടെ ക്ലിക്കിയെ...


ഞാന്‍ നവീന്‍...പെരുമ്പാവൂര്‍ താമസം.
യാത്രാവിവരണം എന്ന് പറയുമ്പോള്‍ , നിങ്ങള്‍ക്ക് ഒരു പക്ഷെ ഓര്‍മ്മ വരുന്നത് ഏഷ്യാനെറ്റിലെ "സഞ്ചാരം" പരിപാടിയെ കുറിച്ചായിരിക്കും..

അതല്ല കേട്ടോ...എന്റേത്..ഇത് കഞ്ഞികുടിക്ക്കാന്‍ വേണ്ടിയുള്ള യാത്ര...
സോറി...ഞാന്‍ പറഞ്ഞില്ല....ഞാന്‍ മെര്‍ച്ചന്റ് നേവിയില്‍ ഓഫീസര്‍ ആണ്.

എത്ര രാജ്യം കാണാം ..എന്ത് സുഖമാ  ..എന്ന് കരുതുന്നുണ്ടോ..? ആദ്യം ഇതൊന്നു കണ്ടേ..എന്നിട്ട് പറ..



യാത്ര..അതെനിക്കെന്നും ഇഷ്ടമാണ്...
ട്രെയിനിങ്ങിന്റെ ഭാഗമായി ഒട്ടനവധി രാജ്യങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്..
പക്ഷെ, ഞാന്‍ എവിടെ പോയാലും , എന്റെ കൂടെ ഒരാള്‍ കൂടി ഉണ്ടാകും..
തെറ്റിദ്ധരിക്കരുത് കേട്ടോ."എന്റെ ഡയറി ..."..ആണത്..

ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന എന്റെ ചിന്തകള്‍  എല്ലാം പകര്‍ത്തി വക്കാന്‍  വേണ്ടി..

എവിടെ പോയാലും ,എത്ര രാജ്യത്ത് ചെന്നാലും , നമ്മുടെ നാടിന്റെ സുഖം...ഞാന്‍  ഒരിക്കലും കണ്ടിട്ടില്ല..
രാവിലെ നമ്മള്‍ മലയാളികള്‍ പുട്ടും പഴവും കൂടി അടിച്ചു വീക്കുന്നത് , ഈ stupid foreigners നു മനസ്സിലാവുമോ?
കടുപ്പത്തില്‍ ഒരു ചായ കുടിച്ചു , പത്രം വായിചിരിക്കുന്നതിന്റെ സുഖം...ഇത് വല്ലതും അവര്‍ക്ക് പറഞ്ഞിട്ടുള്ളതാണോ ?



November-5-2011 നാണ് ഞാന്‍ ആദ്യമായി ജോലിക്ക് വേണ്ടി കറങ്ങാന്‍ പോകുന്നത്...
ഇവിടെ നിന്നും നേരെ പനാമ...
നോര്‍ത്ത് അമേരിക്ക, സൌത്ത് അമേരിക്ക എന്നിവയുടെ ഇടയിലാണ് പനാമ..
പസിഫിക്  സമുദ്രത്തെയും , അത്ലാന്റിക് സമുദ്രത്തെയും വേര്‍തിരിക്കുന്ന ഒരു കനല്‍..
കുളംബിയയോടു  ചേര്‍ന്നത്‌....

എന്തിനാ  പനാമ വരെ പോകുന്നത് , നമ്മുടെ കൊച്ചിയില്‍ നിന്നും പോയാല്‍ പോരെ എന്ന് തോന്നുന്നുണ്ടോ?
" കനാല്‍ ലോക്ക് " ഉള്ളിടത്തെ ഷിപ്‌ കയറാന്‍ കഴിയൂ..
ലെവല്‍ difference ഉള്ള രണ്ടു ഭാഗങ്ങളെ തമ്മില്‍ കണക്ട് ചെയ്യുന്നതാണ് " കനാല്‍ ലോക്ക് "
കനാല്‍ ലോക്കിനെ കുറിച്ചറിയാന്‍ ദേ ..ഇവിടെ നോക്കിക്കേ...

============================================================
ഒരു പാട് വിശേഷങ്ങള്‍ ഉണ്ട് പറയാന്‍..നിങ്ങള്‍ക്ക് കേള്‍ക്കാന്‍ താല്പര്യം ഉണ്ടോ?
ഉണ്ടെങ്കില്‍ പോരെ..
അതിനു മുന്‍പ്, കുറച്ചു ഫോട്ടോസ് കണ്ടോ..

FROM GREAT BARRIER REEF IN AUSTRALIA.NO TOURIST IN THE WORLD CAN SEE THIS VIEW..


FROM ITALY



IN SHIP


WORLDS ONLY BRIDGE,WHICH IS CONNECTED TO TWO CONTINENTS(ASIA &EUROPE)

ഇതെല്ലാം ട്രെയിനിങ്ങിന്റെ ഭാഗമായി ഉണ്ടായ യാത്രയുടെ കുറച്ചു ഭാഗങ്ങള്‍ ആണ്..
പനാമയില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടു..8/11/2011 ന്.
(തുടരും....)

കുമാരനാശാന്‍

ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

========================================================================
ആധുനിക കവിത്രയത്തില്‍ ഒരാളായ ശ്രീ കുമാരനാശാനെ കുറിച്ചാണ് ഇനി പറയുന്നത്..
(ബാക്കി രണ്ടു പേര്‍ ആരെല്ലാം ആണെന്ന് പറയാമോ ..?)

ഒരു നല്ല കവിത കേട്ട് കൊണ്ട് വായിക്കൂ..
(വീണപൂവ്)





മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16,1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ.                   

ജനനം1873 12 ഏപ്രിൽ
കായിക്കരതിരുവനന്തപുരം
മരണം1924 ജനുവരി 16 (പ്രായം 50)
പല്ലന
തൊഴിൽകവി, തത്ത്വജ്ഞാനി
ജനനം, ബാല്യം

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. കുമാരുവിന്റെ അച്ഛൻ ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ പാടുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെഴുതുന്ന കവിതകൾ പോലെ താനും വലുതാകുമ്പോൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ ആശാൻ. ആശാന് കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു.

കൗമാരം

അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിതമായി. പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ സ്കൂൾ പരീക്ഷ പാസ്സായി.
കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാ‍നിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കുമാരു കിട്ടുന്ന പുസ്തകങ്ങളെല്ലാം ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു.


യൗവ്വനം

കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.

തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.


ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടൽ



കുമാരനാശാൻ(ഇടതു വശത്ത് നിൽക്കുന്നത്) ശ്രീനാരായണഗുരുവുമൊത്ത് (നടുവിൽ ഇരിക്കുന്നു).
ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ ശ്രീനാരായണഗുരുവിനെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ‍ തന്നെ ആ മഹായോഗിയും കുമാ‍രുവും വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരാ‍യണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച്മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

ഉപരിപഠനം

ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരാ‍യണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്.

ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു.

കൽക്കത്തയിൽ

തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.

കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.

തിരികെ അരുവിപ്പുറത്തേക്ക്

ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറി പദം


ഈ കാലഘട്ടത്തിലാണ് മറ്റൊരു സംഭവം നടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീ‍ർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.

നിയമസഭാംഗം

1909-ൽ അദ്ദേഹത്തിന്റെ ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിധീകരിക്കപ്പെട്ടിട്ടുണ്ട്.

ആ‍ശാന്റെ രചനകൾ


വീണപൂവ്
1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെഅവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത്

“ ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ ”

എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.

നളിനി
അതിനുശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് "നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി.

ലീല

“നളിനി”യിലെ നായികാകഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.



ചണ്ഡാലഭിക്ഷുകിയും കരുണയും

ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസം കൊണ്ടാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.

വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനിൽ ജനിക്കുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നിൽക്കും.

കവിതയിലെ ഒരു ശകലം:

“ അന്തമില്ലാത്തൊരാഴത്തിലേക്കിതാ,
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ. ”

ദുരവസ്ഥ


വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘ‍മായത് ദുരവസ്ഥയാണ്.
മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം.


പ്രരോദനം


ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം “പ്രരോദനം“ ആണ്. ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെനിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.

മറ്റു കൃതികൾ

കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്ന പേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി.ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാ‍ഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമുദായോന്നമനം

1923ൽ കുമാരനാശാൻ മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ പേർക്കയച്ച ദീർഘമായ ഒരു കത്ത്‌ പത്തുകൊല്ലത്തിനുശേഷം മതപരിവർത്തനരസവാദം എന്ന പേരിൽ മൂർക്കോത്തു കുമാരൻപ്രസിദ്ധപ്പെടുത്തി. തിയ്യസമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശരിയായ മാർഗ്ഗം മതപരിവർത്തനമാണ്‌ എന്നു വാദിച്ചുകൊണ്ട്‌ സി. കൃഷ്ണൻ തന്നെയെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ്‌ ആ കത്ത്‌.

അനാചാരങ്ങളെ പരാമർശിച്ചുകൊണ്ട്‌ ആശാൻ പറയുന്നു -

"ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ്‌ , ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകൾ വേറെയും ഉണ്ട്‌. അവരും അതിനു പോകാറില്ല..... ഒരേ മതം അനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും., അവരുടെയെല്ലാം നടപടികൾ ഒന്നു പോലെ ഇരുന്നുവെന്ന്‌ ഒരിടത്തും വരുന്നതല്ല. അതിന്‌ സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു."

1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു.

മരണം

1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു.പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.

അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

വയലാർ രാമവർമ്മ


ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 


========================================================================
വയലാറിന്റെ ഒരു പാട്ട് കേട്ട് കൊണ്ട് വായിച്ചേ.. 


വയലാറിന്റെ ഒരു കവിത..."രാജഹംസം"





പാട്ടുകള്‍ ഇനിയും കേള്‍ക്കണോ ? 
ഇതാ , ഇവിടെ ഒന്ന് ക്ലിക്കിയേ..

ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ്‌ വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമിഅവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു‍ വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ്ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.
വയലാർ രാമവർമ്മജനനംമാർച്ച് 15, 1928സ്വദേശംകേരളം, ഇന്ത്യമരണംഒക്ടോബർ 27, 1975തൊഴിലുകൾഗാനരചയിതാവ്കവിസജീവമായ കാലയളവ്1965 – 1975
രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.


ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം

വയലാറിന്റെ സൃഷ്ടികൾ

കവിതകൾ:
പാദമുദ്രകൾ(1948)
കൊന്തയും പൂണൂലും
എനിക്കു മരണമില്ല(1955)
മുളങ്കാട്‌(1955)
ഒരു യൂദാസ്‌ ജനിക്കുന്നു(1955)
എന്റെ മാറ്റൊലിക്കവിതകൾ(1957)
സർഗസംഗീതം(1961)
"രാവണപുത്രി"
"അശ്വമേധം"
"സത്യത്തിനെത്ര വയ്യസ്സായി"
താടക

ഖണ്ഡ കാവ്യം:
ആയിഷ
തിരഞ്ഞെടുത്ത ഗാനങ്ങൾ:
ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ

കഥകൾ:
രക്തം കലർന്ന മണ്ണ്
വെട്ടും തിരുത്തും

ഉപന്യാസങ്ങൾ
പുരുഷാന്തരങ്ങളിലൂടെ
"റോസാദലങ്ങളും കുപ്പിച്ചില്ലുകളും"

മറ്റ്‌ കൃതികൾ:
വയലാർ കൃതികൾ
വയലാർ കവിതകൾ

അവാര്‍ഡുകള്‍
കേരള സാഹിത്യ അകാദമി അവാര്‍ഡു :
1961 - സര്‍ഗസന്ഗീതം (കവിതകള്‍)

ദേശീയ പുരസ്കാരം :
1973 - രചന (പാട്ട് : "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു "; Film: അച്ഛനും ബാപ്പയും )

കേരള സംസ്ഥാന അവാര്‍ഡു :
1969 - രചന
1972 - രചന
1974 - രചന
1975 - രചന
=========================================================================
വയലാറിന്റെ മരണകാരണം: ഏഴാച്ചേരിയുടെ വെളിപ്പെടുത്തല്‍ വിവാദം ആവുന്നു
Posted on: 15 Sep 2011
മാതൃഭൂമി



കൊല്ലം: രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം എന്ന കവി ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ വിവാദം ആവുന്നു. അച്ഛന്‍ മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഉത്തരവാദിത്വമുള്ള ഒരാള്‍ തന്റെ വീട്ടില്‍വന്ന് ഇതേകാര്യം പറഞ്ഞിട്ടുള്ളതായി വയലാറിന്റെ മകന്‍ പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരശ്ചന്ദ്രവര്‍മ്മയും വെളിപ്പെടുത്തി. എന്നാല്‍ ഇത് ഒരു വിവാദം ആക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുനലൂരിലെ കുതിരച്ചിറ ആര്‍ട്‌സ് ലിറ്റററി അസോസിയേഷന്‍ (കലയുടെ ഓണാഘോഷത്തിന്റെ ഭാഗമായി ഹരിശ്രീ രാധാകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിനു നല്‍കിയ ചടങ്ങിലാണ് രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതായിരുന്നു വയലാറിന്റെ മരണകാരണം എന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ വെളിപ്പെടുത്തിയത്.

ഡോ.ഷാഹിര്‍ഷാ, ഡോ.മുഹമ്മദ് ഷാഫി എന്നീ ഡോക്ടര്‍മാരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. തന്റെ ഇടത്തും വലത്തും രണ്ടു ഡോക്ടര്‍മാര്‍ ഇരിക്കുമ്പോള്‍ വയലാറിന്റെ മരണകാരണം പറയണമെന്ന് തോന്നിയതായി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് കൂടിയായ ഏഴാച്ചേരി രാമചന്ദ്രന്‍ അറിയിച്ചു.

''വയലാറിന്റെ ശസ്ത്രക്രിയ വിജയമായിരുന്നു. അദ്ദേഹം പൂര്‍വ്വസ്ഥിതിയിലേക്ക് മാറുന്നതിനിടയിലാണ് വിറയല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അന്ത്യം സംഭവിച്ചു. ഗ്രൂപ്പ് മാറി രക്തം നല്‍കിയതായിരുന്നു കാരണം''.

ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ട ഏറ്റവും സര്‍ഗ്ഗധനനായ കവിയെന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ച വയലാര്‍ രാമവര്‍മ്മ 1975 ഒക്ടോബര്‍ 27ന് 47-ാമത്തെ വയസ്സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലാണ് അന്തരിച്ചത്.
ഒരാഴ്ച മുമ്പ് വയലാറിലെ വീട്ടില്‍ രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കവിയെ ആദ്യം ചേര്‍ത്തലയിലെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് മാറ്റുകയും ചെയ്തു. കരള്‍വീക്കം ആയിരുന്നു രോഗം.

ഒക്ടോബര്‍ 26ന് വയലാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രമുഖ സര്‍ജനും ജനകീയ ഡോക്ടറുമായ പി.കെ.ആര്‍.വാര്യര്‍ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. കവിയോടുള്ള ആരാധനമൂലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍പോലും രക്തം നല്‍കാന്‍ എത്തിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കിടയിലും പിന്നീടുമായി 33 കുപ്പി രക്തം വയലാര്‍ രാമവര്‍മ്മക്ക് നല്‍കി. 33-ാമത് കുപ്പി രക്തം നല്‍കുന്നതിനിടയില്‍ അദ്ദേഹത്തിന് വിറയല്‍ അനുഭവപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ പോയി ഡോ.പി.കെ.ആര്‍.വാര്യരെ വിളിച്ചുകൊണ്ടു വന്നപ്പോഴേക്കും കവി അന്ത്യശ്വാസംവലിച്ചിരുന്നു.

ഗ്രൂപ്പ്മാറി രക്തം നല്‍കിയതാണ് വയലാറിന്റെ മരണകാരണമെന്ന് ഡോ. പി.കെ.ആര്‍.വാര്യരുമായി അടുപ്പമുള്ളവരില്‍ നിന്നാണ് താന്‍ അറിഞ്ഞതെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. 'ഞാന്‍ ഇക്കാര്യം ഡോ. പി.കെ.ആര്‍.വാര്യരോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാതെ ഒഴിഞ്ഞുമാറുകയായിരുന്നു.'' രക്തം മാറിനല്‍കിയതാണ് വയലാറിന്റെ മരണകാരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ ചേലങ്ങാട് ഗോപാലകൃഷ്ണനും അറിയാമായിരുന്നുവെന്ന് ഏഴാച്ചേരി പറഞ്ഞു.

കൈപ്പിഴ പറ്റിയത് ഡോ. പി.കെ.ആര്‍.വാര്യര്‍ക്കല്ല അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കാണ്. അടിയന്തരാവസ്ഥക്കാലമായതുകൊണ്ട് അന്ന് ആരും ഇതൊരു വിവാദവിഷയമാക്കിയില്ലെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

''അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 15 വയസ്സേയുള്ളൂ. ഒന്നാംവര്‍ഷ പ്രീ-ഡിഗ്രിക്കു പഠിക്കുകയായിരുന്നു. 20 വര്‍ഷത്തിനുശേഷം അച്ഛന്റെ ഓര്‍മ്മദിനമായ തുലാം 10ന് ഉത്തരവാദിത്വമുള്ള ഒരാള്‍ വീട്ടില്‍വന്ന് മരണകാരണം ഗ്രൂപ്പുമാറി രക്തം നല്‍കിയതാണെന്ന് പറഞ്ഞു. ഞാന്‍ ഈ വിവരം അമ്മയെ അറിയിച്ചില്ല. സഹോദരിമാരോടു പറഞ്ഞു'' - വയലാറിന്റെ മകന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വെളിപ്പെടുത്തി.

വെളിപ്പെടുത്തല്‍ നടത്തിയ ആളിന്റെ പേരുപറയുന്നതു ശരിയല്ല. ഇപ്പോള്‍ ഏഴാച്ചേരി രാമചന്ദ്രന്‍ കൂടി ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും വിവാദത്തിനില്ലെന്ന് ശരത്ചന്ദ്രവര്‍മ്മ വ്യക്തമാക്കി.

''ഇവര്‍ പറയുന്നത് ശരിയാണെങ്കില്‍ അച്ഛന്റെ രണ്ടാം മരണമാണിത്. സ്വാഭാവികമരണമെന്നാണ് ആദ്യം കരുതിയത്. മരിച്ച് 36 വര്‍ഷത്തിനുശേഷം ഇനിയെന്തു ചെയ്യാനാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ഒരുവിവാദത്തിനും ആഗ്രഹിക്കുന്നില്ല'' - വയലാറിന്റെ മകന്‍ നിസ്സഹായത പ്രകടിപ്പിച്ചു.

എന്തുപറഞ്ഞാലും അച്ഛനെ തിരികെ കിട്ടുമോ? -ശരത്ചന്ദ്ര വര്‍മ

ആലപ്പുഴ: ''ഒന്നും പറയുന്നില്ല; ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അച്ഛനെ തിരിച്ചുകിട്ടുമോ?'' -വയലാര്‍ രാമവര്‍മയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെപ്പറ്റി മകന്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ പ്രതികരണം.

''അച്ഛന്‍ മരിച്ച് 36 വര്‍ഷത്തിനുശേഷം ഇനി അതേപ്പറ്റി ഒച്ചവെച്ചിട്ടെന്തുകാര്യം. അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ കുട്ടിയാണ്. അന്ന് രക്തംമാറി കുത്തിവെച്ചതാണ് മരണകാരണമെന്ന അഭിപ്രായപ്രകടനം എവിടെനിന്നും കേട്ടിരുന്നില്ല. ഇനി അതേപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ട് എന്തു പ്രയോജനമാണ്?'' -ശരത് ചോദിച്ചു.
അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

ഒ.എൻ.വി കുറുപ്പ്

ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 


========================================================================

പാട്ടുകള്‍  കേള്‍ക്കണോ ? 
ഇതാ , ഇവിടെ ഒന്ന് ക്ലിക്കിയേ..

മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എൻ.വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി .

ജീവിതരേഖ


കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിൻറെ പേരാണ് നൽകിയത് . അങ്ങനെ അച്ഛൻറെ ഇൻഷ്യലും മുത്തച്ഛൻറെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രീയങ്കരനായ ഒ.എൻ.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം .


ഔദ്യോഗിക ജീവിതം

1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.ഇപ്പോൾ തത്തമ്മ കുട്ടികളുടെ ദ്വൈവാരികയുടെ മുഖ്യ പത്രാധിപരാണ് .

കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ , അമേരിക്ക , ജർമ്മനി , സിംഗപ്പൂര് ‍, മാസിഡോണിയ , ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ . എൻ . വി. സന്ദർശനം നടത്തിയിട്ടുണ്ട് .
തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും 1948 ൽ ഇൻറർമീഡിയേറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952 ൽസാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955 ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .

കാവ്യജീവിതം


വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ. എൻ. വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ല് പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.

പ്രധാനകൃതികൾ

കവിതാ സമാഹാരങ്ങൾ
പൊരുതുന്ന സൗന്ദര്യം
സമരത്തിൻറെ സന്തതികൾ
ഞാന് നിന്നെ സ്നേഹിക്കുന്നു
മാറ്റുവിൻ ചട്ടങ്ങളെ
ദാഹിക്കുന്ന പാനപാത്രം
ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍
ഗാനമാല‍
നീലക്കണ്ണുകൾ
മയിൽപ്പീലി
അക്ഷരം
ഒരു തുള്ളി വെളിച്ചം
കറുത്ത പക്ഷിയുടെ പാട്ട്
കാറൽമാർക്സിൻറെ കവിതകൾ
ഞാൻ അഗ്നി
അരിവാളും രാക്കുയിലും‍
അഗ്നിശലഭങ്ങൾ
ഭൂമിക്ക് ഒരു ചരമഗീതം
മൃഗയ
വെറുതെ
ഉപ്പ്
അപരാഹ്നം
ഭൈരവന്റെ തുടി
ശാര്ങ്ഗകപ്പക്ഷികൾ
ഉജ്ജയിനി
മരുഭൂമി
നാലുമണിപ്പൂക്കൾ'
തോന്ന്യാക്ഷരങ്ങൾ
നറുമൊഴി‍
വളപ്പൊട്ടുകൾ‍
ഈ പുരാതന കിന്നരം‍
സ്നേഹിച്ചു തീരാത്തവർ ‍
സ്വയംവരം‍
പാഥേയം‍
അർദ്ധവിരാമകൾ‍
ദിനാന്തം‍
വളപ്പൊട്ടുകൾ ‍


പഠനങ്ങൾ
കവിതയിലെ പ്രതിസന്ധികൾ‍
കവിതയിലെ സമാന്തര രേഖകൾ
എഴുത്തച്ഛൻ

കൂടാതെ നാടക ഗാനങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നീ മേഖലകളിലും ഒ. എൻ. വി യുടെ സംഭാവന മഹത്തരമാണ്.

ചലച്ചിത്രഗാനങ്ങൾ
ആരെയും ഭാവ ഗായകനാക്കും...
ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
ഒരു ദലം മാത്രം വിടർന്നൊരു....
ശ്യാമസുന്ദരപുഷ്പമേ.....
സാഗരങ്ങളേ....
നീരാടുവാൻ നിളയിൽ....
മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
ശരദിന്ദുമലർദീപ നാളം നീട്ടി...
ഓർമകളേ കൈവള ചാർത്തി.........
അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........
വാതില്പഴുതിലൂടെൻ മുന്നിൽ.....
ആദിയുഷസന്ധ്യപൂത്തതിവിടെ...

പുരസ്കാരങ്ങൾ 

ജ്ഞാനപീഠജേതാവായ ഒ.എൻ.വിക്ക് മലയാള സാഹിത്യത്തിന് നൽകിയ സംഭാവനമാനിച്ച് 2007-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1998 ൽ പത്മശ്രീ പുരസ്കാരവും 2011 ൽ പത്മവിഭൂഷണും ഒ.എൻ.വി യെ തേടിയെത്തി . മറ്റു പുരസ്കാരങ്ങൾ ചുവടെ:

പുരസ്കാരങ്ങൾകൃതികൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരംഅഗ്നിശലഭങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരംഅക്ഷരം
ചങ്ങമ്പുഴ പുരസ്കാരം
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ്
ഖുറം ജോഷ്വാ അവാർഡ്
എം.കെ.കെ.നായർ അവാർഡ്
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരംഉപ്പ്
വയലാർ രാമവർമ പുരസ്കാരംഉപ്പ്
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരംകറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരംഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂർ പുരസ്കാരംശാർങ്ഗക പക്ഷികൾ
ആശാൻ പുരസ്കാരംശാർങ്ഗക പക്ഷികൾ
ആശാൻ പ്രൈസ് ഫോർ പൊയട്രിഅപരാഹ്നം
പാട്യം ഗോപാലൻ അവാർഡ്ഉജ്ജയിനി
ഓടക്കുഴൽ പുരസ്കാരംമൃഗയ
ഈ പുരസ്കാരങ്ങൾക്കു പുറമേ മികച്ച ചലച്ചിത്ര ഗാന രചയിതാവിനുള്ള 13 സംസ്ഥാന സർക്കാർ പുരസ്കാരങ്ങളും, 1989-ൽ ദേശീയ പുരസ്കാരവും ലഭിച്ച ഒ. എൻ. വി കുറുപ്പിനു 1998-ൽ പത്മശ്രീയും2010-ൽ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

കേന്ദ്ര - കേരളസംസ്ഥാന പുരസ്കാരങ്ങൾ

2011 - പത്മവിഭൂഷൻ
2008 - എഴുത്തച്ഛൻ പുരസ്കാരം
1998 - പത്മശ്രീ പുരസ്കാരം
1982 - ഉപ്പ് എന്ന കൃതിക്ക് വയലാർ പുരസ്കാരം
1975 - അക്ഷരം എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
1971 - അഗ്നിശലഭങ്ങൾ എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം

നാഷണൽ ഫിലിം അവാർഡ്


1989 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം വൈശാലി

കേരള ഫിലിം അവാർഡുകൾ

2008- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ഗുൽമോഹർ
1990- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: രാധാമാധവം
1989- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ഒരു സയാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്
1988- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: വൈശാലി
1987- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
1986- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: നഖക്ഷതങ്ങൾ
1984- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ
1983- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ആദാമിന്റെ വാരിയെല്ല്
1980- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: യാഗം, അമ്മയും മകളും
1979- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ഉൾക്കടൽ
1977- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: മദനോത്സവം
1976- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ആലിംഗനം
1973- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: സ്വപ്നാടനം

ഫിലിംഫെയർ അവാർഡ്


2009 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: പഴശ്ശിരാജ

ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ


2001 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: മേഘമൽഹർ
2002 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ

മറ്റുള്ള പുരസ്കാരങ്ങൾ

1981 - സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് ഉപ്പ് എന്ന കൃതിക്ക്
1982 - വയലാർ രാമവർമ്മ അവാർഡ് ഉപ്പ് എന്ന കൃതിക്ക്
2003 - ബഹറിൻ കേരളീയ സമാജം സാഹിത്യ അവാർഡ്
2007 - കേരളാ യൂണിവേർസിറ്റി ഡോക്‌ടറേറ്റ് നൽകി ആദരിച്ചു
2007- ജ്ഞാനപീഠപുരസ്കാരം ( പ്രഖ്യാപിച്ചത് 2010 സെപ്തംബർ 24 ന്)
2009 - രാമാശ്രമം ട്രസ്റ്റ്ആവാർഡ്

അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

നഷ്ട വസന്തം



മറ്റുള്ളവരുടെ  രചനകള്‍ ആണ് ഈ പേജില്‍ ..
എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട   ചില സൃഷ്ടികള്‍  ...
==================================================================================
ഇന്ന് ഞാന്‍ നിന്നെക്കുറിചോര്‍ത്തു  നെയ്യുമീ
സുന്ദര സ്വപ്‌നങ്ങള്‍ കാണുന്നുവോ
കണ്ണിമ  ചിമ്മാതെ ഞാന്‍ കാത്തു വച്ചൊരെന്‍ 
മാനസം തന്നിലെ പൌര്‍ണമിയെ 

എന്നോ മറന്നൊരെന്‍  പാഴ് സ്വപ്നമൊക്കെയും
കണ്‍തുറന്നെങ്ങോട്ടു   പോയിടുന്നൂ..
കാണുന്നു ഞാന്‍ , എന്റെ നിശ്വാസമൊക്കെയും  , 
കേണിടുന്നൂ  , നിന്നെ കാണുവാനായ്

ഓമലെ , പണ്ടു നീ എന്റെ കൈകുമ്പിളില്‍
നേദിച്ച പൂവുകള്‍ വാടിയപ്പോള്‍
കണ്ണുനീര്‍ തുള്ളികള്‍ ബാഷ്പമായ് മാറിയോ
കാണാന്‍ കൊതിച്ചുവോ നിന്നെ ഞാനും 

എങ്ങോട്ട് പോയി നീ ഒന്നും പറയാതെ
കാത്തിരുന്നെങ്കിലും , വന്നില്ല നീ
തന്നില്ല , പിന്നീടൊരിക്കലും , നിന്റെയാ
മാധുര്യമൂറുന്ന ചുംബനങ്ങള്‍..

എങ്ങോട്ട് പോയി നീ എന്നോട് തെല്ലും 
പരിഭവം കാട്ടാതെ , മിണ്ടീടാതെ  
എങ്ങോട്ട് നീ പൊയ് മറഞ്ഞാലുമോമനെ  ..
കാത്തിരിക്കുന്നു ഞാന്‍ നിന്നെയെന്നും..

എത്രമേല്‍ എന്നോട് നീ പിണങ്ങീടിലും 
വാക്കുകള്‍ കൊണ്ടെന്നെ നോവിക്കിലും
ഇല്ല പരിഭവം , നിന്മേല്‍ ചൊരിയുവാന്‍  
ഞാനിന്നശക്ത  , എന്‍ കണ്മണി നീ..

(എന്നോ ഒരിക്കല്‍ , എന്റെ കൈക്കുമ്പിളില്‍ നിന്നും തട്ടിയെടുത്തു കൊണ്ട് പോയി  , പിന്നീട് എനിക്ക് തിരികെ തന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന  എന്റെ മാത്രം നിനക്ക് ..)

Brother Scraps
എന്റെ സൃഷ്ടികളേക്കാള്‍  ഇഷ്ടപ്പെട്ടോ , മറ്റുള്ളവരുടെ രചനകള്‍...?   , എന്നാല്‍ , ഇവിടെ ക്ലിക്ക് ചെയ്ത്‌  , വീണ്ടും വീണ്ടും വായിച്ചോ....
=========================================================================

കാത്തിരിപ്പ്‌

ഞാന്‍ തഴുകി ലാളിച്ചിരുന്ന സ്നേഹമാകുന്ന
അരുവിയിലെന്‍ ജീവിത നൌകയേകമായി 
എന്‍ മനസ്സാകുന്ന പൂമരത്തില്‍
മായാ വസന്തം സൃഷ്ടിച്ച നീ എന്തി - 
നെന്നെ പിരിഞ്ഞകന്നു പോയി ?
എന്‍ ജീവിതത്തിനൊരു പുതുവര്‍ത്ഥ -
മേകിയ നിന്നോര്‍മ്മകളിലൊരു
മെഴുകു തിരിപോല്‍ ഞാന്‍ ഉരുകുന്നു
നീയാകുന്ന നദിയിലൊരു മഴയായ് പൊഴിയാ - 
നൊരു മേഘമായ്  ഞാന്‍ കാത്തു നില്‍ക്കുന്നു ..  

ഉറങ്ങുകയാണോ മൂങ്ങേ ?


മൂങ്ങേ മൂങ്ങേ , ക്ലാസ്സില്‍ നീ എന്തിനു വന്നു ?
പഠിക്കാനോ , അതോ ഉറങ്ങാണോ ?
നിന്റെ  കാഷ് ഠങ്ങള്‍   കണ്ടു ഞാന്‍ , അയ്യേ !!
എന്തൊരു സുന്ദരമീ കാഷ് ഠങ്ങള്‍ ഹാ !  ഹാ ! !

സ്വസ്ഥമായ് പഠനം നടത്തുന്ന നേരത്ത് 
കലപില കൂട്ടി നീ കുഴപ്പം ഉണ്ടാക്കരുതേ
തല താഴ്ത്തി നോക്കുന്ന കഴുത്തെത്ര സുന്ദരം
താഴെ വീണ വിസര്‍ജ്യങ്ങള്‍ അതിലും സുന്ദരം

നിന്റെ ജീവന്റെ ജീവനെ സ്വര്‍ഗവാതില്‍ 
സമര്‍പ്പിക്കാന്‍ ആള്‍ വരുഉന്നു , പ്രിയ മിത്രമേ
മരണം മുഴങ്ങുന്ന കെണി വാതില്‍ തരാന്‍ 
അവന്‍ വരുമ്പോള്‍ , അന്ധകാരത്തില്‍ നീ എന്തു ചെയ്യും ?
അതോ മരണമാകുന്ന മഹാ തപസ്സിനു
കീഴടങ്ങാന്‍ തീരുമാനിച്ചുവോ ?

മരണം പടിവാതിലില്‍ നില്‍ക്കുമ്പോഴും
അറിയാതുറങ്ങുന്ന നിന്നെ കഷ്ടം !
കരയും ഞാന്‍ , എന്നോമലേ
ആ ദുര്‍ദിന സ്മൃതിയില്‍
കാലന്റെ കുരുക്കില്‍ മുറുകുമ്പോഴും
ഉറങ്ങുക മൂങ്ങേ , നീ ഉറങ്ങുക...
starry-starry-night.gif starry starry night animated

ആത്മഗതം

മൌനമാകുന്ന കണ്ണാടിയില്‍ എന്നെ ഞാന്‍
കാണുന്നതേതു  മുഖം , അറിയുമോ ?
പിന്നെയും പിന്നെയും എന്‍ ജാലക വാതില്‍
തുറന്നു തന്നെയിരുന്നു , എന്തിനോ ?
എന്റെ ഹൃദയത്തെ തിരിച്ചറിയാന്‍
എന്റെ മനസ്സിന് കഴിയുമോ ?
എന്‍ തൂലിക ചാലിക്കുന്നതാര്‍ക്ക് വേണ്ടി ?
എന്‍ വാതായനങ്ങളില്‍ തങ്ങി നില്‍ക്കുന്നതേതു മുഖം ?
എന്റെ സ്വപ്നങ്ങള്‍ക്ക് കുറി ചാര്‍ത്തുവാന്‍ 
എന്റെ ആഗ്രഹാരത്തിന്‍ വാതിലിലേക്ക് 
എന്നിലെ സുന്ദരിയെ തിരിച്ചറിയാന്‍
കഴിയുമോ , അതോ എന്നെന്നേക്കുമായ്   
എന്റെ ഹൃദയം തേങ്ങുമോ ?
കാലന്റെ ചിന്തകള്‍ പോലെ, കഴുകന്റെ നോട്ടം പോലെ
പറിച്ച്‌   എടുക്കുമോ   , എന്നില്‍ നിന്ന് നീ ?
എന്റെ ജീവനെ അടര്‍ത്തുന്ന നിമിഷം
നീയറിയുമോ തുളച്ചു കയറുന്ന വേദന ?
നീയറിയുമോ ഈയാം പാറ്റയുടെ ഈ ജന്മം ?
നീയറിയുമോ , എന്തിനു വേണ്ടി ഈ ജന്മം ?
നീയറിയുമോ , ഇതാണീ ജീവിതം 
നിനക്കറിയുമോ നഷ്ട ബോധത്തിന്‍ ഈ ജന്മം ?



ഉമിത്തീയിലെ ഈയാംപാറ്റ


എന്റെ  കണ്ണുകള്‍ക്ക്‌  കാഴ്ച  ഉണ്ടായിരുന്നില്ല  പക്ഷേ 
ഞാന്‍  കണ്ടതു  എന്റെ  ഹൃദയം  കൊണ്ടായിരുന്നു 
എന്റെ  ഹൃദയം  കണ്ട  രൂപത്തിന്   ഇവ  രണ്ടും  ഉണ്ടായിരുന്നു 
ആ  രൂപം  എന്നെ  കണ്ടതു  അവയുടെ  കണ്ണ്  കൊണ്ടായിരുന്നു 
എന്റെ  ഹൃദയം കണ്ടതു  അവളുടെ  ഹൃദയത്തെയായിരുന്നു  
അവളുടെ  കണ്ണുകള്‍  കണ്ടതു  മറ്റെന്തൊക്കെയോ   
കണ്ണുകളും  കണ്ണുകളും  ഒരിക്കലും  കണ്ടുമുട്ടിയില്ല 
ഹൃദയവും  ഹൃദയവും  ഒരിക്കലും കൂടി ചേര്‍ന്നില്ല 
ഇവ  രണ്ടിനും  മനസുകളെ  കാണാന്‍  കഴിഞ്ഞില്ല 
കണ്ണടച്ചിരുട്ടാക്കിയും രക്തക്കറകളാലും   
എവിടെയോ  ചെന്ന്  തട്ടി  നിന്നു  വ്യഥാ 
ഉമിത്തീയില്‍ എരിഞ്ഞടങ്ങി  ആ  മനസും
ഇനി  ബാക്കി  ഉള്ളതു  മാംസ്യ പിണ്ടങ്ങള്‍  മാത്രം 
അവയെക്കാണാന്‍ ഒരു  നിമിഷത്തേക്ക്     
എന്റെ  ഹൃദയം  ഞാന്‍  കടം  കൊടുക്കും 
എന്തെന്നാല്‍   എന്റെ  കണ്ണുകള്‍ക്ക്‌ കാഴ്ച  ഉണ്ടായിരുന്നില്ല …

ഒരു കുഞ്ഞു പൂവിന്റെ ചിന്തകള്‍

മറ്റുള്ളവരുടെ  രചനകള്‍ ആണ് ഈ പേജില്‍ ..
എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട   ചില സൃഷ്ടികള്‍  ...
===============================================================================================
ഇരുട്ടിനെ ഭയപ്പെടുന്ന, ഒരു കുഞ്ഞു പൂവിന്റെ വലിയ ചിന്തകള്‍ 

രാത്രിതന്‍ നിശബ്ദ യാമത്തിലന്ധകാ   -
രത്തിന്റെ ഭീകരമാകുന്ന മൌനവും
കണ്‍തുറന്നരെയോ നോക്കി ഞാന്‍ , ചുറ്റിലും 
ഭീതിപ്പെടുത്തുന്ന കൂരിരുള്‍ മാത്രമായ്‌

കാണാന്‍ കൊതിച്ചു നില്‍ക്കുന്നോരെന്‍ കൂട്ടുകാര്‍
ഈ ഇരുളിന്‍ നദി തന്നുള്ളിലാണ്ടുപോയ്  
സുപ്രഭാതത്തിന്‍ സുവര്‍ണ്ണ കിരണങ്ങള്‍ 
കാണുവാന്‍ ആഗ്രഹിക്കുന്നു ഞാന്‍ എപ്പോഴും

അമ്മയായ് നീയെന്നെ ആലിംഗനം ചെയ്ത
നേരത്തു കുഞ്ഞിന്റെ ഭാവത്തില്‍ ഞാനാ -
മടിത്തട്ടില്‍ ആശ്രയം തേടിയിരിക്കുമ്പോള്‍
എന്നുള്ളില്‍  ആനന്ദ തേനിന്‍ നിലാവൊളി 

അമ്മയെ കാണുന്ന പൈതലിനെ പോലെ ,
കാര്‍മുകില്‍ കാണും മയൂരം കണക്കിനെ ,
തോഷിപ്പു ഞാനുമെന്‍ ജീവനുമാത്മാവും
ചെര്‍ന്നുല്ലസിക്കുമീ ദിവ്യ പുലരിയില്‍ ..



==================================================================================
എന്റെ സൃഷ്ടികളേക്കാള്‍ ഇഷ്ടപ്പെട്ടോ , മറ്റുള്ളവരുടെ രചനകള്‍...?  , എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്ത്‌ , വീണ്ടും വീണ്ടും വായിച്ചോ....
==================================================================================

ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...